വിവാഹ ദിനമെന്നാൽ, അത് ആസൂത്രണം ചെയ്യുന്ന ദമ്പതികൾക്ക് മികച്ച ഭക്ഷണം, ആകർഷകമായ വസ്ത്രങ്ങൾ, മനോഹരമായ അലങ്കാരം എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ചിലത്. ഒരു വധുവിനെ സംബന്ധിച്ചിടത്തോളം, അവളുടെ വിവാഹ വസ്ത്രം, ഗൗണുകൾ, ഡിസൈനർ ത്രെഡുകൾ എന്നിവയിലെല്ലാം പരീക്ഷണങ്ങൾ നടത്താം.
എന്നാൽ മാനദണ്ഡങ്ങൾ ഒക്കെ പൊളിച്ചെഴുതിയില്ലെങ്കിൽ ഒരു രസമില്ല, അല്ലേ? അൽപ്പം മാറിചിന്തിച്ച നവദമ്പതികൾ, വിവാഹദിന വസ്ത്രം എന്ന ആശയത്തെ പൂർണ്ണമായും മാറ്റിമറിച്ചു. അവരുടെ ഏറ്റവും വലിയ രാത്രിയിൽ വധുവും വരനും ട്രാക്ക്സ്യൂട്ട് ധരിച്ച് കൈകോർത്തു നടന്നു.
ഇൻസ്റ്റാഗ്രാമിൽ @wildwoodfilms എന്ന ഉപയോക്തൃനാമത്തിൽ സാറ ഗോൺസാലസ് എന്ന വീഡിയോഗ്രാഫർ ആ രസകരമായ വീഡിയോ പങ്കിട്ടു.
നവദമ്പതികൾ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും സാധാരണ രീതിയിൽ അല്ലാതിരുന്ന രസകരമായ വിവാഹ രംഗം ക്ലിപ്പിൽ കാണാം. ക്രോപ് ടോപ്പും ട്രാക്ക് പാന്റും വെള്ള മൂടുപടവും വധു ധരിച്ചിരുന്നു. വരൻ ഒരു കറുത്ത ഹൂഡിയും പാന്റ്സ് സെറ്റും അണിഞ്ഞെത്തി.
Also read: മധുവിന്റെ ഓർമ്മയിൽ 'ആദിവാസി, ദി ബ്ലാക്ക് ഡെത്ത്'; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിഅപ്പാനി ശരത്, സോഹൻ റോയ്, വിജീഷ് മണി ടീമിന്റെ ചിത്രമാണ് 'ആദിവാസി ( ദി ബ്ലാക്ക് ഡെത്ത്)'. ഓസ്കർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്ക് ശേഷം അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന 'ആദിവാസി (ദി ബ്ലാക്ക് ഡെത്ത്)' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഗുരുവായൂരിൽ വെച്ച് പ്രകാശനം ചെയ്തു.
ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിയ്ക്കുന്ന 'ആദിവാസി' വിജീഷ് മണി സംവിധാനം ചെയ്യുന്നു. മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്.
"സംഭവം അറിഞ്ഞ നാൾ മുതൽ മധുവിന്റെ ജീവിതം ഞാൻ പഠിക്കുകയായിരുന്നു .... പട്ടിണി അനുഭവിച്ചിട്ടുള്ളതിനാൽ മധുവിന്റെ അടുത്തേക്കെത്താൻ ദൂരമുണ്ടായിരുന്നില്ല. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം," അപ്പാനി ശരത്ത് പറഞ്ഞു. വിശപ്പിന്റെ പേരിൽ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് 'ആദിവാസി'.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.