എന്തുകൊണ്ട് കോൺഗ്രസിന്റെ പതനവും ബിജെപിയുടെ വളർച്ചയും; തോമസ് പിക്കറ്റിയുടെ പുതിയ പുസ്തകം

ഇനിയുള്ള നാളുകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെടാൻ പോകുന്ന ഒരു സാമൂഹ്യശാസ്ത്ര പുസ്തകമാകും Capital and Ideology എന്നത് തീർച്ചയാണ്.

News18 Malayalam | news18-malayalam
Updated: July 31, 2020, 4:21 PM IST
എന്തുകൊണ്ട് കോൺഗ്രസിന്റെ പതനവും ബിജെപിയുടെ വളർച്ചയും; തോമസ് പിക്കറ്റിയുടെ പുതിയ പുസ്തകം
News18 Malayalam
  • Share this:
എൻ.ഇ. ചിത്രസേനൻ

ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ സാമൂഹിക ശാസ്ത്ര സംബന്ധിയായ പുസ്തകമെന്ന രീതിയിലായിരുന്നു ഫ്രഞ്ച് എക്കണോമിസ്റ്റായ തോമസ് പിക്കറ്റിയുടെ Capital In the Twenty-First Century കൊണ്ടാടപ്പെട്ടത്. 2014 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ് (ഇംഗ്ലീഷ് പരിഭാഷ ) പുറത്തിറക്കായ ഈ പുസ്തകം ഏകദേശം 25 ലക്ഷത്തിലധികം കോപ്പികളാണ് ഇതിനോടകം വിറ്റഴിഞ്ഞത്. സാമൂഹിക ശാസ്ത്ര പുസ്തകങ്ങളുടെ ഇടയിൽ ഇത്തരിലുള്ള ഒരു വില്പന ഒരു റിക്കാർഡ് തന്നെയാണ്. ഫ്രഞ്ച് ഭാഷയിൽ എഴുതിയ ഈ പുസ്ത്കം ഇംഗ്ളീഷ് കൂടാതെ പ്രധാനപ്പെട്ട ഭാഷകളിലേക്കക്കല്ലാം വിവർത്തനം ചെയ്തിരുന്നു. Justin Pemberton എന്ന സംവിധായകൻ ഈ പുസ്തകം ഒരു സിനിമയായും ആക്കിയിട്ടുണ്ട്.

https://kinomarquee.com/film/venue/5e9e15c3ed72810001c8ad24 എന്ന വെബ് സൈറ്റിൽ ഈ സിനിമ ഓൺ ലൈനായി കാണാവുന്നതാണ്.

Return of Capital ന്റെ തോത് economic growth ന്റെ തോതിനെക്കാൾ കൂടുതലാകുകയാണെങ്കിൽ അത് സമ്പത്ത് ചിലരിൽ മാത്രം കുന്നു കൂടുന്നതിന്നും അത് വഴി സാമ്പത്തിക അസമത്വത്തിനും വഴിതെളിക്കും എന്നതായിരുന്നു Capital in the Twenty-First Century എന്ന പുസ്തകത്തിലൂടെ പിക്കറ്റി പറയുവാൻ ശ്രമിച്ചത്. ഇത് ക്ഷേമ രാഷ്ട സിദ്ധാന്തം വഴി എങ്ങനെ തടയാം എന്നും പിക്കറ്റി ഈ പുസ്തകത്തിലൂടെ പറയുന്നുണ്ട്. ഈ പുസ്തകം കൂടുതലായും യൂറോപ്പിനെയും അമേരിക്കയെയും മുൻ നിർത്തിയായിരുന്നു എഴുതപ്പെട്ടത്.തുടർന്നും ഇതിന്റെ വ്യതിയാനെങ്ങളെപ്പറ്റി പ്പിക്കറ്റി ലേഖനങ്ങൾ എഴുതി കൊണ്ടിരുന്നു. തന്റെ പുസ്തകത്തിലെ കണ്ടെത്തലുകൾക്ക് പല തിരുത്തലുകളും പിക്കറ്റി ഈ ലേഖനങ്ങളിലൂടെ വരുത്തിയിരുന്നു.

