നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • 58 വര്‍ഷത്തെ കാത്തിരിപ്പിന്‌ വിരാമം; ആറാം വയസ്സില്‍ നഷ്ടപ്പെട്ട അമ്മയെ കണ്ടെത്തി 64കാരന്‍

    58 വര്‍ഷത്തെ കാത്തിരിപ്പിന്‌ വിരാമം; ആറാം വയസ്സില്‍ നഷ്ടപ്പെട്ട അമ്മയെ കണ്ടെത്തി 64കാരന്‍

    നീണ്ട 58 വര്‍ഷത്തിനൊടുവില്‍ അത്യന്തം വികാരനിര്‍ഭരമായ കൂടിക്കാഴ്ചയായിരുന്നു നടന്നത്

    • Share this:
      'എന്റെ ഹൃദയത്തില്‍ ഒരു ശൂന്യമായ സ്ഥലം നിറഞ്ഞതു പോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്'. നീണ്ട 58 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പെറ്റമ്മയെ കണ്ട സന്തോഷം പങ്കുവെച്ചതിങ്ങിനെയാണ്.

      അമേരിക്കയിലെ മിഷിഗണില്‍ നിന്നുള്ള 64കാരന്‍ കാല്‍വിന്‍ ബാരറ്റ് തന്റെ ജീവിതത്തിലെ നല്ലൊരു പങ്കും അമ്മയ്ക്കായി തിരഞ്ഞു കൊണ്ടിരിയ്ക്കുകയായിരുന്നു. ഒടുവില്‍ കേംബ്രിഡ്ജ് ഷെയറില്‍ നിന്ന് മോളിപെയ്ന്‍ എന്ന 85കാരിയെ കണ്ടെത്തി. എന്നാല്‍ ആ കണ്ടെത്തല്‍ അത്ര എളുപ്പമായിരുന്നില്ല. പെയ്‌നിന്റെ ഡി.എന്‍.എ പരിശോധനയിലൂടെ ആയിരുന്നു കാല്‍വിന്‍ ബാരറ്റുമായുള്ള മാതൃ ബന്ധം കണ്ടെത്തിയത്.



      1950 -കളിലായിരുന്നു ബോസ് ബാരറ്റിനെ യു.കെയില്‍ വച്ച് മിസ് പെയ്ന്‍ കണ്ടുമുട്ടുന്നത്. 1955ല്‍ ഇരുവരും വിവാഹിതരായതിന് ശേഷം യു.എസിലേക്ക് പോയിരുന്നു. അവരുടെ ആദ്യത്തെ മകനായി കാല്‍വിന്‍ ബാരറ്റ് 1957ല്‍ ജനിച്ചു. എന്നാല്‍ രണ്ടാമത്തെ കുട്ടി മൈക്കല്‍ ജനിച്ചതിന് ശേഷം മോളി പൈന്‍ യു.കെയിലേയ്ക്ക് മടങ്ങുകയായിരുന്നു. യു.എസില്‍ ഒട്ടും നല്ല അവസ്ഥ അല്ലാത്തതിനാലാണ് അവര്‍ യു.കെയിലേക്ക് മടങ്ങിയതെന്നാണ് പൈന്‍ പറഞ്ഞത്.

      Credits - BBC


      കുട്ടികളുടെ അടുത്തേയ്‌ക്കെത്താന്‍ പല തവണ ശ്രമിച്ചിരുന്നെങ്കിലും അത് നടന്നില്ലായെന്നും മോളി പൈ്ന്‍ ബി.ബി.സിയോട് പറഞ്ഞു. എന്നാല്‍ എ്ല്ലാ വര്‍ഷവും ക്രിസ്തുമസിനു കത്തുകളും സമ്മാനങ്ങളും അയ്യച്ചിരുന്നെന്നും എന്നാല്‍ അ്‌തൊന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ലായെന്നും അവര്‍ പറഞ്ഞു. കുട്ടികളെ ഉപേക്ഷിച്ചതല്ലായെന്നും അവര്‍ തന്നില്‍ നിന്ന് അകന്ന് പോയതാണെന്നും മോളി പൈന്‍ വ്യക്തമാക്കുന്നു.

      പൈന്‍ യു.കെയിലേയ്കക് മടങ്ങിയതിന് ശേഷം അച്ഛനും മുത്തച്ഛനും ചേര്‍ന്നാണ് ബാരറ്റിനെയും സഹോദരനെയും വളര്‍ത്തിയത്. ബാരറ്റിന്റെ 27 വയസ്സുള്ളപ്പോഴായിരുന്നു പിതാവ് മരിയ്ക്കുന്നത്. അതിനുശേഷം അവന്‍ തന്റെ അമ്മയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

      ഒടുവില്‍ ബാരറ്റിന്റെ മകളുടെ അന്വേഷത്തിലൂടെ മോളി പൈനെ കണ്ടെത്തിയതായി അദ്ദേഹത്തെ അറിയിക്കുന്നത് ഏപ്രിലിലാണ്. അങ്ങിനെ ആദ്യമായി അമ്മയും മകനും ഫേസ്ബുക്കില്‍ അയച്ച മെസേജുകളിലൂടെ സംസാരിച്ചു. പിന്നീട് ഓരോദിവസവും ഫോണിലൂടെ സംസാരിച്ചു. ഒടുവില്‍ ഈ മാസം ആദ്യം ഇരുവരും ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടി.

      വിമാനത്താവളത്തില്‍ വച്ച് അത്യന്തം വികാരനിര്‍ഭരമായ കൂടിക്കാഴ്ചയായിരുന്നു നടന്നത്. ബാരറ്റ് അമ്മയ്ക്കരികിലേക്ക് ഓടിച്ചെല്ലുകയും അമ്മയെ കെട്ടിപ്പിടിച്ചു ഒരു കുഞ്ഞിനെപ്പോലെ കരയുകയും ചെയ്തു. അത്യധികം സങ്കടത്തോടെയാണ് അമ്മ മകനെ കണ്ട ശേഷം യു.കെയിലേക്ക് മടങ്ങിയത്.

      നീണ്ട 58 വര്‍ഷത്തിനൊടുവില്‍ ഒരു ക്രിസ്മസ് കാലം ഒരുമിച്ച് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അവരിരുവരും. തങ്ങളൊരുമിച്ച് ക്രിസ്മസ് ട്രീയുണ്ടാക്കുകയും ആഘോഷിക്കുകയും ചെയ്യുമെന്ന് പെയ്ന്‍ പറയുന്നു. വരുന്ന ക്രിസ്മസ് കാലത്തിനായുള്ള കാത്തിരിപ്പിലാണിരുവരും.
      Published by:Karthika M
      First published:
      )}