ഷോ ടോപ്പർമാരിൽ നിന്ന് പ്രതിഭകളിലേയ്ക്ക് ശ്രദ്ധ മാറുന്നു എന്നതിൽ സംശയം ഒന്നും തന്നെയില്ല പ്രത്യേകിച്ച് ടോക്കിയോ ഒളിമ്പിക്‌സിൽ, നീരജ് ചോപ്ര, മീരാഭായ് ചനു തുടങ്ങിയ കായികതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ച വേളയിൽ. വളരെ ചുരുക്കം ചിലർക്ക് മാത്രം എത്തിപ്പെടാവുന്ന മെഡൽ നേടുന്ന റൗണ്ടുകളിലെ മനക്കരുത്തും നിശ്ചയദാർഢ്യവും കൊണ്ട് ടോക്കിയോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിലും ഭാരോദ്വഹനത്തിലും യഥാക്രമം സ്വർണം, വെള്ളി മെഡലുകൾ നേടിയവർ തെളിയിച്ചത് വലിയ വേദികളിൽ എത്തുന്നതുവരെ ഒരാളിൽ പ്രതിഭ ഒളിഞ്ഞിരിക്കുന്നുവെന്നാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ നെറ്റ്‌വർക്കായ News 18, BYJU’S Young Genius-ലൂടെ നടത്തിയതും നേടിയതും അതുതന്നെയാണ്. പ്രശസ്ത വ്യക്തികളും News18 എഡിറ്റർമാരും ചേർന്ന് തിരഞ്ഞെടുത്ത യുവ പ്രതിഭകൾ ചാനലിൽ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു, ഈ യുവപ്രതിഭകളിലാണ് ഷോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Young Genius-ന്റെ രണ്ടാം പതിപ്പിനുള്ള റജിസ്ട്രേഷൻ തുടങ്ങിയപ്പോൾ ലഭിച്ച അപേക്ഷകളുടെ എണ്ണവും ഗുണനിലവാരവും അത്ഭുതപ്പെടുത്തന്നതാണ്. എന്നാൽ അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമുമ്പ്, BYJU’S Young Genius-ന്റെ ആദ്യ പതിപ്പിൽ നമ്മൾ കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിലേയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കാം.
മിനിറ്റിൽ 190 ബീറ്റുകളുടെ വേഗതയിൽ കണ്ണടച്ച് പിയാനോ വായിക്കുന്ന ലിഡിയൻ നാദസ്വരം (15yrs), അത്ഭുതകരമായ ഐക്യുകൊണ്ട് 'ഗൂഗിൾ ഗേൾ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന മേഘാലി മലബിക്ക (14yrs) എന്നിവരാണ് സീസൺ ഒന്നിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചവർ. മെൻസ സൊസൈറ്റിയിലെ അംഗവും, നിരവധി ആപ്പുകളുടെ ഡെവലപ്പറും, ഒരു പുസ്തകത്തിൻ്റെ രചയിതാവുമായ, ഋഷി ശിവ് പിയുടെ (6yrs) ഐക്യു 180 ആണ്! 6 അക്കങ്ങളുള്ള സ്ക്വയർ റൂട്ട് സോൾവ് ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ലോക റെക്കോർഡിന് ശ്രമിക്കുന്ന അവന്തികാ കാംബ്ലി (10yrs), 'ബാറുകൾക്ക് കീഴിലൂടെ ഏറ്റവും ദൂരമേറിയ ലിംബോ സ്കേറ്റിംഗ്' എന്ന ഗിന്നസ് റെക്കോർഡ് ഉടമയായ തിലുക്ക് കീസം (13yrs) എന്നിവരാണ് മറ്റ് പ്രതിഭകൾ.
BYJU’S Young Genius-ന്റെ സീസൺ 2 കൂടുതൽ വിപുലീകരിച്ചതും ഗംഭീരവുമാകുമെന്ന് ഉറപ്പ് നൽകുന്നു. എൻട്രികൾ തുറന്നതുമുതൽ, രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും രക്ഷിതാക്കളും കുട്ടികളും ആവേശകരമായ രീതിയിലാണ് പ്രതികരിക്കുന്നത്. BYJU’S Young Genius നേടിയ ജനപ്രീതി മാത്രമല്ല ഇത് സൂചിപ്പിക്കുന്നത്, കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദി കാത്തിരിക്കുന്ന യുവപ്രതിഭകളിലേയ്ക്ക് കൂടിയാണ് ശ്രദ്ധ എത്തുന്നത്.
ആദ്യ രണ്ടാഴ്ചയ്ക്കകം 7,500-ലധികം എൻട്രികളാണ് വന്നത്, കഴിവും വൈദഗ്ധ്യവും കൊണ്ട് പ്രേക്ഷകരേയും വിധികർത്താക്കളേയും അമ്പരപ്പിക്കുമെന്ന് ഉറപ്പുള്ള പ്രതിഭാശാലികളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും തിരഞ്ഞെടുത്ത് സീസൺ 2-വിൽ കൊണ്ടുവരുന്നത് . News18 നെറ്റ്‌വർക്ക്, History ചാനൽ, ചാനലുകളുടെ നെറ്റ്‌വർക്കായ Viacom എന്നിവ പിന്തുണയ്ക്കുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഈ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ 2 ദശലക്ഷം ആളുകൾക്ക് പരിചയമായ, BYJU’S Young Genius സീസൺ 2-വിന് തന്നെ വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്, കൂടാതെ ഷോയുടെ മൈക്രോസൈറ്റിലേക്കുള്ള പ്രതിദിന സന്ദർശകരുടെ എണ്ണം എല്ലാ ദിവസവും 1 ലക്ഷത്തിന് മുകളിലാണ്.
News 18 -ന്റെ സീനിയർ എഡിറ്ററും അവതാരകനുമായ ആനന്ദ് നരസിംഹൻ ആതിഥേയത്വം വഹിക്കുന്ന ആവേശകരമായ ഈ പരിപാടി 2022 ജനുവരിയിൽ ആരംഭിക്കുന്നതാണ്. 6 മുതൽ 15 വയസ്സ് വരെയുള്ള യുവ പ്രതിഭകൾ കല, അക്കാദമിക്, സാങ്കേതികം, ബിസിനസ്, കായികം എന്നിങ്ങനെ നിരവധി മേഖലകളിൽ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു. ഓരോ എപ്പിസോഡിലും പ്രതിഭാശാലികൾ ഇന്ത്യയിലെ ഏറ്റവുമധികം ജനപ്രീതി നേടിയ വ്യക്തിത്വങ്ങളുമായി ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നു, കുട്ടികളുടെ ശ്രദ്ധേയമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് കൂടാതെ, യശസ്സിലേയ്ക്കുള്ള അവരുടെ സ്വന്തം പാത എങ്ങനെ വെട്ടി തെളിച്ചുവെന്നും സെലിബ്രിറ്റികൾ പങ്കുവെയ്ക്കുന്നതിലൂടെ അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമാണ് ഒരുക്കുന്നത്.
ഒരു വിലക്കുകളുമില്ലാതെ നിങ്ങളുടെ കുട്ടികൾ അവരുടെ യഥാർത്ഥ വ്യക്തിത്ത്വം ആഘോഷിക്കുന്ന ഈ അവിശ്വസനീയമായ ഷോയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ
ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. ആദ്യത്തെ ഫോം സമർപ്പിച്ചതിനുശേഷം, കുട്ടിയുടെ മൾട്ടി-സ്റ്റേജ് മൂല്യനിർണ്ണയത്തിനായി മറ്റൊരു വിശദമായ ഫോമും പൂരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ BYJU’S ആപ്പ് ഡൗൺലോഡ് ചെയ്ത് BYJU’S Young Genius വിഭാഗത്തിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കുട്ടികളുടെ മിന്നുന്ന പ്രകടനവുമായി
News18 BYJU’S Young Genius Season 2 ഉടൻ വരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.