ഉറക്കക്കുറവ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. നല്ല ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുമ്പോഴും നമ്മള് അ വഗണിക്കുന്ന ഒന്നാണ് ഉറക്കം.
ആവശ്യത്തിന് ഉറങ്ങിയില്ല എങ്കില്‍ നിങ്ങള്‍ക്ക് വരാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമാണ്. ഹൃദ്രോഗങ്ങള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ ഭാവിയില്‍ വന്നേക്കാം. വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഒരു ദിവസം ചുരുങ്ങിയത് 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണം.
ഒരാള്‍ക്ക് എങ്ങിനെ സുഖമായി ഉറങ്ങാം സ്റ്റാന്‍ഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സയന്‍സ് വിദഗ്ദ്ധനായ ആന്‍ഡ്രൂ ഹ്യൂബര്‍മാന്‍ നന്നായി ഉറങ്ങുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചത്.
Netra Suraksha| പ്രമേഹവും നിങ്ങളുടെ കാഴ്ചയും സംബന്ധിച്ച 6 മിഥ്യകൾ
Netra Suraksha| പരിചരിക്കുന്നവർ സൂക്ഷിക്കുക! പ്രമേഹ രോഗികളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
നിർദ്ദേശങ്ങൾ
ഉറക്കമുണര്‍ന്ന് 30-60 മിനിറ്റിനുശേഷം സൂര്യപ്രകാശം കൊള്ളുക. സൂര്യാസ്തമയത്തിനു മുമ്പായി ഉച്ചതിരിഞ്ഞും ഇത് ആവര്‍ത്തിക്കുക.
എല്ലാ ദിവസവും ഒരേ സമയത്ത് ഉണരുക
ഉറക്കസമയം 8-10 മണിക്കൂറിനുള്ളില്‍ ക്രമീകരിക്കുക.
നിങ്ങള്‍ക്ക് ഉറക്കമില്ലായ്മ, ഉറക്ക അസ്വസ്ഥതകള്‍ അല്ലെങ്കില്‍ ഉറക്കത്തെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ ഉണ്ടെങ്കില്‍, സ്വയം ഹിപ്നോസിസ് പരീക്ഷിക്കുക.
തെളിച്ചമുള്ള ലൈറ്റുകള്‍, പ്രത്യേകിച്ച് രാത്രി 10 മണിക്കും രാവിലെ നാല് മണിക്കും ഇടയിലുള്ള പ്രകാശമുള്ള ഓവര്‍ഹെഡ് ലൈറ്റുകള്‍ കാണുന്നത് ഒഴിവാക്കുക
പകല്‍ സമയത്ത് ഉറങ്ങുന്നത് കുറയ്ക്കുക
നിങ്ങള്‍ അര്‍ദ്ധരാത്രിയില്‍ ഉണരുകയും പിന്നീട് ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്താല്‍, NSDR (നോണ്‍-സ്ലീപ്പ് ഡീപ് റെസ്റ്റ്) ചെയ്യുക.
നിങ്ങള്‍ കിടക്കുന്ന മുറി തണുപ്പുള്ളതും ഇരുട്ടുള്ളതും ആയിരിക്കണം. നിങ്ങള്‍ക്ക് നീക്കം ചെയ്യാന്‍ കഴിയുന്ന പുതപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.