നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Boss Day 2021 | തൊഴിൽദാതാക്കൾക്ക് നന്ദി പ്രകടിപ്പിക്കാൻ ജീവനക്കാർക്ക് അവസരമൊരുക്കി ബോസ് ദിനം

  Boss Day 2021 | തൊഴിൽദാതാക്കൾക്ക് നന്ദി പ്രകടിപ്പിക്കാൻ ജീവനക്കാർക്ക് അവസരമൊരുക്കി ബോസ് ദിനം

  ഇത്തരം ദിനാചരണങ്ങളും ആഘോങ്ങളും ജീവനക്കാരില്‍ അവരുടെ തൊഴില്‍ ദാതാക്കളെ പ്രീതിപ്പെടുത്താനായുള്ള അനാവശ്യ സമ്മര്‍ദം ചെലുത്താൻ കാരണമാകുമെന്ന് ബോസ് ദിനത്തിന്റെ വിമർശകർ അവകാശപ്പെടുന്നു.

  boss day 2021

  boss day 2021

  • Share this:
   ഇന്ന് ബോസ് ദിനമാണ്. തൊഴിലിടത്ത് തങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച പരിഗണനയ്ക്കും പിന്തുണയ്ക്കും തൊഴില്‍ ദാതാവിനോട് നന്ദി പ്രകടിപ്പിക്കുന്നതിനായി ജീവനക്കാർ ഒക്ടോബര്‍ 16 (October 16) ബോസ് ദിനമായി (Boss Day) ആചരിക്കുന്നു. ഇങ്ങനെയൊരു ദിനാചരണത്തിലൂടെ തൊഴില്‍ ദാതാവും ജീവനക്കാരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാവുകയും തങ്ങളുടെ കമ്പനികള്‍ക്കായി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടു കൂടി പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ പ്രചോദിതരാകുമെന്നും കരുതപ്പെടുന്നു.

   ബോസ് ദിനം: ചരിത്രം

   അമേരിക്കയിലാണ് ബോസ് ദിനത്തിന്റെ ഉത്ഭവം. ഇല്ലിനോയിസിലുള്ള സ്‌റ്റേറ്റ് ഫാം ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പട്രീഷ്യ ബെയ്‌സ് ഹരോസ്‌കി (Patricia Bays Haroski) ആണ് ബോസ് ദിനം എന്ന ആശയവുമായി എത്തിയത്. തൊഴില്‍ദാതാവിനോടുള്ള തന്റെയും സഹപ്രവര്‍ത്തകരുടെയും കീഴ്ജീവനക്കാരുടെയും നന്ദി പ്രകടിപ്പിക്കണമെന്നതായിരുന്നു പട്രീഷ്യയുടെ ആഗ്രഹം. അവരുടെ തൊഴില്‍ ദാതാവ് പട്രീഷ്യയുടെ അച്ഛൻ തന്നെയായിരുന്നു! അങ്ങനെ അമേരിക്കയിലെ ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ ദേശീയ ബോസ് ദിനം അവര്‍ രജിസ്റ്റര്‍ ചെയ്തു. തന്റെ അച്ഛന്റെ ജന്മദിനമായ ഒക്ടോബര്‍ 16 ഈ ദിനാചരണത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു. 1958-ലായിരുന്നു പട്രീഷ്യ ദേശീയ ബോസ് ദിനം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്.

   Also Read- Covaxin for Children | ഏതൊക്കെ രാജ്യങ്ങളിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി? ഇന്ത്യയിൽ വൈകാതെ കുട്ടികൾക്ക് കോവാക്സിൻ നൽകാൻ കഴിയുമോ?

   തന്റെ പിതാവടങ്ങുന്ന എല്ലാ മേലധികാരികളും പ്രശംസ അര്‍ഹിക്കുന്നു എന്ന് പട്രീഷ്യയ്ക്ക് തോന്നി. ഒരു കമ്പനി നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായി തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും നേതൃപരമായ കർത്തവ്യങ്ങൾ നിർവഹിക്കുന്നതും അവരാണ് എന്ന് പട്രീഷ്യ ഉറച്ചു വിശ്വസിച്ചു. ജീവനക്കാര്‍ തങ്ങളുടെ മേലുദ്യോസ്ഥരോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിലൂടെ അവര്‍ തമ്മിലുള്ള ബന്ധവും സൗഹൃദവും കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയും പട്രീഷ്യ പങ്കുവെച്ചു. 1962ല്‍ അന്നത്തെ ഇല്ലിനോയ്‌സ് ഗവര്‍ണറായിരുന്ന ഓട്ടോ കെര്‍ണര്‍ പട്രീഷ്യയുടെ രെജിസ്‌ട്രേഷന്‍ അംഗീകരിക്കുകയും ബോസ് ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

   ബോസ് ദിനം: പ്രസക്തി

   ജീവനക്കാരും അവരുടെ മേലുദ്യോഗസ്ഥരും അല്ലങ്കില്‍ തൊഴില്‍ദാതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ബോസ് ദിനം ആചരിക്കുന്നത്. കമ്പനിയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായുള്ള മേലുദ്യോഗസ്ഥരുടെയും തൊഴില്‍ ദാതാക്കളുടെയും പ്രയത്നത്തെ പ്രോത്സാഹിപ്പിക്കുന്നതും അവരെ അഭിനന്ദിക്കുന്നതും അനുകൂലമായൊരു തൊഴില്‍ സാഹചര്യം സൃഷ്ടിക്കപ്പെടാൻ കാരണമാകും.

   ബോസ് ദിനം: വിമര്‍ശനം

   ബോസ് ദിനം പലതരത്തിലുള്ള വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. ഇത്തരം ദിനാചരണങ്ങളും ആഘോങ്ങളും ജീവനക്കാരില്‍ അവരുടെ തൊഴില്‍ ദാതാക്കളെ പ്രീതിപ്പെടുത്താനായുള്ള അനാവശ്യ സമ്മര്‍ദം ചെലുത്താൻ കാരണമാകുമെന്ന് ബോസ് ദിനത്തിന്റെ വിമർശകർ അവകാശപ്പെടുന്നു. കൂടാതെ കമ്പനികളുടെ ഓരോ നേട്ടത്തിനും പിന്നില്‍ അഹോരാത്രം പൂര്‍ണ്ണ അര്‍പ്പണബോധത്തോടു കൂടി പ്രയത്‌നിക്കുന്ന ജീവനക്കാരെ തൊഴില്‍ ദാതാക്കളാണ് അഭിനന്ദിക്കേണ്ടത് എന്നും വിമർശകർ അഭിപ്രായപ്പെടുന്നു.

   Also Read- വെറും 10 മിനിട്ട് മാറ്റിവയ്ക്കാം; ഓഫീസിൽ ഇരുന്ന് ചെയ്യാവുന്ന ചില യോഗാഭ്യാസങ്ങൾ

   വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം, തങ്ങളുടെ ജീവനക്കാരുടെ പക്കല്‍ നിന്നും തൊഴില്‍ദാതാക്കളും മേലുദ്യോഗസ്ഥരും സമ്മാനങ്ങളും അഭിനന്ദനങ്ങളും മറ്റും നേടുന്നത് അവരുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്ന പ്രവണതയാണെന്നാണ്. ഇതിലൂടെ, തങ്ങളുടെ ജീവനക്കാര്‍ക്ക് മുന്‍പില്‍ ഒരു ആധിപത്യം സ്ഥാപിക്കാന്‍ തൊഴില്‍ ദാതാക്കള്‍ക്ക് അവസരമൊരുങ്ങുന്നു എന്നും പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്.
   Published by:Rajesh V
   First published:
   )}