COVID 19 | ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ചാൽ കൊറോണയെ തടയാനാകുമോ?

COVID 19 | വൈറസ് ബാധ ജനങ്ങളിൽ ഭയം വർദ്ധിപ്പിക്കുമ്പോൾ എല്ലാവരും കടകളിലും മറ്റും പോയി ടോയ്‌ലറ്റ് പേപ്പർ വാങ്ങിക്കൂട്ടുന്നു. എന്നാൽ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യത്തിന് ആർക്കും കൃത്യമായ ഉത്തരമില്ല

News18 Malayalam | news18-malayalam
Updated: March 16, 2020, 1:32 PM IST
COVID 19 | ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ചാൽ കൊറോണയെ തടയാനാകുമോ?
പ്രതീകാത്മക ചിത്രം
  • Share this:
കൊറോണ വൈറസ് ബാധ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കണ്ടെത്തിയതോടെ ജനങ്ങൾ ആശങ്കയിലാണ്. ഇതിനിടെ പൊതുവിൽ കണ്ടുവരുന്ന ഒരു സംഗതി ആളുകൾ വ്യാപകമായി ടോയ്‌ലറ്റ് പേപ്പർ വാങ്ങിക്കൂട്ടുന്നുവെന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ സൂപ്പർമാർക്കറ്റിൽ ടോയ്‌ലറ്റ് പേപ്പർ വാങ്ങാനായി തല്ലുണ്ടാക്കുന്നവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഓസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിലെല്ലാം ആളുകൾ സൂപ്പർമാർക്കറ്റിലെത്തി ടോയ്‌ലറ്റ് പേപ്പർ വൻതോതിൽ വാങ്ങിച്ചുകൂട്ടുന്നു. എന്ത് കാരണത്താലാകാം ആളുകൾ ഇങ്ങനെ ടോയ്‌ലറ്റ് പേപ്പർ വാങ്ങിക്കൂട്ടുന്നത്? ഇതേക്കുറിച്ച് സൈക്കോളജി ഓഫ് പാൻഡമിക് എന്ന പുസ്തകമെഴുതിയ പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ. സ്റ്റീവൻ ടെയ്ലർ പറയുന്നത് കേൾക്കൂ, 'പൊതുവിൽ അണുബാധയിൽനിന്ന് സുരക്ഷ നൽകുന്നതിന്‍റെ ആഗോള അടയാളമായി ടോയ്‌ലറ്റ് പേപ്പർ മാറിയതിനാലാണ് ആളുകൾ ഇതിനുവേണ്ടി പരക്കം പായുന്നത്'.

മഹാവ്യാധികൾ വ്യാപകമായി പടരുന്ന സമയത്ത് അസുഖം പിടിപെട്ടേക്കാമെന്ന ഭയത്താൽ ജനങ്ങൾ സ്വന്തം കാര്യങ്ങളിലേക്ക് ചുരുങ്ങുന്നത് കൂടും. ഇതുകൊണ്ടാണ് ടോയ്‌ലറ്റ് പേപ്പർ വൻതോതിൽ വാങ്ങിക്കൂട്ടാൻ അവർ സൂപ്പർമാർക്കറ്റുകളിൽ മറ്റുള്ളവരുമായി വഴക്കുണ്ടാക്കുന്നതെന്നും സ്റ്റീവൻ ടെയ്ലർ ചൂണ്ടിക്കാണിക്കുന്നു.

അസുഖം വ്യാപിക്കുമ്പോൾ പൊതുവായ വേണ്ടുന്ന അവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ആളുകൾക്ക് തോന്നുന്നത് സ്വാഭാവികമാണെന്ന് ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ടെയ്‌ലർ പറയുന്നു.
You may also like:'കൊറോണ വൈറസ്..അത് വരുന്നു': ഏഴ് വർഷം മുമ്പുള്ള 'പ്രവചനത്തിൽ' ഞെട്ടി നെറ്റിസൺസ് [NEWS]ഇങ്ങനെ പോയാൽ രണ്ടു മാസത്തിൽ ലോകത്തെ എല്ലാ വിമാനക്കമ്പനികളും പാപ്പരാകുമെന്ന് സൂചന [PHOTO]DGPക്കും വേണ്ടേ ക്വാറന്റൈന്‍ ? ലണ്ടനില്‍ നിന്നെത്തിയ ബഹ്‌റ നിയന്ത്രണങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രിക്കൊപ്പം യോഗത്തില്‍ [NEWS]
വ്യക്തിശുചിത്വം പാലിക്കണമെന്നും കൈ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ ഇടയ്ക്കിടെ നിർദേശം നൽകിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ കൂടുതലായി വാങ്ങിക്കൂട്ടാൻ ജനങ്ങൾ തയ്യാറെടുക്കുന്നതെന്നും ഡോ. ടെയ്ലർ ചൂണ്ടിക്കാണിക്കുന്നു.

വൈറസ് ബാധ ജനങ്ങളിൽ ഭയം വർദ്ധിപ്പിക്കുമ്പോൾ എല്ലാവരും കടകളിലും മറ്റും പോയി ടോയ്‌ലറ്റ് പേപ്പർ വാങ്ങിക്കൂട്ടുന്നു. എന്നാൽ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യത്തിന് ആർക്കും കൃത്യമായ ഉത്തരമില്ല. ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ചാൽ കൊറോണ വൈറസ് തടയാനാകുമെന്ന് അവർ കരുതുന്നു.

മഹാവ്യാധി പടർന്നുപിടിക്കുമ്പോൾ ടോയ്‌ലറ്റ് പേപ്പർ പോലെയുള്ള വസ്തുക്കൾ ആളുകൾ വാങ്ങിക്കൂട്ടുന്നത് പുതിയ സ്ഥിതിവിശേഷമല്ലെന്നും ഡോക്ടർ ടെയ്ലർ ചൂണ്ടിക്കാണിക്കുന്നു. 1918ൽ യൂറോപ്പിൽ വൻ നാശം വിതച്ച സ്പാനിഷ് ഇൻഫ്ലുവൻസ പടർന്നുപിടിച്ചപ്പോൾ ആളുകൾ വിക്സ് വെപോറബ് വാങ്ങിക്കൂട്ടനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിക്സ് വെപോറബിനോ ടോയ്‌ലറ്റ് പേപ്പറിനെ ഏതെങ്കിലും വൈറസ് ബാധയെ പ്രതിരോധിക്കാൻ കഴിയില്ല എന്നതാണ് ശാസ്ത്രീയമായ വസ്തുത.
Published by: Anuraj GR
First published: March 16, 2020, 1:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading