• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫോണ്‍ ബില്‍ വേണ്ടെങ്കില്‍  ഇളവ് പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍

ബില്ല് ഇ-മെയില്‍ വഴി അയച്ചു തുടങ്ങാനുള്ള നീക്കത്തിലാണ് ബി.എസ്.എന്‍.എല്‍


Updated: February 20, 2018, 11:48 PM IST
ഫോണ്‍ ബില്‍ വേണ്ടെങ്കില്‍  ഇളവ് പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍
ബില്ല് ഇ-മെയില്‍ വഴി അയച്ചു തുടങ്ങാനുള്ള നീക്കത്തിലാണ് ബി.എസ്.എന്‍.എല്‍

Updated: February 20, 2018, 11:48 PM IST
ഫോണ്‍ ബില്‍ വേണ്ടെന്നു വയ്ക്കുന്നവര്‍ക്ക് പത്ത് രൂപയുടെ ഇളവ് പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍. കടലാസ് ഒഴിവാക്കി പരിസ്ഥിതി സംരക്ഷിക്കുക എന്ന ചിന്തയില്‍ നിന്നാണ് കമ്പനിയുടെ പുതിയ നീക്കം. നിലവില്‍ മൊബൈല്‍-ലാന്‍ഡ് ലൈന്‍ ബില്ലുകള്‍ തപാലില്‍ എത്തുകയാണ് പതിവ്. എന്നാല്‍ ഇതിനു പകരം ബില്‍ ഇ-മെയില്‍ വഴി അയച്ചു തുടങ്ങാനുള്ള നീക്കത്തിലാണ് ബി.എസ്.എന്‍.എല്‍. പേപ്പര്‍ ബില്ലിനു പകരം ഇ-മെയില്‍ വഴി ബില്‍ ലഭിക്കാന്‍ സമ്മതപത്രം എഴുതി നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ പത്ത് രൂപ ഇളവ് നല്‍കും.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി 'പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തന രീതിയുമായി പച്ചയിലേക്ക് മടങ്ങാം' എന്ന പദ്ധതി പ്രകാരമാണ് പുതിയ നടപടി. ബില്‍ കൃത്യമായി മെയിലില്‍ എത്തുന്നതിന് പുറമെ മൊബൈലില്‍ സന്ദേശവും എത്തും. പിന്നീട് ആവശ്യമെന്ന് തോന്നിയാല്‍ ഒരു നിശ്ചിത തുക അടച്ച് ബില്‍ സംവിധാനത്തിലേക്ക് മാറാനും സൗകര്യമുണ്ട്.
First published: February 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