നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ജീവനക്കാർക്ക് നേരെ ഫ്രൈ എറിയുന്നു; ബാത്റൂമിൽ പുകവലി..! 18 വയസ്സിന് താഴെയുള്ളവർക്ക് ബർഗർ ഷോപ്പിൽ നിരോധനം

  ജീവനക്കാർക്ക് നേരെ ഫ്രൈ എറിയുന്നു; ബാത്റൂമിൽ പുകവലി..! 18 വയസ്സിന് താഴെയുള്ളവർക്ക് ബർഗർ ഷോപ്പിൽ നിരോധനം

  Burger shop bans children below age 18 inside | വലിയൊരു ബർഗർ ജോയിന്റ് ആണ് 18 വയസ്സിന് താഴെയുള്ളവർ രക്ഷാകർത്താക്കളുടെ കൂടെയല്ലാതെ പ്രവേശിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുള്ളത്

  ഫേസ്ബുക്ക് പോസ്റ്റിലെ പരസ്യം

  ഫേസ്ബുക്ക് പോസ്റ്റിലെ പരസ്യം

  • Share this:
   18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം അനുവദിക്കാത്ത സ്ഥലങ്ങളെക്കുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ അത്തരം നിയന്ത്രിത സ്ഥലങ്ങളുടെ ലിസ്റ്റിൽ ഒരു ബർഗർ ഷോപ്പും ഉൾപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

   റെഡ് റൂസ്റ്റർ ബർഗറും ബ്രൂ, ഗാർഡൻ വാലി, കാലിഫോർണിയ, എന്നിവയടങ്ങുന്ന വലിയൊരു ബർഗർ ജോയിന്റ് ആണ് 18 വയസ്സിന് താഴെയുള്ളവർ രക്ഷാകർത്താക്കളുടെ കൂടെയല്ലാതെ പ്രവേശിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുള്ളത്. ഏകദേശം രണ്ട് വർഷത്തോളം ഇത്തരം പെരുമാറ്റം സഹിച്ചതിന് ശേഷമാണ് ഈ ബർഗർ ജോയിന്റ് ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്തിയത്.   ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബർഗർ ജോയിന്റ് ഈ വാർത്ത പങ്കുവെച്ചത്. ജോയിന്റ് സ്ഥലത്തിന്റെയും ജീവനക്കാരുടെയും പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയ കുട്ടികളുടെ നിരവധി പ്രവർത്തനങ്ങൾ വിശദമായി പട്ടികപ്പെടുത്തി കൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. "മാതാപിതാക്കളോ നിയമപരമായ രക്ഷിതാവോ ഇല്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ റെസ്റ്റോറന്റിൽ അനുവദിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചത് വളരെ ദുഖത്തോടെയാണ്," പോസ്റ്റിലൂടെ അവർ പറഞ്ഞു.

   ഇത്തരത്തിൽ ഒരു വലിയ തീരുമാനത്തിൽ അവരെ കൊണ്ടെത്തിച്ചതിന്റെ കാരണങ്ങളും അവർ പോസ്റ്റിന്റെ കൂടെ ചേർത്തിട്ടുണ്ട്. സ്കൂൾ കഴിഞ്ഞ് ബർഗർ ജോയിന്റ് സന്ദർശിക്കുന്ന 18 വയസിന് താഴെയുള്ള ഉപഭോക്താക്കൾ ചെയ്യുന്ന ചില വിചിത്രമായ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ബാത്ത്‌റൂമിൽ പുകവലിക്കുക, ജീവനക്കാർക്ക് നേരെ ഫ്രൈകൾ എറിയുക, ബാത്ത്റൂമിൽ കോണ്ടം ഉപേക്ഷിക്കുക, റെസ്റ്റോറന്റിന്റെ സീലിംഗിലും ടെലിവിഷനിലും തക്കാളി കെച്ചപ്പ് ഉപേക്ഷിക്കുക, മേശപ്പുറത്ത് കാലുകൾ വയ്ക്കുക, നടുമുറ്റത്ത് സ്കേറ്റ്ബോർഡിംഗ് തുടങ്ങി നിരവധി കാര്യങ്ങൾ അവർ നിരത്തിയിട്ടുണ്ട്.   "നമ്മുടെ കമ്മ്യൂണിറ്റിയിലെ കുട്ടികളെ വിലക്കുന്നത്" ഉടമകളുടെ ഉദ്ദേശ്യമല്ലെന്ന് പോസ്റ്റ് കൂട്ടിച്ചേർത്തു. പക്ഷേ, അവർക്ക് അവരുടെ സ്വത്ത് സംരക്ഷിക്കേണ്ടതുണ്ട് എന്നും അവർ വ്യക്തമാക്കി. "അവരുടെ പല പ്രവർത്തനങ്ങളും നിയമവിരുദ്ധമാണ്. ഞങ്ങൾ അത് അനുവദിക്കില്ല," റെസ്റ്റോറന്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

   സമീപത്തെ ഇഷ്ടിക, മോർട്ടാർ സ്ഥാപനങ്ങളിൽ അവർ നടത്തിയ നശീകരണ കേസുകളും റസ്റ്റോറന്റ് പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. “നമ്മൾ വളരെ മനോഹരമായ ഒരു പട്ടണത്തിലാണ് ജീവിക്കുന്നത്. അതിനെ ഇത്തരത്തിൽ വൃത്തിഹീനമായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല " എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അവർ പോസ്റ്റ് അവസാനിപ്പിച്ചത്.

   മറ്റ് റെസ്റ്റോറന്റ് ഉടമകളും രക്ഷിതാക്കളും ഉൾപ്പെടുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് ഈ പോസ്റ്റിന് വലിയ പിന്തുണയാണ് ലഭിച്ചത്. “നിങ്ങൾക്ക് നല്ലത് വരട്ടെ! ഈ ചെറുപ്പക്കാരെ വളർത്തുന്നവർ ഇത് തെറ്റായും ലജ്ജാകരമായും കാണുന്നില്ല എന്നത് വളരെ മോശമാണ്. റെസ്റ്റോറന്റിന് ആശംസകൾ നേരുന്നു,” ഒരാൾ പോസ്റ്റിന് കമന്റെഴുതി. കൂടാതെ, പല ഉപയോക്താക്കളും ചെറുപ്പക്കാരുടെ ശല്യത്തെക്കുറിച്ച് നേരിട്ടുള്ള അനുഭവം പങ്കുവെച്ചു.

   Summary: After tolerating the behaviour of 'kiddos' for almost two years, this burger joint has imposed the rule after hitting the saturation point
   Published by:user_57
   First published:
   )}