നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മുടിയില്‍ എണ്ണ പുരട്ടുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ?

  മുടിയില്‍ എണ്ണ പുരട്ടുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ?

  തലയിൽ ദീർഘനേരം എണ്ണ തേച്ച് കഴുകിക്കളയാതെ ഇരിക്കുകയാണങ്കിൽ, അത് ശിരോചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞു പോകുന്നതിന് കാരണമാകും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കേശസംരക്ഷണ മാർഗ്ഗങ്ങൾക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യവും പഴക്കവുമുള്ള രാജ്യമാണ് ഇന്ത്യ. നല്ല കട്ടിയുള്ള മുടിയിഴകൾ സ്വന്തമാക്കണമെന്നതും അത് സംരക്ഷിച്ച് കൊണ്ടുപോകണമെന്നുമുള്ളതും ഒട്ടുമിക്ക ആളുകളുടെയും ഒരു സ്വകാര്യ സ്വപ്നമാണ്. മുടിയുടെ നിറവും തിളക്കവും നല്ല ശോഭയോടെ നിലനിർത്തണമെങ്കിൽ മുടിയ്ക്ക് കരുതൽ കൊടുക്കണ്ടത് അത്യന്താപേക്ഷികവുമാണ്. അതിനാൽ ദോഷകരമായ സൂര്യ രശ്മികളിൽ നിന്ന് മുടിയ്ക്ക് സംരക്ഷണം ഒരുക്കുന്നതിന് പ്രകൃതിദത്തമായ എണ്ണ ഉപയോഗിക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും.

   “നിങ്ങൾ മുടിയിഴകളിൽ എണ്ണ തേക്കുമ്പോൾ അത് നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും അതുവഴി രോമകൂപങ്ങളെ ഉത്തേജിപ്പിച്ച് തലമുടി വളർച്ച മെച്ചപ്പെടുത്താനും സഹായകമാകുന്നു. അതു പോലെ തന്നെ തലമുടിയിഴകളിൽ എണ്ണ പുരട്ടുന്നതിന് തലമുടിയുടെ വളർച്ചയുമായി നേരിട്ട് ബന്ധമില്ല, അതേസമയം, മുടിയിഴകളിൽ ശരിയായ രീതിയിൽ എണ്ണയിടുന്നത്, നിങ്ങളുടെ തലമുടിയെ മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കുന്നതിനും അവ വരണ്ടു പോകുന്നത് തടയുകയും ചെയ്യുന്നു,” ദി ഈസ്തെറ്റിക്ക് ക്ലിനിക്സിലെ, കൺസൾട്ടന്റ് ത്വക്ക് രോഗ വിദഗ്ദയും, സർജനുമായ റിങ്കി കപൂർ പറയുന്നു.

   മുടിയിൽ എണ്ണയിടുന്നതു കൊണ്ടുള്ള ഗുണം തലമുടി വരണ്ടു പോകാതെ സംരക്ഷിക്കുന്നു എന്നതാണ്. അതുപോലെ തന്നെ, തലയോട്ടിയിലെ ചർമ്മം വരളുന്നത് തടയുകയും അതുമൂലം മുടിയിഴകൾക്ക് സംഭവിക്കുന്ന ക്ഷതം പരിഹരിച്ച് സുഖപ്പെടുത്തുകയും ചെയ്യുന്നു.

   എണ്ണയിടലിലൂടെ നിങ്ങളുടെ മുടിയ്ക്ക് ശരിയായ ഗുണം ലഭിക്കണമെങ്കിൽ എണ്ണയിടൽ ശരിയായ രീതിയിൽ തന്നെ ചെയ്യണം. പുരട്ടുന്ന എണ്ണ ഏതുതന്നെയായാലും അത് ശിരോചർമ്മത്തിൽ വളരെ കഠിനമായി തടവുന്നില്ലെന്നു ഉറപ്പു വരുത്തുക. ശേഷം ഒരു മണിക്കൂറിലധികം തലയിൽ എണ്ണയിടുന്നതും അത് കഴുകിക്കളയാതെ ഇരിക്കുന്നതും ഒഴുവാക്കുക. നിങ്ങൾ തലയിൽ ദീർഘനേരം എണ്ണ തേച്ച് കഴുകിക്കളയാതെ ഇരിക്കുകയാണങ്കിൽ, അത് ശിരോചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞു പോകുന്നതിന് കാരണമാകും. അതു പോലെ ക്ഷയം സംഭവിച്ച മുടിയിഴകളിൽ കൃത്യമായി ഓക്സിജൻ എത്തിച്ചേരാതിരിക്കുന്നതിനും, അതുവഴി മുടിയിഴകൾക്ക് കൂടുതൽ നാശം സംഭവിക്കുന്നതിനും, ശിരോചർമ്മത്തിൽ പൊള്ളലുകൾ ഉണ്ടാകുന്നതിനും, തുടർന്ന് മുടികൊഴിച്ചിലിലേക്ക് എത്തുന്നതിനും കാരണമാകുന്നു.

   മുടിയിഴകൾ മനോഹരമാക്കുന്നതിൽ എണ്ണയിടുന്നത് സഹായകമാകും എന്നതിൽ സംശയമില്ല. എന്നാൽ എല്ലാവർക്കും ഇത് സഹായകമാകില്ല എന്നു മാത്രമല്ല ചിലർക്ക് എണ്ണയിടുന്നത് ദോഷകരമായ ഫലങ്ങൾ ഉളവാക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. അതായത്, താരന്റെ പ്രശ്നങ്ങൾ നേരിടുന്നവർക്ക് തലയിൽ എണ്ണയിടുന്നത് ദോഷകരമായ ഫലങ്ങളാണ് നൽകുക എന്ന് പറയപ്പെടുന്നു. അതുപോലെ സ്വാഭാവികമായി എണ്ണമയമുളള ശിരോചർമ്മമുള്ളവരിലും ഈ എണ്ണയിടൽ ദോഷഫലങ്ങളാണ് നൽകുക. തലയിൽ അധിക നേരം എണ്ണ നിർത്തുന്നത് പൊടിയും അതുപോലുള്ള ചെറിയ അഴുക്കിന്റെ കണികകളും തലയോട്ടിയിൽ പറ്റിപ്പിടിക്കാൻ കാരണമാകും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പോലെതന്നെ പ്രധാനമാണ്, നിങ്ങൾക്ക് അനുയോജ്യമായ എണ്ണ തിരഞ്ഞെടുക്കുന്നതും. കാരണം എല്ലാവർക്കും ഒരേ എണ്ണ തലയിൽ പിടിക്കണമെന്നില്ല. ശരിയായ എണ്ണ തന്നെ ഉപയോഗിച്ചില്ലങ്കിൽ അത് മുടി കൊഴിയുന്നതിന് മാത്രമല്ല, മറ്റു പല അസുഖങ്ങൾ വരുന്നതിനും കാരണമായിത്തീരും. അതിനാൽ അനുയോജ്യമായ എണ്ണ തിരഞ്ഞെടുത്തതിന് മാത്രം കേശസംരക്ഷണത്തിലേക്ക് കടക്കുക.
   Published by:Sarath Mohanan
   First published:
   )}