പ്രണയം പറഞ്ഞ് അറിയിക്കാനാകാത്ത ഒരു വികാരമാണ്. ഇതിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ അരങ്ങേറുന്ന ഈ ലോകത്ത്, മരണത്തിന് പോലും വേർപിരിക്കാനാകാത്ത പ്രണയഗാഥകളും നിരവധി. ബ്രിട്ടൻ (Britain) നിവാസികളായ ഗ്രെഗ് പീറ്റേഴ്സിന്റെയും കാമുകി അന്നയുടെയും പ്രണയകഥ (Love Story) ആരുടെയും കണ്ണുകളിൽ ഈറനണിയിക്കുന്നതാണ്. മരണത്തോട് മല്ലിടുന്ന തന്റെ കാമുകിയെ വിവാഹം കഴിക്കാൻ ഗ്രെഗ് പീറ്റേഴ്സ് തീരുമാനിക്കുമ്പോൾ ആ ബന്ധം ഭൌതികപരമായി വളരെ വേഗത്തിൽ അവസാനിക്കുന്ന ഒന്നാണെന്ന് അവന് അറിയാമായിരുന്നു.
ഗ്രെഗ് പീറ്റേഴ്സിന്റെയും കാമുകി അന ലെഡ്ഗാറിന്റെയും കഥ ഒരു സിനിമാക്കഥ പോലെയാണ്. ഏറെ കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. ജീവനേക്കാൾ ഇരുവരും പരസ്പരം പ്രണയിച്ചിരുന്നു. കുടുംബാംഗങ്ങൾ ഇരുവരുടെയും ബന്ധത്തെ ഏറെ പിന്തുണച്ചിരുന്നു. എന്നിരുന്നാലും, അത് ജീവിതകാലം മുഴുവൻ നിലനിൽക്കാനുള്ള വിധി ഇരുവർക്കും ഉണ്ടായില്ല. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ വിവാഹത്തിന് തൊട്ടുമുമ്പ്, അന്ന വലിയൊരു അപകടത്തിൽപ്പെട്ടു. അത്യാസന്ന നിലയിൽ ആശുപത്രിയിലെ ഐസിയുവിൽ കിടക്കുമ്പോൾ ഇനിയൊരു മടങ്ങി വരവ് ഉണ്ടാകില്ലെന്ന് ഡോക്ടർമാർ ഗ്രെഗ് പീറ്റേഴ്സിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അവളുടെ കാമുകൻ ചെയ്തത് ധീരോദാത്തമായ ഒരു കാര്യമായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ഐസിയുവിൽവെച്ച് തന്നെ ഗ്രെഗ് അന്നയെ മിന്നുകെട്ടി.
വിവാഹത്തിന് മുമ്പ് അപകടംദി സൺ റിപ്പോർട്ട് അനുസരിച്ച്, ജിം മാനേജർ ഗ്രെഗ് പീറ്റേഴ്സ്, ഒന്നര വർഷം മുമ്പാണ് അന്ന ലാഡ്ഗറിനെ കണ്ടുമുട്ടിയത്. അവർ രണ്ടുപേരും പരസ്പരം വളരെയധികം സ്നേഹിച്ചിരുന്നു. ഇരുവരുടെയും വിവാഹവും തീരുമാനിച്ചു. അതിനിടയിൽ ഒരു ദിവസം ഓഫീസിൽ നിന്നും മടങ്ങുമ്പോൾ അന ലാഡ്ഗറിന്റെ കാർ ഒരു വൻ അപകടത്തിൽ പെട്ടു. ഇതിൽ അന്നയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ അവൾ കോമയിൽ ആയി.
മരണത്തിന് മുമ്പ് വിവാഹംഭാര്യയായി മനസിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്ന ഗ്രെഗ് പീറ്റേഴ്സിന് താങ്ങാനാകാത്തതായിരുന്നു അന്നയുടെ അപകടം. അതിനാൽ ഈ പേര് എല്ലായ്പ്പോഴും തന്റെയൊപ്പം ഉണ്ടായിരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. അങ്ങനെ ഡോക്ടർമാരുടെയും ബന്ധുക്കളുടെയും അനുമതിയോടെ ഐസിയു കിടക്കയിൽവെച്ച് ഗ്രെഗ് തന്റെ കാമുകിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ അവൾ മരിക്കുകയും ചെയ്തു.
Also Read-
Communication In Relationships | പങ്കാളിയുമായി മികച്ച ബന്ധം എങ്ങനെ നിലനിർത്താം? സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഎന്നാൽ അവിടംകൊണ്ട് അവസാനിച്ചില്ല, അവരുടെ പ്രണയത്തിന്റെ മഹത്വം. അന്നയുടെ കുടുംബത്തിന്റെയും ഗ്രെഗിന്റെയും സമ്മതത്തോടെ അന്നയുടെ ആറു അവയവങ്ങൾ ദാനം ചെയ്തു. 'ഇത് ഒരു നിയമപരമായ വിവാഹമായി കണക്കാക്കാനാകില്ലെന്ന് ഗ്രെഗ് പറയുന്നു, പക്ഷേ ഞാൻ എന്റെ സ്വന്തം മോതിരം അവളുടെ വിരലിൽ ഇട്ടു, അവളെ ഞാൻ എന്റെ ഭാര്യയായി കണക്കാക്കുന്നു'- ഗ്രെഗ് പീറ്റേഴ്സ് പറഞ്ഞു. ഏതായാലും ഇവരുടെ പ്രണയഗാഥ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഗ്രെഗിന അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.