നമ്മളിൽ പലരും ചിലപ്പോൾ രാത്രിയിൽ ഉറക്കത്തിനിടെ അമിതമായ ദാഹം അനുഭവപ്പെട്ട് ഉറക്കത്തിൽ നിന്ന് ഉണരുകയും വെള്ളം കുടിയ്ക്കുകയും ചെയ്യുന്നവരാണ്. ചിലർ രാവിലെ എണീറ്റയുടൻ ഇത്തരത്തിൽ ദാഹം (thirsty) തോന്നി വെള്ളം അന്വേഷിച്ചേക്കാം. അപ്പോൾ ചിലപ്പോൾ നമ്മുടെ മനസ്സിലേക്ക് വന്നേക്കാവുന്ന ഒരു ചോദ്യം ഒരു രാത്രി മുഴുവൻ (Overnight) പാത്രത്തിൽ ഇരുന്ന വെള്ളം കുടിക്കണോ (Drink) വേണ്ടയോ എന്നാകും? സാധാരണ എല്ലാവർക്കും തോന്നാറുള്ള ഈ ചോദ്യത്തിന് വിദഗ്ദ്ധർക്ക് (Experts) മറുപടിയുണ്ട്. അത് എന്താണെന്ന് നോക്കാം.
രാത്രിയിൽ മുഴുവൻ പാത്രത്തിൽ ഇരിക്കുന്ന വെള്ളത്തിന് വേണ്ടത്ര ശുചിത്വം ഉണ്ടാകില്ല എന്നതാണ് ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം. വെള്ളം വച്ചിരിക്കുന്ന പാത്രം മൂടി വച്ചാലും പ്രശ്നം ഉണ്ടായേക്കാം. കാരണം നിങ്ങൾ ആ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ ചിലപ്പോൾ അതിൽ നിങ്ങളുടെ ഉമിനീരും ഉണ്ടാകും. കൂടാതെ പൊടിയും കയറിയേക്കാം. ഇത് ബാക്ടീരിയ ഉണ്ടാകുന്നതിലേക്കും നയിച്ചേക്കാം. പാത്രം തുറന്നിട്ടുണ്ടെങ്കിൽ വെള്ളം കാർബൺ ഡൈ ഓക്സൈഡുമായി കലർന്ന് അതിന്റെ പിഎച്ച് നില കുറയ്ക്കുന്നു.
read also- Hot water or Cold Water | ചൂടുവെള്ളമോ തണുത്ത വെള്ളമോ? മാറുന്ന കാലാവസ്ഥയിൽ ഏതാണ് കുടിക്കാൻ നല്ലത്
ധർമ്മശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലൽ നിന്ന് ഇന്റേണൽ മെഡിസിനിൽ കൺസൾട്ടന്റായ ഡോ. ഗൗരവ് ജെയിൻ ആരോഗ്യമുള്ള ഒരാൾ രാത്രി മുഴുവൻ ഇരുന്ന വെള്ളം കുടിക്കുന്നത് ദോഷകരമല്ലെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു, "ഈ വെള്ളം അസുഖമുള്ള അല്ലെങ്കിൽ ആരോഗ്യം കുറഞ്ഞ ഒരു വ്യക്തി കുടിക്കുമ്പോൾ അണുബാധ ഉണ്ടാകാൻ ഇടയുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ മലിനീകരണത്തിലൂടെ അണുബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളം പഴകിയതാണെങ്കിലും നല്ല രീതിയിൽ സംഭരിച്ച് വച്ചതാണെങ്കിൽ കുടിക്കുന്നതിന് കുഴപ്പമില്ല."അദ്ദേഹം പറഞ്ഞു.
വെള്ളം മൂടി വച്ചിട്ടില്ലെങ്കിൽ മലിനമാകാനുള്ള സാധ്യത ഉണ്ടെന്ന് മറ്റൊരു ആരോഗ്യ വിദഗ്ധനായ ഡോ. അഷിത് ഭഗവതി പറഞ്ഞു.
ദിവസങ്ങളായി അടച്ചിട്ട സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിക്കുന്ന ശീലം ചിലർക്കുണ്ട്. കാറിൽ പ്ലാസ്റ്റിക് കുപ്പികളിൽ ശേഖരിച്ച് വച്ചിരിക്കുന്ന വെള്ളവും അടച്ച പാത്രങ്ങളിൽ ദീർഘകാലം സൂക്ഷിക്കുന്ന വെള്ളവും സൂര്യപ്രകാശത്തിൽ ചൂടാകുകയും ബാക്ടീരിയകൾ പെരുകുന്നതിന് കാരണമാകുകയും ചെയ്യുന്നതിനാൽ സുരക്ഷിതമല്ല," ഡോ. ജെയിൻ പറഞ്ഞു.
read also- Bottled water Price| കുപ്പിവെള്ളത്തിന് വില കുറയുമോ? സ്റ്റേ ഉത്തരവിൽ അപ്പീൽ നൽകി സർക്കാർ
ആരോഗ്യ വിദഗ്ധരുടെ ഈ ശുപാർശകൾ പരിഗണിക്കുമ്പോൾ രാത്രി മുഴുവൻ സൂക്ഷിച്ച കുടിവെള്ളം ആരോഗ്യത്തിന് അപകടകരമല്ലെന്ന് മനസിലാക്കാം. എന്നാൽ ഇങ്ങനെ കുടിക്കുന്ന വെള്ളം ചിലരുടെ ആരോഗ്യത്തിന് പ്രശ്നം ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ ശുചിത്വത്തിന്റെ കാര്യം പരിഗണിച്ച് ഈ വെള്ളം കുടിക്കാതിരിക്കുന്നതാണ് പരമാവധി നല്ലത്. നല്ല വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന തിളപ്പിച്ച് ആറ്റിയ വെള്ളമാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത്.
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മൾ കുടിക്കാൻ തിരഞ്ഞെടുക്കുന്ന വെള്ളം ഏതാവണമെന്ന കാര്യത്തിൽ ശ്രദ്ധ പുലർത്തണം. വെള്ളം കുടിക്കുന്നതിന്റെ അളവ് പോലെ പ്രധാനപ്പെട്ടതാണ് വെള്ളത്തിന്റെ താപനിലയും. തണുത്ത വെള്ളത്തിന്റെയും ശീതളപാനീയങ്ങളുടെയോ നിരന്തര ഉപയോഗം രക്തക്കുഴലുകൾ ചുരുങ്ങുന്നതിന് കാരണമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.