HOME » NEWS » Life » BYJUS YOUNG GENIUS MEET LYDIAN NADHASAWARAM AND MEGHALI MALABIKA THIS SATURDAY JJ

BYJU'S Young Genius: ശനിയാഴ്ചത്തെ ആദ്യ എപ്പിസോഡിൽ ലിഡിയൻ നാദസ്വരവും മേഘലി മാളബികയും

ബൈജൂസ് യങ് ജീനിയസിന്റെ ആദ്യ എപ്പിസോഡ് ജനുവരി 16 ശനിയാഴ്ച സംപ്രേഷണം ചെയ്യും.

News18 Malayalam | news18
Updated: January 15, 2021, 4:17 PM IST
BYJU'S Young Genius:  ശനിയാഴ്ചത്തെ ആദ്യ എപ്പിസോഡിൽ ലിഡിയൻ നാദസ്വരവും മേഘലി മാളബികയും
ലിഡിയൻ നാദസ്വരവും മേഘലി മാളബികയും
  • News18
  • Last Updated: January 15, 2021, 4:17 PM IST
  • Share this:
ബൈജൂസ് യങ് ജീനിയസ് ആദ്യ എപ്പിസോഡിൽ കുട്ടി പ്രതിഭകളായ ലിഡിയൻ നാദസ്വരവും മേഘലി മാളബികയും.  പെർഫോമിംഗ് ആർട്സിൽ പ്രഗത്ഭനാണ് പതിനഞ്ചു വയസുള്ള ലിഡിയൻ. തന്റെ അസാധാരണമായ ഓർമശക്തിയാണ് മാളബികയുടെ മികവ്. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവനാണ് ഇവരെ മെന്റർ ചെയ്യാനെത്തുന്നത്.

മിനിറ്റിൽ 190 ബീറ്റ് സ്പീഡിൽ പിയാനോ വായിക്കുന്ന മിടുക്കനാണ് ലിഡിയൻ. അതു മാത്രമല്ല, കണ്ണടച്ച് പോലും പിയാനോ വായിക്കാൻ ലിഡിയന് കഴിയും. 2019ൽ ലോകത്തിലെ ഏറ്റവും മികച്ച പിയാനിസ്റ്റായി ലിഡിയൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയത്തിനു പിന്നാലെ എല്ലൻ ഡിജനറസ് ഷോയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം, ഇത് സ്വപ്ന സാക്ഷാത്കാര നിമിഷാണെന്ന് ആയിരുന്നു ലിഡിയൻ പറഞ്ഞത്. 'ഇത് ലോകത്തിലെ ഏറ്റവും അഭിമാനകരമായ ഷോ ആണെന്നും ഒരു ദിവസം ഞങ്ങൾ അവിടെ എത്തുമെന്നും അച്ഛൻ എന്നോട് പറയുമായിരുന്നു' - ലിഡിയൻ പറഞ്ഞു. അടുത്തിടെ, അട്കൻ ചട്കൻ എന്ന സിനിമയിൽ ലിഡിയൻ അഭിനയിച്ചിരുന്നു. നിലവിൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രീഡി ഫിലിമായ ബറോസിനു വേണ്ടി കമ്പോസ് ചെയ്യുകയാണ്.

'ഞാൻ എന്റെ സ്വന്തം കോമ്പോസിഷനുകളിൽ പ്രവർത്തിക്കുമ്പോൾ സിനിമയിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയാൻ കഴിയും. നടൻമാരുടെ വികാരങ്ങൾ എന്താണെന്ന് അറിയാനും സംഗീതത്തിൽ ആ വികാരങ്ങൾ എങ്ങനെ കാണിക്കാൻ കഴിയും. ഇത് എനിക്ക് കൂടുതൽ അറിവ് നൽകാൻ സഹായിച്ചു' - ലിഡിയൻ പറഞ്ഞു.അതേസമയം, നിരവധി പ്രൊജക്ടുകൾക്ക് 'നോ' പറഞ്ഞതായി ലിഡിയന്റെ പിതാവ് പറഞ്ഞ. മകൻ സമാധാനപരമായി വളരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ബറോസ് പൂർത്തിയായി കഴിഞ്ഞാൽ അടുത്ത പ്രൊജക്ടിനെക്കുറിച്ച് അവന് ചിന്തിക്കാൻ കഴിയും. പ്രൊജക്ടുകൾക്ക് പിന്നാലെ മകൻ ഓടുന്നത് താൻ ആഗ്രഹിക്കുന്നില്ലെന്നും പിതാവ് വ്യക്തമാക്കി. 'എന്റെ മകളും ഒരു സംഗീതജ്ഞയാണ്. കുട്ടികൾ തെറ്റു വരുത്തുമ്പോൾ അതിലെ പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്. അതുകൊണ്ടു തന്നെ അവർക്ക് സമ്മർദ്ദം നല്കാറില്ല' - അദ്ദേഹം പറഞ്ഞു.

