• HOME
  • »
  • NEWS
  • »
  • life
  • »
  • Off-road Ride | പ്രളയകാലത്ത് കൂടെ നിന്ന ഓഫ്-റോഡ് ടീമിനെ ഓർമയുണ്ടോ? സാഹസിക യാത്രയ്‌ക്കൊരുങ്ങി ജീപ്പേഴ്സ് സംഘം

Off-road Ride | പ്രളയകാലത്ത് കൂടെ നിന്ന ഓഫ്-റോഡ് ടീമിനെ ഓർമയുണ്ടോ? സാഹസിക യാത്രയ്‌ക്കൊരുങ്ങി ജീപ്പേഴ്സ് സംഘം

സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്കായി തിരുവനന്തപുരത്ത് ഒരു ദിവസത്തെ ഓഫ് റോഡ് സവാരി

ഓഫ്-റോഡ് സവാരി

ഓഫ്-റോഡ് സവാരി

  • Share this:
    തിരുവനന്തപുരം: സാഹസിക യാത്ര (adventure journey) ഇഷ്ടപ്പെടുന്നവർക്കായി ഒരു ദിവസത്തെ ഓഫ് റോഡ് സവാരി (Off-road safari) സംഘടിപ്പിച്ച് ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്. ‘TJC ESTATE TRAIL’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഈ മാസം 20ന് നടക്കും. തിരുവനന്തപുരം വിളപ്പിൽ ശാലയ്ക്ക് സമീപം ഷെവലിയർ ഫ്രാൻസിസ് ജോസഫ് എസ്റ്റേറ്റിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

    80ൽ അധികം ഏക്കറുള്ള എസ്റ്റേറ്റിൽ പ്രത്യേകം ട്രാക്ക് തയ്യാറാക്കിയിട്ടുണ്ട്. 4×4 വാഹനങ്ങൾക്ക് മാത്രമായിരിക്കും ട്രാക്കിലേക്ക് എൻട്രിയുള്ളത്. ഇതിനായി മുൻകൂട്ടി രജിസ്ടട്രേഷൻ ആവശ്യമാണ്. 3000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഡ്രൈവർക്കും ഒപ്പം എത്തുന്നയാൾക്കുമുള്ള ഉച്ചഭക്ഷണം, സ്നാക്സ്, വെള്ളം, ശീതള പാനീയങ്ങൾ, വാഹനത്തിൽ ഒട്ടിക്കുന്നതിനായുള്ള സ്റ്റിക്കറുകൾ തുടങ്ങിയവ രജിസ്റ്റർ ചെയ്യുന്നവർക്ക് ക്ലബ്ബ് ലഭ്യമാക്കും. രജിസ്ട്രേഷന് വേണ്ടി tjc4x4.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി 9895570810, 9846419222 എന്നീ നമ്പറുകൾ ബന്ധപ്പെടുക.

    തിരുവനന്തപുരം നഗരത്തിൽ ആദ്യമായാണ് ഒരു ക്ലബ്ബ് ഇത്തരം സാഹസികയാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളടക്കം സംഭവിച്ചപ്പോൾ നിസ്തുലമായ സേവന പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയ സംഘടന കൂടിയാണ് ടിജെസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്.

    ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിലും ആ വാഹനത്തിന്റെ കപ്പാസിറ്റയും ആ വാഹനത്തിന്റെ ഉപയോഗവും ആരും മനസിലാക്കാറില്ല. പ്രളയം പോലെയുള്ള വിപത്തുകൾ ഉണ്ടകുമ്പോൾ അനായാസം ഇത്തരം വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനാകും. മറ്റൊരുവാഹനവും കടന്നുപോകാത്ത ഇടങ്ങളിൽ ഇവ കടന്നെത്തി രക്ഷാപ്രവർത്തനം നടത്താൻ കഴിയും. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ഒരു അവബോധം നൽകുകയും കൂടാതെ ഓഫ് റോഡ് സാഹസികത കൂടുതൽ പേർക്ക് പരിചയപ്പെടുത്തുകയും എന്ന ഉദ്ദേശവും സംഘാടകർ ലക്ഷ്യമിടുന്നു. ബുക്കിങ്ങിനായി tjc4x4.com സന്ദർശിക്കുക.
    കൂടുതൽ വിവരങ്ങൾക്കായി  9895570810, (രമേഷ് പിള്ള)
    9846419222 (അനുശങ്കർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

    Summary: Trivandrum Jeepers Club, a collective of frontline workers during the flashfloods are hosting a one-day off-road trip through Vilappilsala on March 20, Sunday. This is a first-of-its-kind off-road trip hosted in the district. Contact the event organisers for prior booking
    Published by:user_57
    First published: