അധ്യാപകന്‍റെ 'കാൽ' വെട്ടിയത് സഭയിലെ ചിലരുടെ തലവേദന മാറ്റാനോ? വൈദികന്റെ വെളിപ്പെടുത്തൽ

Prof T J Joseph palm chopping | സഭാ വക്താവായി സഭാനടപടികളെ അന്ന് ന്യായീകരിച്ച തനിയ്ക്ക് ഇന്ന് അധ്യാപകന്റെ ആത്മകഥ വായിയ്ക്കുമ്പോള്‍ ആത്മനൊമ്പരം കൊണ്ട് വേദനിയ്ക്കുകയാണ്.വളരെയേറെ നാണത്തോടും അതിലേറെ അഭിമാന ക്ഷതത്തോടും കൂടെ മാത്രമേ അധ്യാപകനൊപ്പം നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും ഫാദര്‍ പോള്‍ തേലക്കാട്ടില്‍

News18 Malayalam | news18-malayalam
Updated: February 27, 2020, 12:37 PM IST
അധ്യാപകന്‍റെ 'കാൽ' വെട്ടിയത് സഭയിലെ ചിലരുടെ തലവേദന മാറ്റാനോ? വൈദികന്റെ വെളിപ്പെടുത്തൽ
TJ Joseph-Paul Thelekkatt
  • Share this:
NEWS18 EXCLUSVIE | കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ ചോദ്യ പേപ്പര്‍ വിവാദകാലത്ത് സീറോ മലബാര്‍ സഭ വക്താവ് കൂടിയായിരുന്ന ഫാ.പോള്‍ തേലക്കാട്ടില്‍ സംഭവം നടന്ന് പത്താം വര്‍ഷത്തിലേക്കത്തെുമ്പോൾ പരസ്യമായ ക്ഷമാപണവും വെളിപ്പെടുത്തലുമായി രംഗത്തെത്തി.

പ്രൊഫസര്‍ ടി. ജെ ജോസഫ് കത്തോലിക്കാ സഭയില്‍ കുറേ ആളുകളുടെ തലവേദനയായി മാറി. ആ തലവേദന മാറ്റാന്‍ ആവര്‍ തല വെട്ടുകയല്ല. കാല്‍ വെട്ടിമാറ്റുകയാണ് ചെയ്തത്. അധ്യാപകന്റെ ജോലി നഷ്ടപ്പെടുത്തിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തേലക്കാട്ടില്‍ പറഞ്ഞു. കൃഷിയിടത്തിലെ കള പറിയ്ക്കരുതെന്നാണ് യേശു വചനമെങ്കിലും കള പറിയ്ക്കാനിറങ്ങിയ സഭാധികാരികള്‍ ജോസഫിനെ കളയായി കണ്ടു പറിച്ചുമാറ്റാന്‍ ശ്രമിയ്ക്കുകയായിരുന്നു.

അധ്യാപകനെതിരെ നടപടിയെടുത്ത സഭ പറിയ്ക്കലിന്റെ സഭയാണ് വെട്ടിനിരത്തലിന്റെ സഭയാണ്. ആ സഭ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തു. പറയാന്‍ വേദനയുണ്ട്. എന്നാല്‍ പറയാതിരിയ്ക്കാനാവില്ല. തേലക്കാട്ടില്‍ വ്യക്തമാക്കി. ഏതു മതാധികാരവും ഭീഷണിയ്ക്കും പേടിയ്ക്കും വിധേയമായാല്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ നടക്കും. സഭയില്‍ ജോസഫ് സാറിനെ സ്‌നേഹിയ്ക്കുന്നവര്‍ ഏറെയുണ്ട്. പേടിച്ചരണ്ട സഭയുടെ അക്രമണത്തിന്റെ മുഖമാണ് തൊടുപുഴയില്‍ കണ്ടത്. സഭാ വക്താവായി സഭാനടപടികളെ അന്ന് ന്യായീകരിച്ച തനിയ്ക്ക് ഇന്ന് അധ്യാപകന്റെ ആത്മകഥ വായിയ്ക്കുമ്പോള്‍ ആത്മനൊമ്പരം കൊണ്ട് വേദനിയ്ക്കുകയാണ്. വളരെയേറെ നാണത്തോടും അതിലേറെ അഭിമാന ക്ഷതത്തോടും കൂടെ മാത്രമേ അധ്യാപകനൊപ്പം നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും ഫാദര്‍ പോള്‍ തേലക്കാട്ടില്‍ പറഞ്ഞു.

Read Also: എന്തുകൊണ്ട്  ജാമ്യം നിഷേധിച്ചു? പ്രൊഫ.ടി. ജെ ജോസഫിന് ഫേസ്ബുക്കിലൂടെ മറുപടിയുമായി മജിസ്ട്രേറ്റ്

ടി.ജെ. ജോസഫിന്റെ ആത്മകഥയായ അറ്റുപോകാത്ത ഓര്‍മ്മകളുടെ ചര്‍ച്ചാവേദിയിലായിരുന്നു ഫാദര്‍ പോള്‍ തേലക്കാട്ടിലിന്റെ തുറന്നു പറച്ചില്‍. ചോദ്യപേപ്പര്‍ വിവാദവും കൈവെട്ടുമൊക്കെ നിയോഗമായി കരുതാനാണ് തനിയ്ക്കിഷ്ടമെന്ന് പ്രൊഫസര്‍ ടി.ജെ. ജോസഫ് വ്യക്തമാക്കി.പീഡനുഭവ കാലത്ത് ഏറ്റവുമധികം വേദനിപ്പിച്ചത് കത്തോലിക്കാ സഭയാണെന്നും ജോസഫ് വ്യക്തമാക്കുന്നു.

മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ പ്രവർത്തകർ 2010 ജൂലൈ 4-ന് മൂവാറ്റുപുഴ നിർമല കോളേജിനടുത്തുവച്ച് ജോസഫിന്റെ വലത് കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. തൊടുപുഴ ന്യൂമാൻ കോളേജിലെ ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ചോദ്യപേപ്പറിലെ ഒരു പരാമര്‍ശത്തിന്‍റെ പേരിലായിരുന്നു ചോദ്യപേപ്പര്‍ തയ്യാറാക്കിയ മലയാളം പ്രൊഫസറായ ജോസഫിന് എതിരെയുള്ള ആക്രമണം.
First published: February 27, 2020, 12:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading