HOME /NEWS /Life / Numerology April 26 | സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ മകന് സാധിക്കുമോ? സംഖ്യാശാസ്ത്ര പ്രകാരം അറിയാം

Numerology April 26 | സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ മകന് സാധിക്കുമോ? സംഖ്യാശാസ്ത്ര പ്രകാരം അറിയാം

മുംബൈ ഇന്ത്യന്‍സിനായി കളിക്കുമ്പോള്‍ ബാറ്റിംഗ് കഴിവിനെക്കാള്‍ കൂടുതല്‍ ബൗളിംഗ് കഴിവ് പ്രകടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതാണ്

മുംബൈ ഇന്ത്യന്‍സിനായി കളിക്കുമ്പോള്‍ ബാറ്റിംഗ് കഴിവിനെക്കാള്‍ കൂടുതല്‍ ബൗളിംഗ് കഴിവ് പ്രകടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതാണ്

മുംബൈ ഇന്ത്യന്‍സിനായി കളിക്കുമ്പോള്‍ ബാറ്റിംഗ് കഴിവിനെക്കാള്‍ കൂടുതല്‍ ബൗളിംഗ് കഴിവ് പ്രകടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതാണ്

  • Share this:

    താരങ്ങളുടെ ജനനവും അവരുടെ തുടര്‍ന്നുള്ള ജീവിതവും എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഏറ്റവും പ്രധാന ചോദ്യം ഈ താരങ്ങളുടെ മക്കളെ സംബന്ധിച്ചാകും. അവര്‍ക്ക് തങ്ങളുടെ അച്ഛനമ്മമാരുടെ പാരമ്പര്യവും കഴിവുകളും കാത്തുസൂക്ഷിക്കാന്‍ കഴിയുമോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. അക്കൂട്ടത്തില്‍ പെടുന്നയാളാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍.

    മുംബൈ ഇന്ത്യന്‍സില്‍ ഉള്‍പ്പെട്ടിട്ടും ഐപിഎല്‍ 2022 കളിക്കാന്‍ കഴിയാത്ത താരപുത്രനാണ് അര്‍ജുന്‍. ശേഷം 2023ലാണ് അദ്ദേഹം ആദ്യമായി ഐപിഎല്ലില്‍ കളിക്കാനായി എത്തിയത്. 1999 സെപ്റ്റംബര്‍ 24നാണ് അര്‍ജുന്‍ ജനിച്ചത്. 6, 7 എന്നീ സംഖ്യകളുടെ സ്വാധീനത്തിലാണ് അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന്റെ ജനനസംഖ്യ 24 ആണ്. ഈ സംഖ്യയില്‍ ജനിച്ചത് കൊണ്ട് തന്നെ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ ഇദ്ദേഹത്തിന് ധാരാളം അവസരം ലഭിക്കുന്നതാണ്. ഏഴ് എന്ന സംഖ്യയുടെ അധിപനായ കേതുവിനാല്‍ ഇദ്ദേഹത്തിന് ലഭിക്കുന്ന അപഗ്രഥന കഴിവുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുകയാണെങ്കില്‍ വിജയം കൈവരിക്കാന്‍ ഇദ്ദേഹത്തിന് സാധിക്കും.

    Also Read- സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക; അപ്രതീക്ഷിത അവസരങ്ങൾ വന്നുചേരും; ഇന്നത്തെ ദിവസഫലം അതുകൊണ്ടാണ് 2023 ഏപ്രില്‍ 16ന് അദ്ദേഹം ആദ്യമായി കളിക്കാനിറങ്ങിയത്. ഏഴ് എന്ന സംഖ്യയുടെ സ്വാധീന ഫലമാണിത്. ഈ സംഖ്യയുടെ മുഴുവന്‍ ആനുകൂല്യവും അദ്ദേഹം പ്രയോജനപ്പെടുത്തണം. 2023ല്‍ വരാനിരിക്കുന്ന എല്ലാ അവസരങ്ങളും കൃത്യമായി ഉപയോഗിക്കുകയും വേണം. മുംബൈ ഇന്ത്യന്‍സിനായി കളിക്കുമ്പോള്‍ ബാറ്റിംഗ് കഴിവിനെക്കാള്‍ കൂടുതല്‍ ബൗളിംഗ് കഴിവ് പ്രകടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതാണ്. ഈ വര്‍ഷം അവസാനത്തോടെ നിരവധി ഓഫറുകളും സര്‍പ്രൈസുകളും അദ്ദേഹത്തെ തേടിയെത്തും. എന്നാല്‍ മറ്റുള്ളവരുടെ ഭാഗത്ത് നിന്നുള്ള താരതമ്യവും, അമിതപ്രതീക്ഷയും ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. Also Read- അധ്വാനം വർധിക്കും; ബിസിനസ് പ്ലാനുകൾ രഹസ്യമായി സൂക്ഷിക്കുക; ഇന്നത്തെ സാമ്പത്തിക ഫലം പ്രകടനത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വിഷാദത്തില്‍ നിന്നും സ്വയം സംയമനം പാലിക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതാണ്. തന്റെ ഭാഗ്യനിറമായ നീല തന്നെയാണ് അദ്ദേഹം ഇപ്പോള്‍ ധരിച്ചിരിക്കുന്നത്. അഞ്ച് ആകെ തുക വരുന്ന ടീ ഷര്‍ട്ട് ഉപയോഗിക്കുന്നതും അദ്ദേഹത്തിന് ഭാഗ്യാനുഭവം പ്രദാനം ചെയ്യുന്നതാണ്. ഭാഗ്യനിറം: നീല, ടീല്‍ ഭാഗ്യസംഖ്യ: 5, 7 ഭാഗ്യസംഖ്യ: തിങ്കള്‍, വെള്ളി മെറ്റാലിക് വാച്ച് ധരിക്കുന്നത് ഉത്തമമാണ്.

    സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. പൂജ്യം ന്യൂട്രലായും നില്‍ക്കുന്നു. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.

    സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.

    ഗ്രഹങ്ങളെ ഏതൊക്കെ സംഖ്യകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം.

    സൂര്യന്‍ – 1 ചന്ദ്രന്‍- 2 വ്യാഴം- 3 രാഹു (യുറാനസ്സ്)- 4 ബുധന്‍- 5 ശുക്രന്‍- 6 കേതു (നെപ്റ്റിയൂണ്‍)- 7 ശനി- 8 ചൊവ്വ- 9

    First published:

    Tags: Arjun tendulkar, Numerology