നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ആള് ജപ്പാനാ; വയറു കുറക്കാൻ പത്ത് ദിവസം; തൂവാല കൊണ്ടുളള വ്യായാമം ശരിക്കും ഗുണം ചെയ്യുമോ?

  ആള് ജപ്പാനാ; വയറു കുറക്കാൻ പത്ത് ദിവസം; തൂവാല കൊണ്ടുളള വ്യായാമം ശരിക്കും ഗുണം ചെയ്യുമോ?

  വീഡിയോയിൽ അവകാശപ്പെടുന്നത് 5 മിനിറ്റ് ജാപ്പനീസ് ടവൽ വ്യായാമം വഴി വെറും 10 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പരന്നതും ടോൺ ആയതുമായ ആബ്സ് ലഭിക്കും എന്നാണ്.

  News18

  News18

  • Share this:
   വയർ കുറയ്ക്കുക, വടിവൊത്ത ശരീരം നേടിയെടുക്കുക തുടങ്ങിയ കാര്യങ്ങൾ ഏതൊരു ഫിറ്റ്നസ് പ്രേമിയുടെയും സ്വപ്നമായിരിക്കും. ഇതിനായി ആളുകൾ ജിമ്മിൽ മണിക്കൂറുകളോളം വിയർത്തു പണിയെടുക്കാറുണ്ട്. പേശികൾ വളർത്തുന്നതിനുള്ള വ്യായാമങ്ങൾ വീട്ടിൽ ചെയ്യുകയും ചെയ്യുന്നു. സിറ്റ്-അപ്പുകൾ, ക്രഞ്ചുകൾ, റിവേഴ്സ് ക്രഞ്ചുകൾ, ലെഗ് ഡ്രോപ്പ് സിസേർസ് മുതൽ പ്ലാങ്ക്സ്, സ്പൈഡർ പ്ലാങ്ക്സ്, യു-ബോട്ട്, പ്ലാങ്ക് ടാപ്പ് വരെ ആളുകൾ അവരുടെ വയറിൽ നിന്ന് കൊഴുപ്പ് കത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന എല്ലാ വ്യായാമങ്ങളും ശ്രമിക്കുന്നു.

   നിങ്ങളുടെ അരക്കെട്ടിന്റെ ചുറ്റളവിൽ മാറ്റങ്ങൾ കാണുന്നതിന് മാസങ്ങളുടെ പതിവ് വ്യായാമങ്ങളും ശരിയായ ഭക്ഷണക്രമവും ആവശ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, ഒരു വ്യായാമം 10 ദിവസത്തിനുള്ളിൽ ഫലങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്താൽ, ഒരാൾക്ക് അതിനെക്കുറിച്ച് സംശയം തോന്നുന്നത് സ്വാഭാവികമാണ്.
   @tiabagha എന്ന പേരിലുള്ള ഒരു ടിക് ടോക്ക് അക്കൗണ്ട് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അവകാശപ്പെടുന്നത് 5 മിനിറ്റ് ജാപ്പനീസ് ടവൽ വ്യായാമം വഴി വെറും 10 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പരന്നതും ടോൺ ആയതുമായ ആബ്സ് ലഭിക്കും എന്നാണ്. ക്ലിപ്പ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും 2.8 ദശലക്ഷത്തിലധികം വ്യൂകൾ ലഭിക്കുകയും ചെയ്തു. എന്നാൽ വീഡിയോയിൽ നൽകിയ വാഗ്ദാനം സത്യമാണോ എന്ന സംശയമാണ് പലർക്കും.

   ഈ ജാപ്പനീസ് ടവൽ ടെക്നിക് ഒരു ദശാബ്ദത്തിന് മുമ്പ് ഒരു ജാപ്പനീസ് റിഫ്ലെക്സോളജി ആൻഡ് മസാജ് സ്പെഷ്യലിസ്റ്റ് ഡോ.തോഷിഖി ഫുകുത്സുദ്സിയാണ് വികസിപ്പിച്ചെടുത്തത്. മസാജ് സ്പെഷ്യലിസ്റ്റ് ഈ ടവൽ രീതി വയറിലെ കൊഴുപ്പ് ഒഴിവാക്കാനും പുറം ശക്തിപ്പെടുത്താനും ടോണ് ശരിയാക്കാനും സഹായിക്കുമെന്ന് അവകാശപ്പെട്ടു. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ഈ രീതിക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.  ഈ തൂവാല വ്യായാമം ചെയ്യുന്നതിലൂടെ പെൽവിസ് പ്ലെയ്‌സ്‌മെന്റിലെ സ്ഥാനചലനം പരിഹരിക്കപ്പെടുന്നു, അതിനാൽ വ്യക്തിക്ക് അരക്കെട്ടിൽ നിന്ന് അധിക കൊഴുപ്പ് നഷ്ടപ്പെടുന്നുവെന്ന് ഫുകുത്സുഡ്സി അവകാശപ്പെട്ടു.

   എന്താണ് തൂവാല വ്യായാമം?
   ഘട്ടം 1: നിങ്ങളുടെ യോഗ പായയിൽ, നിങ്ങളുടെ കൈകളും കാലുകളും നീട്ടി ശരീരത്തിൽ നിന്ന് അകറ്റി വയ്ക്കുക.
   ഘട്ടം 2: നിങ്ങളുടെ പുറകിൽ ഏകദേശം നിങ്ങളുടെ പൊക്കിളിനു തൊട്ടുതാഴെയിട്ട് ഒരു ഇടത്തരം വലിപ്പമുള്ള തൂവാല വയ്ക്കുക.
   ഘട്ടം 3: നിങ്ങളുടെ കാലുകൾ തോളകലത്തിൽ വയ്ക്കുക, പക്ഷേ നിങ്ങളുടെ വിരലുകൾ പരസ്പരം സ്പർശിക്കാൻ ശ്രദ്ധിക്കുക.
   ഘട്ടം 4: ഇനി നിങ്ങളുടെ തലയ്ക്ക് മുകളിൽ കൈകൾ സ്ട്രെച്ച് ചെയ്ത് പിടിക്കുക.
   ഘട്ടം 5: നിങ്ങളുടെ ശരീരം ഇതേ പൊസിഷനിൽ കുറഞ്ഞത് 5 മിനിറ്റെങ്കിലും ഹോൾഡ് ചെയ്യുക. പിന്നെ പതുക്കെ വിശ്രമിക്കുക.
   വീഡിയോയിലെ പറയുന്ന കാര്യം അത്ഭുതമായിട്ട് തോന്നുമെങ്കിലും വിശ്വസിക്കാൻ പ്രയാസമാണ്.  ശരീരഭാരം കുറയ്ക്കുന്നത് ഒരു കുട്ടിയുടെ കളിയല്ല. വ്യായാമം ശരിയായ രീതിയിൽ ചെയ്യാതിരുന്നാൽ നിങ്ങളുടെ ശരീരത്തിലും പ്രതികൂല ഫലങ്ങൾ ഉണ്ടായേക്കാം.
   പരന്ന വയറുണ്ടാകാൻ, നിങ്ങളോട് സമീകൃത ആഹാരം കഴിക്കാനും പതിവായി വ്യായാമം ചെയ്യാനും ധാരാളം വെള്ളം കുടിക്കാനും ഉറക്ക ശീലങ്ങൾ മെച്ചപ്പെടുത്താനും മാനസിക സമ്മർദ്ദം ഒഴിവാക്കാനും പുകവലിയും മദ്യപാനവും ഉപേക്ഷിക്കാനും നിർദ്ദേശിക്കുന്നു.
   Published by:Sarath Mohanan
   First published:
   )}