ജീവനക്കാര്‍ക്കായി പുതിയ നിയമ നിര്‍മ്മാണം നടപ്പിലാക്കി പോര്‍ച്ചുഗല്‍ ഗവണ്മെന്റ് (Portugal Government). 'വിശ്രമിക്കാനുള്ള അവകാശം' (Right to Rest) എന്ന് വിളിക്കപ്പെടുന്ന പുതിയ നിയമങ്ങളുടെ ഭാഗമായി, ജോലി സമയത്തിന് ശേഷം ജീവനക്കാര്‍ക്ക് ഔദ്യോഗിക ടെക്സ്റ്റ് സന്ദേശങ്ങളോ ഇമെയിൽ സന്ദേശങ്ങളോ അയ്ക്കുന്നതില് നിന്നും മേലധികാരികളെ വിലക്കുന്നതാണ് പുതിയ നിയമം. രാജ്യത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം (work at home) വിപുലീകരിക്കുന്നതിന്റെ ഭാഗമായി തൊഴിലിന്റെയും വ്യക്തിജീവിതത്തിന്റെയും സന്തുലനംമെച്ചപ്പെടുത്തുന്നതിനുള്ള മാറ്റങ്ങളുടെ ഭാഗമായിട്ടാണ് ഈ പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്.
ഇതുപ്രകാരം പത്തിലധികം ജീവനക്കാരുള്ള കമ്പനികള്‍ കരാർ പ്രകാരമുള്ള ജോലിസമയത്തല്ലാതെ ജീവനക്കാരെ ബന്ധപ്പെട്ടാല്‍ പിഴ ഈടാക്കും. കുട്ടികളുള്ള ജീവനക്കാരെ ദൂരസ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനുള്ള നിർദ്ദേശങ്ങളും നിയമത്തിലുണ്ട്. കുട്ടിക്ക് എട്ട് വയസ്സ് തികയുന്നത് വരെ തൊഴിലുടമകളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ തന്നെ ജീവനക്കാരായ മാതാപിതാക്കളെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കും.
കൂടാതെ, വൈദ്യുതി, ഇന്റര്‍നെറ്റ് ചെലവുകള്‍ എന്നിവ പോലെ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ജീവനക്കാർക്ക്ഉണ്ടാകുന്ന അധിക ചെലവുകളിലേക്ക് കമ്പനികള്‍ പണം നല്‍കേണ്ടി വരും. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അനുഭവപ്പെടുന്ന ഒറ്റപ്പെടല്‍ പോലുള്ള മാനസികമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളും നിയമത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി കമ്പനികള്‍ പതിവായി ജീവനക്കാരുമായി മുഖാമുഖം മീറ്റിംഗുകള്‍ സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എങ്കിലും നിയമത്തിലെ ചില ഘടകങ്ങള്‍ പോര്‍ച്ചുഗല്‍ പാര്‍ലമെന്റ് അംഗീകരിച്ചില്ല. 'വിച്ഛേദിക്കാനുള്ള അവകാശം' (Right to disconnect) ഉള്‍പ്പെടെ, ജോലി ചെയ്യുന്നതിന് വേണ്ട എല്ലാ ഉപകരണങ്ങളും ജോലിസമയത്തിന് ശേഷം ഓഫാക്കാന്‍ ജീവനക്കാരെ അനുവദിക്കുന്നതിനുള്ള നിർദ്ദേശങ്ങൾപാര്ലമെന്റ് പരിഗണിച്ചില്ല.
''ടെലിവര്ക്കിന് (ഇന്റര്‍നെറ്റ്, ഇ-മെയില്‍, ഫോണ്‍ എന്നിവയുപയോഗിച്ച് വീട്ടിലിരുന്നു ചെയ്യേണ്ട ജോലികള്‍) വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാൻ കഴിയും.' എന്നാല്‍ അതിന്റെ വളര്‍ച്ച നിയന്ത്രിക്കേണ്ടതുണ്ട്", പോര്‍ച്ചുഗലിന്റെ തൊഴില്‍ - സാമൂഹിക സുരക്ഷാ മന്ത്രി അന മെന്‍ഡസ് ഗോഡിഞ്ഞോ കഴിഞ്ഞ ആഴ്ച ലിസ്ബണില്‍ നടന്ന ഒരു സമ്മേളനത്തില്‍ പറഞ്ഞു. വര്‍ദ്ധിച്ച തൊഴില്‍ സംരക്ഷണം കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്ന പ്രതീക്ഷയും അന മെന്‍ഡസ് ഗോഡിഞ്ഞോ പങ്കുവെച്ചു.
സംരംഭകരെയും ഫ്രീലാന്‍സര്‍മാരെയും ആകര്‍ഷിക്കുന്നതിനായി രൂപകല്പന ചെയ്ത താല്‍ക്കാലിക റസിഡന്റ് വിസ പദ്ധതി പോര്‍ച്ചുഗലിന് ഇതിനകം ഉണ്ട്. പോര്‍ച്ചുഗീസ് ദ്വീപായ മഡെയ്റയില്‍ ഒരു 'ഡിജിറ്റല്‍ നാടോടി ഗ്രാമം' (Digital nomad village) തന്നെ ഉണ്ട്. ഇവിടെ സൗജന്യ വൈഫൈയും ഓഫീസ് ഡെസ്ക് സൗകര്യങ്ങളും ഉണ്ട്.
ബാര്‍ബഡോസും ക്രൊയേഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ സ്റ്റാന്‍ഡേര്‍ഡ് ടൂറിസ്റ്റ് പെര്‍മിറ്റുകള്‍ക്ക് വിരുദ്ധമായി 'ഡിജിറ്റല്‍ നോമാഡ് വിസ' (Digital nomad visas) എന്ന് വിളിക്കപ്പെടുന്ന വിസകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Summary: Bosses in Portugal banned from texting workers after duty hoursഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.