• HOME
  • »
  • NEWS
  • »
  • life
  • »
  • Liver Health | കരളിന്റെ ആരോഗ്യം സംരക്ഷിക്കാം; ഈ ഏഴു സൂപ്പർ ഫുഡുകൾ ശീലമാക്കൂ 

Liver Health | കരളിന്റെ ആരോഗ്യം സംരക്ഷിക്കാം; ഈ ഏഴു സൂപ്പർ ഫുഡുകൾ ശീലമാക്കൂ 

കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. സമീകൃത ആഹാരം കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും.

  • Share this:
    ശരീരത്തിലെ ഏറ്റവും പ്രധാനമായ ഒരു അവയവമാണ് കരൾ (Liver). ശരീരത്തിൽ എത്തുന്ന വിഷ വസ്തുക്കളെ അരിച്ചെടുക്കുന്ന (Filter) ഒരു അരിപ്പ പോലെയാണ് കരൾ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ശരീരത്തിന്റെ ശക്തി കേന്ദ്രം (powerhouse ) എന്നാണ് കരൾ അറിയപ്പെടുന്നത്. അതിനാൽ തന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. സമീകൃത ആഹാരം കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. കൂടാതെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

    1. ചായ

    ചായയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് കരളിന്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും. അതിനാൽ തന്നെ ദിവസേന ഒരു കപ്പ് ചായയിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം. ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവ കരളിലെ എൻസൈമുകളുടെയും കൊഴുപ്പിന്റെയും അളവ് മെച്ചപ്പെടുത്തും. ഇവ പതിവായി കഴിക്കുന്നത് കരളിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഗ്രീൻ ടീ കരളിലെ കൊഴുപ്പ് കുറയ്ക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു.

    2. കാപ്പി

    കരൾ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ കാപ്പിക്ക് കഴിയും. പതിവായി കാപ്പി കുടിക്കുന്നത് കരളിനുണ്ടാകുന്ന രോഗമായ സിറോസിസിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

    READ ALSO- Food Allergy | ചില ഭക്ഷണങ്ങൾ നിങ്ങൾക്ക് അലർജി ഉണ്ടാക്കാറുണ്ടോ? ജീവതത്തിൽ ഒരിയ്ക്കലും ഈ അലർജി വിട്ടുമാറില്ലേ? അറിയേണ്ട കാര്യങ്ങൾ

    3. ഓട്സ്

    വളരെ മികച്ച ഒരു പ്രഭാത ഭക്ഷണമാണ് ഓട്സ്. നാരുകളാൽ സമ്പുഷ്ടമാണ് ഇവ. ഓട്‌സ് കരളിന് നല്ലതാണെന്ന് പലർക്കും അറിയില്ല. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഓട്സ് അതിനാൽ തന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാം ഓട്സിനു കഴിയുന്നു. കരളിന്റെ പ്രവർത്തനങ്ങൾ ഇവ വേഗത്തിലാക്കുന്നു മാത്രമല്ല കരൾ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാനും സാധിക്കുന്നു.

    4. ഫ്രൂട്സ്

    പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാം. സമീകൃത ആഹാരമായി പഴങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നതിലൂടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സാധിക്കും.

    READ ALSO- Immunity Boosting Foods | കോവിഡിനെ നേരിടാൻ ഈ ഭക്ഷണങ്ങൾ കഴിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കാം

    5. പച്ചക്കറികൾ

    പച്ചക്കറികൾ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. നിത്യേന പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുന്നത് നല്ലതാണ്. ബ്രോക്കോളി, കോളിഫ്ളവർ, ചീര മുതലായ പച്ചക്കറികൾ കഴിക്കുന്നതിലൂടെ വിട്ടുമാറാത്ത രോഗങ്ങൾ തടയാനും മാനസികാരോഗ്യം വർദ്ധിപ്പിക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും

    6. ടോഫു

    സോയ കൊണ്ട് നിർമ്മിക്കുന്ന ടോഫു കരളിന് വളരെ അധികം ഗുണം ചെയ്യും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. സമ്പുഷ്ട്ടമായ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ സോയയും ടോഫുവും കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

    7. അണ്ടിപ്പരിപ്പ്

    ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് അണ്ടിപ്പരിപ്പ് .ഇവ കഴിക്കുന്നതിലൂടെ നിങ്ങളുടെ കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. അണ്ടി പരിപ്പിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കരൾ രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ ഇവ സഹായിക്കും.
    Published by:Arun krishna
    First published: