ചൂട്ടുപൊള്ളുന്ന (Heat) ചൂടിന് ആശ്വാസമായാണ് കാലവര്‍ഷം (Monsoon) എത്തിയത്. അതേസമയം, കാലാവസ്ഥയില്‍ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ നമ്മുടെ ശരീരത്തെയും ചര്‍മ്മത്തെയും ബാധിക്കും. അതിനാല്‍ ചര്‍മ്മം (skin) പരിപാലിക്കേണ്ടതും ആരോഗ്യകരമായി നിലനിര്‍ത്തേണ്ടതും ആവശ്യമാണ്. തണ്ണിമത്തന് (watermelon) കഴിക്കുന്നതിലൂടെ ഇത്തരം കാലാവസ്ഥ മാറ്റങ്ങളില്‍ നിന്ന് ശരീരത്തെയും ചര്‍മ്മത്തെയും സംരക്ഷിക്കാനാകുമെന്ന് വിദ്ഗധര്‍ പറയുന്നു.
തണ്ണിമത്തന്റെ ഗുണങ്ങള്‍
തണ്ണിമത്തനില്‍ വിറ്റാമിന്‍ എ,സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ നേര്‍ത്ത ചുളിവുകളും പാടുകളും അകറ്റുന്നതിന് ഇത് സഹായിക്കും.
തണ്ണിമത്തന്റെ തൊലിയില്‍ പോലും നീർവീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി- ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന് കഴിക്കുന്നതും ചര്‍മ്മത്തില്‍ പുരട്ടുന്നതും ശരീരത്തിന് ജലാംശം നല്‍കുകയും ഫ്രീ റാഡിക്കല്‍ ഡാമേജുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
തണ്ണിമത്തന് കൊണ്ടുള്ള സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളും ഇന്ന് ലഭ്യമാണ്. ഇത് മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കാൻ സ്കിന്‍ ടോണ്‍ നിലനിർത്താനും സഹായിക്കുന്നു.
ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ തണ്ണിമത്തന് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം..
1.തണ്ണിമത്തന് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ നിങ്ങളുടെ ശരീരവും ചര്‍മ്മവും ആരോഗ്യത്തോടെ നിലനിർത്താം. ഇത് ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
2. ഒരു ടോണറായി തണ്ണിമത്തന് ഉപയോഗിക്കാം. ഇതിനായി അര കപ്പ് തണ്ണിമത്തന്റെ നീരില്‍ കുറച്ച് തേന്‍, റോസ് വാട്ടര്‍, വെള്ളം എന്നിവ ചേര്‍ത്ത് ടോണറായി ഉപയോഗിക്കാം.
3. തണ്ണിമത്തന്റെ നീരെടുത്ത് അതിലേക്ക് രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ പാല് ചേര്‍ത്ത് ഉപയോഗിക്കുന്നത് മുഖത്ത് ഈര്‍പ്പവും ജലാംശവും നിലനിര്‍ത്തുന്നതിന് സഹായിക്കും. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 10-12 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.
4. തണ്ണിമത്തന് നീരിൽ നാരങ്ങ നീരും ചേര്‍ത്ത് ഫ്രീസറില്‍ വെച്ച് തണുപ്പിച്ച് ശേഷം മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തിന് നല്ലതാണ്.
5. തണ്ണിമത്തൻ അടങ്ങിയസണ്സ്ക്രീൻ ഉപയോഗിക്കുന്നത് ടാനിംഗില്‍ നിന്ന് സംരക്ഷണം നൽകും.
ഇതിന് പുറമെ തണ്ണിമത്തല്‍ കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഒരു ദിവസം ഒരുതവണ എങ്കിലും തണ്ണിമത്തന് കഴിക്കുന്നത് വഴി നിങ്ങളുടെ ദൈനംദിന ആവശ്യത്തിനുള്ള വിറ്റാമിന്‍ സിയുടെ ഏകദേശം 16% ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിദഗ്ധരുടെ അഭിപ്രായത്തില്‍ വൈറ്റമിന്‍ സി ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം സുഗമമാക്കുന്നു. ഇത് വിവിധ അണുബാധകള്‍ക്കെതിരെ പോരാടുന്നതിന് അത്യന്താപേക്ഷിതമാണ്. വേനല്‍ക്കാലത്ത് ജലദോഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തണ്ണിമത്തന് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗം കൂടിയാണ്.
തണ്ണിമത്തന് ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് ലൈക്കോപീന്‍. ഈ ആന്റിഓക്സിഡന്റ് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതില്‍ ഫലപ്രദമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.