ഗൂഗിൾ ഗേൾ ഓഫ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട മേഘലിയാണ് ഷോയിലെ അടുത്ത മിടുക്കി. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ നാല് റെക്കോഡുകളാണ് ഈ മിടുക്കിയുടെ പേരിലുള്ളത്. 'ഗൂഗിൾ ഗേൾ ആക്കാൻ എന്നെ സഹായിച്ചതിന് ഞാൻ എന്റെ പിതാവിനോട് കടപ്പെട്ടിരിക്കുന്നു. ജ്യോഗ്രഫി കൂടാതെ വയലിൻ സോളോ മത്സരത്തിൽ എനിക്ക് സ്വർണമെഡൽ വേണം. സംഗീതത്തിൽ എനിക്ക് സമ്മാനങ്ങൾ നേടണം' - മേഘലി പറഞ്ഞു.ലോക്ക്ഡൗൺ കാലയളവ് എങ്ങനെയാണ് ഉപയോഗിച്ചതെന്നും അവർ പറഞ്ഞു. 'ഞാൻ നോവലുകൾ വാങ്ങി. ചിലത് ഓൺലൈനിൽ വായിച്ചു. അതായിരുന്നു ഞാൻ സാധാരണ ചെയ്യുന്നത്. നോവലുകൾ എനിക്കിഷ്ടമാണ്. അതിനുശേഷം എന്റെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. അതിനുശേഷം കൂടുതൽ സമയവും പഠനത്തിനായി ചെലവഴിക്കേണ്ടി വന്നു. ബാക്കിയുള്ള സമയങ്ങളിൽ വയലിൻ വായിക്കുകയും പോർട്രയിറ്റുകൾ വരയ്ക്കുകയും ചെയ്തു' - മേഘലി പറഞ്ഞു. തനിക്കൊരു ബഹിരാകാശ ശാസ്ത്രജ്ഞ ആകാനാണ് ആഗ്രഹമെന്നും ബഹിരാകാശം തനിക്ക് തന്റെ സ്വന്തം കണ്ണുകൾ കൊണ്ട് കാണണമെന്നും അവർ വ്യക്തമാക്കി.മേഘലിയെക്കുറിച്ച് അഭിമാനത്തോടെ പറയാൻ പിതാവിനും വളരെയധികം കാര്യങ്ങൾ ഉണ്ട്. '2010ലെ ഫിഫ ലോകകപ്പിന്റെ സമയത്ത് സ്റ്റേഡിയത്തിൽ ഷകീറ ഡാൻസ് ചെയ്തു. അന്ന് നാലുവയസ് മാത്രം പ്രായമുള്ള മേഘലിക്ക് നൃത്തം വളരെ ഇഷ്ടമായി. തനിക്ക് ഷകീറയെ കാണണമെന്ന് അവൾ എന്നോട് പറഞ്ഞു. ഞാൻ അവളോട് അവർ ഇന്ത്യയിൽ അല്ലെന്നും കൊളംബിയയിൽ ആണെന്നും പറഞ്ഞു. അപ്പോൾ കൊളംബിയ എവിടെയാണെന്ന് അവൾ ചോദിച്ചു. തുടർന്ന് മാപ്പിൽ ഞാൻ അവൾക്ക് ആ സ്ഥലം കാണിച്ചു കൊടുത്തു. ഒരു മാസത്തിനു ശേഷം ലോക ഭൂപടത്തിൽ അവൾ കണ്ടതെല്ലാം അവൾ ഓർമിക്കുന്നത് ഞങ്ങൾ കണ്ടു' - അദ്ദേഹം പറഞ്ഞു.

ബൈജൂസ് യങ് ജീനിയസിന്റെ ആദ്യ എപ്പിസോഡ് ജനുവരി 16 ശനിയാഴ്ച സംപ്രേഷണം ചെയ്യും. ഓരോ എപ്പിസോഡും എല്ലാ ശനിയാഴ്ചയും നെറ്റ് വർക് 18ന്റെ ചാനലുകളിൽ സംപ്രേഷണം ചെയ്യും. ആവർത്തിച്ചുള്ള സംപ്രേഷണം ഞായറാഴ്ചയും നടക്കും.
Published by: Joys Joy
First published: January 15, 2021, 4:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories