ബംഗളൂരു: കലയ്ക്ക് പ്രായം ഒരു തടസമല്ല. താൽപര്യമുണ്ടെങ്കിൽ ഏതു പ്രായത്തിലും ഏതു സമയത്തും കലയിൽ നേട്ടങ്ങൾ കൊയ്യാമെന്ന് വ്യക്തമാക്കുകയാണ് 12 വയസുകാരിയായ വർഷിണി. നിരവധി അവാർഡുകളും നേട്ടങ്ങളുമാണ് ഈ കൊച്ചു പ്രായത്തിൽ അവൾ സ്വന്തമാക്കിയിരിക്കുന്നത്.
എട്ടാം വയസിൽ ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കി. ചെറുപ്പം മുതലേ ഒരു നർത്തകി ആകണമെന്ന് ആയിരുന്നു അവളുടെ ആഗ്രഹം. അതിനു പിന്നാലെ അവൾ നൃത്തം അഭ്യസിച്ചു തുടങ്ങി. പതിയെ പതിയെ നൃത്തമേഖലയിൽ വർഷിണി പ്രശസ്തയായി.
നൃത്തത്തിൽ മാത്രമല്ല സംഗീതത്തിലും ചിത്രരചനയിലും വായനയിലും വർഷിണിക്ക് താൽപര്യമുണ്ട്. ഒരു ഐ എ എസ് കാരിയാകണം എന്നാണ് വർഷിണിയുടെ ആഗ്രഹം.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.