• HOME
  • »
  • NEWS
  • »
  • life
  • »
  • Wedding | വിവാഹച്ചടങ്ങിനിടെ വധു വിവാഹത്തിൽ നിന്ന് പിന്മാറി; വരന് മാനസിക രോഗമെന്ന് ആരോപണം

Wedding | വിവാഹച്ചടങ്ങിനിടെ വധു വിവാഹത്തിൽ നിന്ന് പിന്മാറി; വരന് മാനസിക രോഗമെന്ന് ആരോപണം

വരന്റെ കുടുംബം വരന് മാനസിക പ്രശ്നമുണ്ടെന്ന വസ്തുത മറച്ചുവെച്ചുവെന്നും വധുവിന്റെ ബന്ധുക്കൾ ആരോപിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വിവാഹ ദിവസം (wedding day) തന്നെ വിവാഹം മുടങ്ങുന്നത് (wedding called off) എല്ലാവർക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ വരന് (Groom) മാനസിക രോഗമാണെന്ന് ആരോപിച്ച് വിവാഹ ചടങ്ങിനിടെ വിവാഹത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് മധ്യപ്രദേശിലെ റെവ ജില്ലയിൽ ( Madhya Pradesh’s Rewa district) നിന്നുള്ള ഒരു വധു (Bride). വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരന് മാനസിക പ്രശ്നമുണ്ടെന്ന് വ്യക്തമാക്കി വരനെ വിവാഹം കഴിക്കാൻ വധു വിസമ്മതിച്ചത്. മാത്രമല്ല, വധുവിന്റെ കുടുംബാംഗങ്ങൾ വരനെ ബന്ദിയാക്കി മർദ്ദിച്ചതായും ആരോപണമുയർന്നിട്ടുണ്ട്.

    വിവാഹത്തിലെ പ്രധാന ചടങ്ങായ ബരാത്തിന് ഇടയിലാണ് സംഭവം. വടക്കേ ഇന്ത്യയിൽ വരൻ ഒരു കുതിരപ്പുറത്ത് കുടുംബങ്ങളുമായി വിവാഹ പന്തലിലേക്ക് വരുന്ന ചടങ്ങാണ് ബരാത്ത്. ഇവിടെ മണിക്വാർ ഗ്രാമത്തിൽ നിന്നുള്ള വരന്റെ ബരാത് (baraat) മൗഗഞ്ച് പോലീസ് സ്റ്റേഷൻ (Mauganj police station) ഏരിയയ്ക്ക് കീഴിലുള്ള വൻപധർ ഗ്രാമത്തിൽ എത്തിയിരുന്നു. വിവാഹാനുഷ്ഠാനങ്ങൾക്കിടയിൽ ബറാത്തികളുടെ (വരന്റെ കൂടെ എത്തുന്നവർ) പെരുമാറ്റത്തെച്ചൊല്ലി തർക്കം ഉണ്ടാവുകയും പെൺകുട്ടി വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്യുകയായിരുന്നു.

    സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. അതിൽ വരന്റെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നത് കാണാം. വധുവിന്റെ കുടുംബം വരനെയും കൂട്ടരെയും ബന്ദികളാക്കുകയും തർക്കത്തെ തുടർന്ന് മർദ്ദിക്കുകയും ചെയ്തുവെന്ന് വരനും ബന്ധുക്കളും ആരോപിച്ചു.

    പെൺകുട്ടി വരന് മാനസിക പ്രശ്നമുണ്ടെന്ന് ആരോപിക്കുകയും വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

    വരന്റെ ബന്ധുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ 'ബതാഷ' (ഒരു തരം മധുരം) എറിയുന്ന ഒരു പരമ്പരാഗത ആചാരത്തിനിടെ ചില ബറാത്തികൾ വധുവിന്റെ ബന്ധുക്കളായ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപിക്കപ്പെട്ടതിനെത്തുടർന്നാണ് തർക്കം ആരംഭിച്ചത്. തർക്കം രൂക്ഷമാകുകയും പെൺകുട്ടിയുടെ ബന്ധുക്കൾ ബറാത്തികളെ അടിക്കാൻ തുടങ്ങുകയും ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മണവാളനെയും കൂട്ടരെയും പെൺവീട്ടുകാർ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ ഇതിനോടകം വൈറൽ ആയിട്ടുണ്ട്.

    റിപ്പോർട്ടുകൾ പ്രകാരം, ബറാത്തികളിൽ ഒരാൾ പോലീസ് സ്റ്റേഷനിൽ ഓടിയെത്തി സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ബറാത്തികളെ മോചിപ്പിച്ചു.

    വിവാഹദിവസം ആചാരങ്ങൾക്കിടയിൽ വരൻ മോശമായി പെരുമാറിയെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ശിവ് കുമാർ പറഞ്ഞു. വരന്റെ കുടുംബം വരന് മാനസിക പ്രശ്നമുണ്ടെന്ന വസ്തുത മറച്ചുവെച്ചുവെന്നും വധുവിന്റെ ബന്ധുക്കൾ ആരോപിച്ചു. ഇതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. ഒടുവിൽ വധു വിവാഹത്തിൽ നിന്ന് പിന്മാറി.

    വിവാഹം ദിവസം തന്നെ വിവാഹം മുടങ്ങുന്ന ഇത്തരം സംഭവങ്ങൾ ഇതാദ്യമായല്ല നടക്കുന്നത്. വടക്കേ ഇന്ത്യയിൽ തന്നെ വധു കല്യാണദിവസം ഡാൻസ് കളിച്ചതിന്റെ പേരിൽ വരൻ വിവാഹം വേണ്ടന്ന് വച്ച സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
    Published by:user_57
    First published: