• HOME
 • »
 • NEWS
 • »
 • life
 • »
 • ചോക്ലേറ്റിൽ ഗോമാംസമോ? ഇന്ത്യയിലെ ഉൽപന്നങ്ങൾ 100% വെജിറ്റേറിയനെന്ന് കാഡ്ബറീസ്

ചോക്ലേറ്റിൽ ഗോമാംസമോ? ഇന്ത്യയിലെ ഉൽപന്നങ്ങൾ 100% വെജിറ്റേറിയനെന്ന് കാഡ്ബറീസ്

കാഡ്ബറീസ് ചോക്ലേറ്റ് ഉൽപന്നങ്ങളിൽ മൃഗക്കൊഴുപ്പ് ചേർക്കുന്നതായുള്ള ചിത്രത്തിന്‍റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു

Cadbury

Cadbury

 • Last Updated :
 • Share this:
  ചോക്ലേറ്റിൽ മൃഗ കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്ന വിവാദത്തിൽ മറുപടിയുമായി പ്രമുഖ ബ്രാൻഡായ കാഡ്ബറീസ് രംഗത്തെത്തി. ഇന്ത്യയിൽ തങ്ങൾ വിൽക്കുന്ന ചോക്ലേറ്റ് ഉൽപന്നങ്ങളെല്ലാം 100 ശതമാനം വെജിറ്റേറിയനാണെന്ന് കമ്പനി വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പങ്കിടുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണമെന്നും കാഡ്ബറീസ് അറിയിച്ചു. നേരത്തെ കാഡ്ബറീസ് ചോക്ലേറ്റ് ഉൽപന്നങ്ങളിൽ മൃഗക്കൊഴുപ്പ് ചേർക്കുന്നതായുള്ള ചിത്രത്തിന്‍റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് വിശദീകരണവുമായി കാഡ്ബറീസ് രംഗത്തെത്തിയത്.

  ട്വിറ്ററിലൂടെ പ്രചരിച്ച സ്ക്രീൻഷോട്ട് ഇന്ത്യയിൽ നിർമ്മിക്കുന്ന മൊണ്ടെലസ് / കാഡ്ബറി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടതല്ല. ഇന്ത്യയിൽ നിർമ്മിച്ച് വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും 100% വെജിറ്റേറിയൻ ആണ്. റാപ്പറിലെ പച്ച ഡോട്ട് അതിനെ സൂചിപ്പിക്കുന്നു, 'കാഡ്‌ബറീസ് പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു.

  നെഗറ്റീവ് പോസ്റ്റുകൾ കമ്പനിയുടെ പ്രതിച്ഛായയെ മോശപ്പെടുത്തുമെന്നും കാഡ്‌ബറി പറഞ്ഞു. 'നിങ്ങൾക്ക് നന്നായി ഊഹിക്കാവുന്നതുപോലെ, ഇതുപോലുള്ള നെഗറ്റീവ് പോസ്റ്റുകൾ ഞങ്ങളുടെ മാന്യവും പ്രിയപ്പെട്ടതുമായ ബ്രാൻഡുകളിലുള്ള ഉപഭോക്തൃ വിശ്വാസത്തെ നശിപ്പിക്കുന്നു. ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ‌ കൂടുതൽ‌ പങ്കിടുന്നതിനുമുമ്പ് ദയവായി അതു സംബന്ധിച്ച വസ്തുതകൾ പരിശോധിച്ചുറപ്പിക്കാൻ‌ ഞങ്ങൾ‌ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു'- കാഡ്ബറീസ് വ്യക്തമാക്കി.

  Also Read- ഓട്ടോറിക്ഷ ആശുപത്രിയുടെ അഞ്ചാം നിലയിൽ; എങ്ങനെ എത്തിയെന്ന് അന്വേഷണം

  ട്വിറ്ററിലെ നൂറുകണക്കിന് ഉപയോക്താക്കൾ കാഡ്‌ബറി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മോണ്ടെലസ് ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മൾട്ടിനാഷണൽ കമ്പനി വിശദീകരണകുറിപ്പ് പുറത്തിറക്കിയത്. ഒരു വെബ്‌സൈറ്റിൽ നിന്നുള്ള സ്‌ക്രീൻഷോട്ടിൽ പറയുന്നത്, കാഡ്ബറീസ് ചോക്ലേറ്റിൽ ജെലാറ്റിൻ ഒരു ഘടകമായി അടങ്ങിയിട്ടുണ്ടെന്നും, അത് ഗോമാംസത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നുമാണ്. ഈ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

  ഇതേ തുടർന്ന് കാഡ്ബറി ചോക്ലേറ്റുകൾ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനം സോഷ്യൽ മീഡിയയിൽ ശക്തമായി. മതവിശ്വാസവും രാജ്യത്തിന്റെ നിയമവും ഉപയോഗിച്ച് ഉപഭോക്താവിനെ കബളിപ്പിച്ചതിന് പിഴ ചുമത്തണം (റാപ്പറുകളിൽ പച്ച ഡോട്ട് പ്രദർശിപ്പിക്കുന്നത്) '- ഒരു ട്വിറ്റർ ഉപയോക്താവ് ആവശ്യപ്പെട്ടു.

  Also Read- ഏറ്റവും പഴക്കമേറിയ വിസ്ക്കിയ്ക്ക് ഒരു കോടി രൂപ; ലേലത്തിൽ പോയത് 250 വർഷം പഴക്കമുള്ള മദ്യം

  'ഇത് ശരിയാണോ കാഡ്‌ബറി യു.കെ? ഉണ്ടെങ്കിൽ, ഹലാൽ സർട്ടിഫൈഡ് ഗോമാംസം ഉൽ‌പന്നങ്ങൾ ഉപയോഗിക്കാൻ ഹിന്ദുക്കളെ നിർബന്ധിച്ചതിന് കാഡ്ബറിക്കെതിരെ കേസെടുക്കേണ്ടതുണ്ട്. നമ്മുടെ പൂർവ്വികരും ഗുരുക്കന്മാരും ജീവൻ ബലിയർപ്പിച്ചെങ്കിലും ഗോമാംസം കഴിക്കുന്നത് അംഗീകരിച്ചിരുന്നില്ല. സ്വാതന്ത്ര്യാനന്തര ഭരണാധികാരികൾ നമ്മുടെ ധർമ്മത്തെ ശിക്ഷാനടപടികളില്ലാതെ ലംഘിക്കാൻ അനുവദിച്ചു'- ഡൽഹി ആസ്ഥാനമായുള്ള അക്കാദമിക്, റൈറ്റ്സ് ആക്ടിവിസ്റ്റായ മധു പൂർണിമ കിശ്വറും ട്വീറ്റ് ചെയ്തു.

  കൂടുതൽ ആളുകൾ സ്‌ക്രീൻഷോട്ട് പങ്കിടുകയും വിഷയത്തിൽ അഭിപ്രായമിടുകയും ചെയ്തപ്പോൾ, കാഡ്‌ബറി ഡയറി മിൽക്ക് അതിന്റെ വ്യക്തത ട്വീറ്റ് ചെയ്യുകയും ട്വിറ്റർ ഉപയോക്താക്കളോട് പ്രതികരിക്കുകയുമായിരുന്നു. അതേസമയം വിവാദമായ സ്ക്രീൻ ഷോട്ട് കാഡ്ബറി ഓസ്ട്രേലിയയുടെ വെബ്സൈറ്റിൽനിന്നുള്ളതാണെന്ന് റിപ്പോർട്ടുണ്ട്.
  Published by:Anuraj GR
  First published: