• HOME
 • »
 • NEWS
 • »
 • life
 • »
 • Cardiac Arrest | ഹൃദയസ്തംഭനം: രോഗിയെ രക്ഷിക്കാൻ ആദ്യം നൽകേണ്ടത് CPR; ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Cardiac Arrest | ഹൃദയസ്തംഭനം: രോഗിയെ രക്ഷിക്കാൻ ആദ്യം നൽകേണ്ടത് CPR; ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൃദയസ്തംഭനം സംഭവിച്ച് ആദ്യത്തെ 6 മിനിറ്റിനുള്ളില്‍ പ്രഥമ ശ്രുശ്രൂഷ നൽകിയില്ലെങ്കിൽ രോഗി പെട്ടെന്ന് തന്നെ മരിച്ചു പോയേക്കാം...

 • Share this:
  ലോകത്ത് ഹൃദയ (Heart)സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നവരുടെ എണ്ണം ദിവസം തോറും കൂടി വരികയാണ്. അതില്‍ തന്നെ പെട്ടെന്നുള്ള ഹൃദയസ്തംഭനം (sudden Cardiac Arrest) ഉണ്ടാകുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹൃദയം അപ്രതീക്ഷിതമായി അതിന്റെ മിടിപ്പ് നിര്‍ത്തുന്ന ഗുരുതരമായ അവസ്ഥയാണിത്. ഇതിന് പല കാരണങ്ങളും ലക്ഷണങ്ങളുമുണ്ട്.

  ജയ്പൂരിലെ എറ്റേണല്‍ ഹോസ്പിറ്റലിലെ മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റും ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ. മക്കാർ ഹൃദയസ്തംഭനത്തെക്കുറിച്ച് ചില വിവരങ്ങൾ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പങ്കുവെച്ചിരുന്നു. ഹൃദയസ്തംഭനം സംഭവിച്ച് ആദ്യത്തെ 6 മിനിറ്റിനുള്ളില്‍ പ്രഥമ ശ്രുശ്രൂഷ നൽകിയില്ലെങ്കിൽ രോഗിക്ക് പെട്ടെന്ന് തന്നെ മരണം സംഭവിക്കാമെന്ന് അദ്ദേഹം പറയുന്നു.

  ബലഹീനത, ഹൃദയമിടിപ്പ്, പള്‍സ് ഇല്ലാതെയാകല്‍, ശ്വാസതടസ്സം, ബോധക്ഷയം, നെഞ്ചിലെ അസ്വസ്ഥത എന്നിവ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ വിവിധ ലക്ഷണങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു. കൂടാതെ, ഹൃദ്രോഗങ്ങളെക്കുറിച്ചും അവയുടെ അനന്തരഫലങ്ങളെ കുറിച്ചും പ്രതിരോധ നടപടികളെ കുറിച്ചും ചില കാര്യങ്ങൾ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  നന്നായി ഉറങ്ങുക

  രാത്രിയില്‍ (ഏകദേശം 7-8 മണിക്കൂര്‍) മതിയായ ഉറക്കം (sleep) ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു വ്യക്തി ഉറങ്ങുമ്പോള്‍, ശരീരത്തിലെ കോശങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും രോഗങ്ങൾ സുഖപ്പെടുത്തുകയും ചെയ്യുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും അതുവഴി ഹൃദ്രോഗത്തിനും കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ സൂചന നൽകുന്നു.

  സമീകൃതാഹാരം കഴിക്കുക

  ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സമീകൃതവും (balanced diet) ആരോഗ്യകരവുമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. പച്ചക്കറികള്‍, പഴങ്ങള്‍, ധാതുക്കള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രധാനമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

  വ്യായാമം

  ദിവസവും 30-40 മിനിറ്റ് വ്യായാമം (exercise) ചെയ്യുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. നടത്തം, ഓട്ടം, നീന്തല്‍ എന്നിവ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

  Also Read- Sitting Long Hours | ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഭാവിയിൽ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ?

  കൊളസ്‌ട്രോള്‍ പരിശോധന

  ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്നു. ഇത് തടയുന്നതിന് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങളും നല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങളുംഒഴിവാക്കണം.

  പതിവ് പരിശോധന

  നിങ്ങളുടെ ഹൃദയം ആരോഗ്യകരമായി തുടരുന്നുണ്ടോയെന്ന് 6 മാസത്തെ ഇടവേളയില്‍ അതായത് വര്‍ഷത്തില്‍ രണ്ട് തവണ പരിശോധന നടത്തണം.

  ഈ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാലും ഒരു വ്യക്തിക്ക് പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടായാൽ ആദ്യം ചെയ്യേണ്ടത് കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) ആണെന്നും ഡോ. മക്കാര്‍ പറയുന്നു. ഹൃദയസ്തംഭനം ഉണ്ടായ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാനുള്ള പ്രഥമ ശുശ്രൂഷയാണിത്.
  Published by:Anuraj GR
  First published: