ക്രൈസ്തവർക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഈസ്റ്റർ. ഗാഗുൽത്താമലയിൽ കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ചതിന്റെ മൂന്നാംനാൾ മരണത്തെ ജയിച്ച് നിത്യജീവനിലേക്ക് ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമദിനമാണ് ഓരോ ഈസ്റ്ററും പങ്കുവയ്ക്കുന്നത്. ഓരോ ക്രൈസ്തവനും ഉയിർപ്പു ഞായർ പ്രതീക്ഷയുടേയും സന്തോഷത്തിന്റെയും ദിവസമാണ്.
യേശുവിനെ കുരിശിൽ തറച്ചതിന്റെ ഓർമയാചരണമാണ് ദുഃഖവെള്ളിയാഴ്ച. കുരിശിൽ തറയ്ക്കപ്പെട്ട കർത്താവിനെ ശിഷ്യന്മാരും ചാർച്ചക്കാരും ചേർന്ന് താഴെയിറക്കി അവിടെ സമീപമുണ്ടായിരുന്നു കല്ലറയിൽ അടക്കം ചെയ്തു. എന്നാൽ, ഞായറാഴ്ച അതിരാവിലെ മഗ്ദലന മറിയവും ശിഷ്യന്മാരായി പത്രോസും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും കല്ലറയിൽ എത്തി. എന്നാൽ, കല്ലറ ശൂന്യമായി കിടക്കുന്നതാണ് അവർ കണ്ടത്. ഉയിർത്തെഴുന്നേറ്റ യേശു പിന്നീട് ഇവർക്ക് പ്രത്യക്ഷപ്പെടുകയും ചെയ്തു.
Easter 2021 | ഉയിർത്തെഴുന്നേൽപ്പ് സന്ദേശവുമായി ഈസ്റ്റർ; ചരിത്രവും പ്രാധാന്യവും അറിയാം
ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ് ദിനമാണ് ഈസ്റ്റർ ആയി ആഘോഷിക്കുന്നത്. ആളുകൾ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്ന ദിനം കൂടിയാണിത്. 50 ദിവസം നീളുന്ന നോമ്പ് അവസാനിക്കുന്നതും ഈസ്റ്റർ ദിനത്തിലാണ്. അതുകൊണ്ടു തന്നെ ഈസ്റ്റർ ആഘോഷങ്ങളിൽ ഭക്ഷണത്തിനും വലിയ പ്രാധാന്യമുണ്ട്.
ഈസ്റ്റർ ദിനത്തിലെ ഒഴിച്ചു കൂടാനാകാത്ത ചില വിഭവങ്ങൾ
ഈസ്റ്റർ ദിനത്തിൽ ഓൺലൈനായി പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കാനൊരുങ്ങി ക്രൈസ്തവ വിശ്വാസികൾ
ഈസ്റ്റർ മുട്ട
മുമ്പ് ആളുകൾ സാധാരണ കോഴിമുട്ടകൾ പുഴുങ്ങി പുറമേ വ്യത്യസ്ത നിറങ്ങൾ വരച്ച് ഭംഗിയാക്കിയാണ് ഈസ്റ്റർ മുട്ടകൾ തയ്യാറാക്കിയിരുന്നത്. ഇന്ന് മിക്കവരും ചോക്ലേറ്റ് മുട്ടകൾ തയ്യാറാക്കി ഫോയിൽ പേപ്പറിൽ പൊതിയുകയാണ് പതിവ്. മിഠായികളോ ചോക്ലേറ്റുകളോ നിറച്ചു ഭംഗിയുള്ള വർണക്കടലാസുകളിൽ പൊതിഞ്ഞും ഈസ്റ്റർ മുട്ടകൾ ഉണ്ടാക്കാം. ഈസ്റ്റർ മുട്ടകൾ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. വിദേശ രാജ്യങ്ങളിൽ കുട്ടികളുടെ സങ്കൽപ്പത്തിൽ ഭംഗിയുള്ള ഈസ്റ്റർ മുട്ടകൾ കൊണ്ടു വരുന്നത് മുയലുകളാണ്. ബെൽജിയത്തിൽ ഈസ്റ്റർ മുട്ടകൾ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് ഉരുട്ടിക്കളിക്കുന്ന വിനോദവുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായും ഈസ്റ്റർ മുട്ടകൾ നൽകാറുണ്ട്. മുട്ടകൾക്കു മുകളിൽ ഈസ്റ്ററിന്റെ സന്ദേശവും രേഖപ്പെടുത്തും.
ഹോട്ട് ക്രോസ് ബൺസ്
പഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന മധുരമുള്ള ബണ്ണാണ് ഹോട്ട് ക്രോസ് ബൺ. മുകളിൽ ഒരു കുരിശ് അടയാളം രേഖപ്പെടുത്തിയിരിക്കും. ക്രിസ്തുവിനെ ക്രൂശിച്ച കുരിശിന്റെ പ്രതീകമാണ് ബണ്ണിലെ കുരിശ്. ബണ്ണുകളിൽ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ക്രിസ്തുവിന്റെ മരണശേഷം മൃതദേഹം അടക്കം ചെയ്യാൻ ഉപയോഗിച്ചവയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഈസ്റ്റർ ബണ്ണി ബിസ്കറ്റ്
വെണ്ണ, മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, മാവ്, ബേക്കിംഗ് പൗഡർ എന്നിവ ഉപയോഗിച്ചാണ് സാധാരണയായി ഈ ബിസ്കറ്റ് നിർമ്മിക്കുന്നത്. ഉണക്കമുന്തിരി നിറച്ച ബിസ്ക്കറ്റ് ഈസ്റ്ററിലെ ഒരു പരമ്പരാഗത വിഭവമാണ്. ക്രൂശിക്കപ്പെട്ടതിനു ശേഷം ക്രിസ്തുവിന്റെ ശരീരം അടക്കം ചെയ്യാനായി ഉണക്ക മുന്തിരി ഉപയോഗിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഈസ്റ്റർ ബണ്ണി കപ്പ്കേക്ക്
ഈസ്റ്റർ ബണ്ണി കപ്പ്കേക്കും ഈസ്റ്ററിലെ ഒരു പ്രധാന വിഭവമാണ്. ഇപ്പോൾ ചോക്ലേറ്റ് ഉപയോഗിച്ചാണ് മിക്കവരും ഈസ്റ്റർ ബണ്ണി കപ്പ് കേക്ക് ഉണ്ടാക്കുന്നത്. ഒപ്പം ഈസ്റ്റർ തീം നൽകുന്നതിന് കപ്പ് കേക്കുകൾ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യും.
ഈസ്റ്റർ ബ്രെഡ്
പിങ്ക എന്നറിയപ്പെടുന്ന ഈസ്റ്റർ ബ്രെഡ് മധുരമുള്ള ഒരു അപ്പമാണ്. ഈ റൊട്ടി വെണ്ണയും മുട്ടയും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. മാത്രമല്ല വളരെ മൃദുവുമാണ്. വൃത്താകൃതിയിലാണ് ഈസ്റ്റർ ബ്രെഡ് ഉണ്ടാക്കുന്നത്. കുരിശ് അടയാളം വച്ച് അപ്പം അലങ്കരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.