ഇതിന്റെ ഒരു തുടർച്ചയെന്നോണം ഈയിടെ പുറത്തിറങ്ങിയ പുസ്തകമാണ് Capital and Ideology. തന്റെ ആദ്യ പുസ്തകത്തിലെ വിഷയമായ സാമൂഹിക/സാമ്പത്തിക അസന്തുലിതാവസ്ഥയേ (Inequality) ധനതത്വ ശാസ്തത്തിന്റെ കണ്ണിൽ കൂടെ മാത്രമല്ലാതെ അതിന്റെ ചരിത്രപരവും രാഷ്ടീയപരവും നരവംശ ശാസ്ത്രത്തിന്റേതായ കണ്ണിൽ കൂടിയും കാണാൻ പിക്കറ്റി പുതിയ പുസ്തകത്തിലൂടെ ശ്രമിക്കുന്നുണ്ട്. ലോകത്ത് അസമത്വം നിലനിന്നിരുന്നു എന്നും സാമൂഹിക നീതിയുടെ രാഷ്ടീയത്തിൽ കൂടെ മാത്രമേ ഇതിന് ഒരു അന്ത്യം വരുത്താൻ സാധിക്കയുള്ളു എന്നും പിക്കറ്റി ഈ പുസ്തകത്തിൽ പറഞ്ഞ് വയ്ക്കുന്നു.

TRENDING:തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി[NEWS]Gold Smuggling Case | യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന[NEWS]ആദ്യമായി അച്ഛൻ കെട്ടിപ്പിടിച്ച് ഉമ്മ തന്ന നിമിഷം; സന്തോഷത്താൽ വിതുമ്പി സുരാജ് വെഞ്ഞാറമൂട്[PHOTOS]
നമ്മുടെ സാമ്പത്തിക വ്യവസ്ഥ ഒരു സ്വാഭാവികമായ ഒന്നല്ല, കമ്പോളം, ലാഭം, മൂലധനം എന്നിവ തിരഞ്ഞെടുക്കലുകൾക്ക് വിധേയമായ ചരിത്രപരമായ നിർമ്മിതികളാണ്. അസമത്വം ഇല്ലാതാക്കലിൽ രാഷ്ടീയത്തിന്റെ പ്രസക്തി പിക്കറ്റി വ്യക്തമാക്കുന്നുണ്ട്. സാമൂഹിക നീതിയിലും സാമൂഹിക സ്ഥിരതയാലും നിരന്തരമായ ശ്രദ്ധ ചെലുത്തുന്ന ഒരു ഒരു രാഷ്ടീയ സംവിധാനത്തിന് അസമത്വത്തിന് അറുതി വരുത്താൻ പറ്റുമെന്ന് പിക്കറ്റി പറയുന്നു..

ഇന്ത്യയിലെ അസമത്വത്തക്കുറിച്ചു അതിന്റെ ചരിത്രത്തേക്കുറിച്ചു ഒരു ലേഖനം ഉണ്ട്‌ ഇതിൽ. മതനിരപേക്ഷ രാഷ്ടീയകക്ഷിയായിരുന്ന കോൺഗ്രസിന്റെ പതനത്തെക്കുറിച്ചു ഹിന്ദു വർഗീയ പാർട്ടിയായ ഭാരതിയ ജനതാ പാർട്ടിയുടെ വളർച്ചയെ പ്പറ്റിയും ഈ ലേഖനം വിവരിക്കുന്നു. (Classical Cleavages, Identification Cleavages: The Social-Nativist Trap in India- (Pages 944-948), The Future of Classist Cleavage and the Redistribution in India: Interesting Influences ( Pages948-953))

ഏകദേശം 1100 ഓളം പേജുള്ള ഈ പുസ്തകത്തിന്റെ ഉള്ളടക്കം 4 വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്
1) Inequality Regimes in History
2) Slave and Colonial Societies
3) The Great Transformation of the Twentieth Century
4) Rethinking Dimensions of Political Conflict
ഇനിയുള്ള നാളുകളിൽ ഏറ്റവും ആയം ചർച്ച ചെയ്യപ്പെടാൻ പോകുന്ന ഒരു സാമൂഹ്യശാസ്ത്ര പുസ്തകമാകും Capital and Ideology എന്നത് തീർച്ചയാണ്
Capital and Ideology by Thomas Pickety
Publisher: Harvard University Press (2020)
(ഞാൻ ധനതത്വശാസ്ത്ര വിദഗ്ദനല്ല. ഇത് താല്പര്യമള്ള വിഷയങ്ങളിൽ ഒന്ന് മാത്രം.)
Published by: Rajesh V
First published: July 31, 2020, 4:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading