നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • തയ്യാറാക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യൻ വിഭവങ്ങളെന്ന് ബ്രിട്ടീഷ് പഠന റിപ്പോ‍ർട്ട്; ഏറ്റവും എളുപ്പം ജ‍ർമ്മൻ വിഭവങ്ങൾ

  തയ്യാറാക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യൻ വിഭവങ്ങളെന്ന് ബ്രിട്ടീഷ് പഠന റിപ്പോ‍ർട്ട്; ഏറ്റവും എളുപ്പം ജ‍ർമ്മൻ വിഭവങ്ങൾ

  ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂഫോട്ടിക്ക് ലാബ് എന്ന സ്റ്റാർട്ടപ്പ് ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കുന്ന 'നോഷ്' എന്ന ഒരു റോബോർട്ടിനെ തയ്യാറാക്കിയത് അടുത്തിടെ വാ‍ർത്തകളിൽ നിറഞ്ഞിരുന്നു.

  Representative image.

  Representative image.

  • Share this:
   പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യൻ പാചകരീതിയെന്ന് ബ്രിട്ടീഷുകാരുടെ കണ്ടെത്തൽ. ജൂലൈ 14ന് യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രശസ്തമായ ടാബ്ലോയിഡ് ദി മിററിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തയ്യാറാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഭക്ഷണം ഇന്ത്യൻ വിഭവങ്ങളാണെന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ചൈനീസ്, ഇറ്റാലിയൻ വിഭവങ്ങളാണ് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടിന്റെ കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

   ലണ്ടൻ ആസ്ഥാനമായുള്ള ടിൽഡ പബ്ലിഷിംഗ് നടത്തിയ പഠനത്തിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. ലോക്ക്ഡൗൺ സമയത്ത് മിക്ക ബ്രിട്ടീഷ് പൗരന്മാരും ആഗോള പാചകരീതികൾ പരീക്ഷിക്കുമായിരുന്നുവെന്നും കണ്ടെത്തി. ഇത് അവരുടെ പാചക പരീക്ഷണങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 39% പേർ തങ്ങൾ ഇന്ത്യൻ വിഭവങ്ങൾ വീട്ടിൽ തന്നെ പാചകം ചെയ്യാൻ ശ്രമിച്ചുവെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ, അരി വയ്ക്കാനാണ് പലരും ബുദ്ധിമുട്ടിയത്. അരി പാകം ചെയ്യുമ്പോൾ പറ്റുന്ന പ്രധാന അബദ്ധങ്ങൾ പാത്രത്തിന്റെ അടിയിൽ പിടിക്കുക, ശരിയായ പാകത്തിൽ വേവാതിരിക്കുക തുടങ്ങിയവയാണെന്നും പഠന റിപ്പോ‍ർട്ടിൽ പറയുന്നു.

   കെ - റെയിൽ പദ്ധതിക്ക് എതിരെ എറണാകുളം - അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം

   റിപ്പോർട്ട് അനുസരിച്ച്, പ്രധാനമായും 18 - 34 വയസിന് ഇടയിലുള്ള ചെറുപ്പക്കാരാണ് ചോറ് പാകം ചെയ്യാൻ ഏറെ ബുദ്ധിമുട്ടിയത്. മൊത്തം ഇരുപത് വിഭവങ്ങളാണ് ഉണ്ടാക്കാൻ ‘ഏറ്റവും ബുദ്ധിമുട്ടുള്ള’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ഏറ്റവും ബുദ്ധിമുട്ടുള്ളതായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജർമ്മൻ വിഭവങ്ങൾ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി.

   ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ മസാലക്കൂട്ടിന്റെയും അളവ്, പാചകം ചെയ്യുന്ന വിഭവത്തിന്റെ മൊത്തം രുചിയെ തന്നെ മാറ്റിമറിക്കാൻ കഴിയുന്നതാണ്. ഒരേ വിഭവം തന്നെ വ്യത്യസ്ത രീതികളിൽ തയ്യാറാക്കാൻ കഴിയും എന്നതാണ് ഇന്ത്യൻ വിഭവങ്ങളുടെ മറ്റൊരു സവിശേഷത. കുടുംബം, പ്രദേശം തുടങ്ങി രുചിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

   വ്യത്യസ്തമായ ധാരാളം വിഭവങ്ങളുള്ള ഇന്ത്യയിൽ എല്ലാത്തരം വിഭവങ്ങൾക്കുമായി ഒറ്റ മെഷീൻ എന്നത് ഏറെക്കുറെ അസാധ്യമാണ്. ചപ്പാത്തി മെയ്ക്കർ പോലെ ഓരോ വിഭവങ്ങൾക്കുമായുള്ള പ്രത്യേകം മെഷീനുകൾ ലഭ്യമാണ്. ഓരോ ഭക്ഷണവും പാകം ചെയ്യുന്ന രീതിയും എറെ സങ്കീർണമാണ് എന്നതാണ് ഇതിന് കാരണം. തീ കുറച്ചും കൂട്ടിയും വേവ് കണക്കാക്കിയുമെല്ലാം വേണം ഓരോ വിഭവങ്ങളും തയ്യാറാക്കാൻ. ഈ കാരണങ്ങൾ കൊണ്ട് എല്ലാം തന്നെ ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കുന്ന ഒരു മെഷീൻ എന്ന സങ്കൽപ്പം അസാധ്യമാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്.

   മരണക്കിടക്കയിൽ സ്വന്തം പൂച്ചയെ അവസാനമായി കാണാൻ ആഗ്രഹിച്ച് വയോധിക; കണ്ണു നിറഞ്ഞ് സോഷ്യൽ മീഡിയ

   ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂഫോട്ടിക്ക് ലാബ് എന്ന സ്റ്റാർട്ടപ്പ് ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കുന്ന 'നോഷ്' എന്ന ഒരു റോബോർട്ടിനെ തയ്യാറാക്കിയത് അടുത്തിടെ വാ‍ർത്തകളിൽ നിറഞ്ഞിരുന്നു.
   Published by:Joys Joy
   First published:
   )}