• HOME
  • »
  • NEWS
  • »
  • life
  • »
  • BRITISH SOLDIER AUCTIONS GALLANTRY AWARD TO BUY HOME NJ

ധീരതയ്ക്ക് ലഭിച്ച മെഡൽ വീട് വാങ്ങാൻ ലേലത്തിന് വച്ചു; സൈനികന് ലഭിച്ചത് 1.43 കോടി രൂപ

ഇറാഖ് യുദ്ധത്തിൽ നേടിയ ധീരതക്കുള്ള മെഡൽ ഉൾപ്പെടെയാണ് ഷോൺ ഗാരി ജാർഡൈൻ എന്ന മുൻ സൈനികൻ ലേലത്തിന് വച്ചത്.

Conspicuous Gallantry Cross(Imgae: Wikipedia). image for representation

Conspicuous Gallantry Cross(Imgae: Wikipedia). image for representation

  • Share this:
    കുടുംബത്തിന്റെ സ്വന്തമായി വീട് എന്ന സ്വപ്നത്തിനു വേണ്ടി മെഡലുകൾ ലേലത്തിന് വച്ച് മുൻ ബ്രീട്ടീഷ് സൈനികൻ. 2003 ലെ ഇറാഖ് യുദ്ധത്തിൽ നേടിയ ധീരതക്കുള്ള മെഡൽ ഉൾപ്പെടെയാണ് ഷോൺ ഗാരി ജാർഡൈൻ എന്ന മുൻ സൈനികൻ ലേലത്തിന് വച്ചത്.

    യുദ്ധത്തിലെ ധീരതക്ക് ബ്രിട്ടൻ നൽകുന്ന പരമോന്നത ബഹുമതിയായ വിക്ടോറിയ ക്രോസിന് പിന്നിൽ രണ്ടാമതാണ് കോൺസ്പിക്യൂസ് ഗ്യാലന്റ് ക്രോസ് ബഹുമതിയുടെ സ്ഥാനം. 2003 ലെ ഇറാഖ് യുദ്ധത്തിൽ ശത്രുക്കൾക്കെതിരെ ധീരമായി പോരാടിയത് കണക്കിലെടുത്താണ് ഷോൺ ഗാരിയെ തേടി ബഹുമതി എത്തിയത്. ഡിക്സ് നൂനൻ വെബിന്റെ നേതൃത്വത്തിലാണ് ലേലം നടത്തിയത്. ബ്രിട്ടീഷ് ധീരതാ അവാർഡുകൾ ശേഖരിക്കുന്ന ഒരു സ്വകാര്യ വ്യക്തി 140,000 പൗണ്ട് ( 1,43,65,064 രൂപ) നൽകിയാണ് ഇവ ലേലത്തിലൂടെ സ്വന്തമാക്കിയത്.

    സ്കോട്ടിഷ് റെജിമെന്റിന് ലഭിച്ച ഒരേ ഒരു കോൺസ്പിക്യൂസ് ഗ്യാലന്റ് ക്രോസ് ബഹുമതിയാണ് ജാർഡൈന്റേത് എന്നാണ് ലേലം നടത്തിയ ഡിക്സ് നൂനൻ വെബിന്റെ വെബ്സൈറ്റ് പറയുന്നത്. സ്കോട്ട്ലന്റിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഡംഫ്രൈയിൽ നിന്നുള്ള ജാർഡൈൻ 16ാം വയസിലാണ് ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമാകുന്നത്.



    2003 ജൂൺ മധ്യത്തോടെയാണ് TELIC 2 ന്റെ ആദ്യ ബറ്റാലിയനിന്റെ ഭാഗമായി ഇറാഖ് യുദ്ധത്തിൽ ഇദ്ദേഹം പങ്കെടുക്കുന്നത്. 21 വയസായിരുന്നു അന്ന് ജാർഡൈന്റെ പ്രായം. ക്യുക്ക് റിയാക്ഷൻ ഫോഴ്സ് ഫയർ ടീമിന്റെ ലീഡറായി ആണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. എഐ ഉസെയ്ർ സെക്യൂരിറ്റി ബെയ്സ്, മൈസാൻ പ്രവിശ്യ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചപ്പോൾ ധാരാളം അപകടകരമായ അവസ്ഥകളെ നേരിടേണ്ടി വന്നിട്ടുണ്ട്. കൃത്യമായ നീക്കത്തിലൂടെ മൂന്ന് ശത്രുക്കളെ വധിച്ച് ടീമിനെ മുന്നോട്ട് നയിക്കുകയും ശത്രുക്കളെ മേഖലയിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതമാവുകയും ചെയ്തിരുന്നു.

    Also Read- Zomato| പീസ ഡെലിവറി മോശം; ഐഐടിക്കാരന് സൊമാറ്റോ തുടങ്ങാനുളള ആശയം തളിരിട്ടതിങ്ങനെ

    ഓട്ടോമാറ്റിക്ക് യന്ത്ര തോക്കുകൾ ഉപയോഗിച്ച് കൃത്യമായ പൊസിഷനിൽ നിന്ന് ശത്രുക്കൾക്ക് നേരെ ജാർഡൈൻ നിറയൊഴിച്ചു. എതിർ ഭാഗത്ത് നിന്നും ഉണ്ടായ വലിയ രീതിയലുള്ള ആക്രമണത്തെ പ്രതിരോധിച്ചു കൊണ്ടായിരുന്നു ധീരമായ പോരാട്ടം. ജാൻഡൈറിന്റെ ആക്രമണത്തിന് മുന്നിൽ 3 ശത്രുക്കൾ കൊല്ലപ്പെടുകയും മറ്റുള്ളവർ പിടിച്ചു നിൽക്കാനാകാതെ സ്ഥലത്ത് നിന്ന് പിൻവാങ്ങുകയുമായിരുന്നു. ശത്രുക്കളുടെ ആയുധങ്ങളും മറ്റും പിടിച്ചെടുക്കാനും ജാർഡൈൻ നേതൃത്വം നൽകുന്ന സംഘത്തിന് കഴിഞ്ഞിരുന്നു.

    ലേലത്തിലൂടെ ലഭിച്ച പണത്തിൽ സന്തുഷ്ടനാണെന്ന് ജാർഡൈൻ പത്രക്കുറിപ്പിലൂടെ പറഞ്ഞു. മികച്ച തുക നേടാൻ സഹായിച്ച ലേലത്തിന് നേതൃത്വം നൽകിയ ഡിക്സ് നൂനൻ വെബിനും അദ്ദേഹം നന്ദി പറഞ്ഞു. തന്റെ കുടുംബത്തിന് ഒരു പുതിയ വീട് വാങ്ങാൻ ഈ തുക കൊണ്ട് കഴിയും എന്നാണ് വിശ്വസിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

    കഴിഞ്ഞ ദിവസം സ്റ്റീവ് ജോബ്സിന്റെ ജോലി അപേക്ഷ വീണ്ടും ലേലത്തിന് വെക്കുന്നു എന്ന വാർത്തയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
    Published by:Naseeba TC
    First published:
    )}