• HOME
 • »
 • NEWS
 • »
 • life
 • »
 • ഇന്ത്യയിലെ നവതാരങ്ങൾക്ക് വേദിയൊരുക്കി BYJU’S യംഗ് ജീനിയസ്; പരിപാടി ആഘോഷമാക്കാൻ സലീം-സുലൈമാൻ ദ്വയത്തിന്റെ സംഗീതവും!

ഇന്ത്യയിലെ നവതാരങ്ങൾക്ക് വേദിയൊരുക്കി BYJU’S യംഗ് ജീനിയസ്; പരിപാടി ആഘോഷമാക്കാൻ സലീം-സുലൈമാൻ ദ്വയത്തിന്റെ സംഗീതവും!

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ബുദ്ധിവൈഭവം, സെലിബ്രിറ്റികൾ പോലും ഇവരോട് സലാം പറയും! അതാണ് BYJU'S യംഗ് ജീനിയസ് - ഒരു News 18 സംരംഭം.

BYJU'S Young Genius Anthem

BYJU'S Young Genius Anthem

 • Share this:
  ഇന്ത്യയിൽ നിരവധി കുട്ടികളാണ് നവീന സൃഷ്ടികൾ നടത്തിയും പരിസ്ഥിതി സംരക്ഷകരായും ഡാറ്റാ സയന്റിസ്റ്റുകളായും നർത്തകരായും ഷാർപ്പ് ഷൂട്ടർമാരായും സംഗീതജ്ഞരായും മൃഗസ്നേഹികളായും മറ്റും തിളങ്ങുന്നത്. ഇവരിൽ പലരുടെയും സർഗാത്മകതകൾ നന്നേ ചെറുപ്പത്തിൽ തന്നെ മൊട്ടിട്ടവയാണ്. News 18 സംരംഭമായ BYJU'S യംഗ് ജീനിയസ്, ഇന്ത്യയിലെ മിന്നും താരങ്ങളായ ചില കുട്ടികൾക്ക് വേദിയൊരുക്കുന്ന അപൂർവ്വമായൊരു ഷോയാണ്. നെറ്റ്വർക്ക് 18-ന് കീഴിലുള്ള News 18 India, CNN News 18, History TV18, നെറ്റ്വർക്കിലെ പ്രാദേശിക ചാനലുകൾ തുടങ്ങിയവയിൽ നിന്നുള്ള ചില അറിയപ്പെടുന്ന വ്യക്തിത്വങ്ങൾ ഉൾപ്പെടെ ഈ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ എത്തുന്നു.

  "ടിവിയിലൂടെ 70 കോടി ആളുകളിലേക്കും ഡിജിറ്റലിലൂടെ 20 കോടി ആളുകളിലേക്കും എത്തിച്ചേരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ്വർക്ക് എന്ന നിലയിൽ, ഇന്ത്യയിലെ വരും തലമുറയ്ക്ക് വേദിയൊരുക്കുന്ന BYJU'S യംഗ് ജീനിയസ് എന്ന തനതായ ഷോ തുടങ്ങാനായി ഞങ്ങൾ കാത്തിരിക്കുകയാണ്. കുട്ടികളെ അവരുടെ പാഷൻ പിന്തുടരാനും മികവിനായി നിതാന്ത ജാഗ്രത പുലർത്താനും ഇത്തരം സംരംഭങ്ങളിലൂടെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു" - News 18 നെറ്റ്വർക്ക്, ഹിന്ദി ന്യൂസ് - സിഇഒ മായങ്ക് ജെയിൻ പറഞ്ഞു.

  ചെറുപ്രായത്തിലുള്ള അത്ഭുതപ്രതിഭാസങ്ങളുടെ പോസിറ്റീവും ഉജ്ജ്വലവുമായ സ്റ്റോറികൾ എടുത്തുകാണിക്കാനും അത് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ന്യൂസ് നെറ്റ്വർക്കിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്ന തനതായൊരു ഉദ്യമമാണിത്. ഇന്ത്യയിലെ നഗരങ്ങളിൽ ഉടനീളവും പല ഭാഷകളിലുമുള്ള ആളുകളിലേക്ക് ഈ കുട്ടികളുടെ ഖ്യാതി എത്തിക്കാനുള്ള ഏറ്റവും അനുയോജ്യമായ മാധ്യമമാണ് നെറ്റ്വർക്ക് 18.

  BYJU’S യംഗ് ജീനിയസ്, 'കോൾ ഫോർ എൻട്രി' പ്രമോഷണൽ ക്യാമ്പെയ്നോടെ ശിശുദിനത്തിൽ ശുഭാരംഭം കുറിച്ചു. പിന്നാലെ ലഭിച്ച എൻട്രികളുടെ എണ്ണം ഭീമമാണ്. ഇതിൽ നിന്ന് തിരഞ്ഞെടുത്ത ജീനിയസുകളെ ഉൾപ്പെടുത്തിയുള്ള ഷോ 11 ഭാഗങ്ങളായി ആയിരിക്കും ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. 2021 ജനുവരി 16 മുതൽ News 18-ന്റെ കീഴിലുള്ള 18 ചാനലുകളിലായി എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് സംപ്രേഷണം ചെയ്യും. ഞായറാഴ്ച്ച രാവിലെയും ഉച്ചകഴിഞ്ഞും ഇതിന്റെ പുനഃസംപ്രേഷണം ഉണ്ടായിരിക്കും. ഓരോ എപ്പിസോഡിലും അക്കാദമിക്ക്സ്, പെർഫോമിംഗ് ആർട്ട്സ്, ടെക്നോളജി, സ്പോർട്ട്സ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകളെ അവതരിപ്പിക്കും. അവരുടെ തുടക്കം, യാത്ര, പശ്ചാത്തലം, കഴിവുകൾ തുടങ്ങിയവ പ്രേക്ഷകരെ പരിചയപ്പെടുത്തും.

  പരിപാടിയുടെ പ്രോമോ ഇവിടെ കാണാം

  യംഗ് ജീനിയസ് പരിപാടിയുമായി പ്രമുഖ സംഗീതജ്ഞരായ സലീം, സുലൈമാൻ മെർച്ചന്റ് ദ്വയങ്ങൾ സഹകരിക്കുന്നുണ്ട്. "യംഗ് ജീനിയസ് ഷോയ്ക്കായി സംഗീതം കമ്പോസ് ചെയ്യാൻ ലഭിച്ച അവസരം വലിയ ഭാഗ്യമായാണ് ഞങ്ങൾ കരുതുന്നത്. മികവാർന്ന കഴിവുകളുള്ള കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കണ്ടെത്തി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ അവസരമൊരുക്കുന്ന മഹത്തായൊരു ഷോയാണിത്. നമ്മുടെ രാജ്യത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന തരത്തിലൊരു വേദിയൊരുക്കാൻ സന്നദ്ധരായ BYJU'S-നെയും News 18-നെയും ഞങ്ങൾ അഭിനന്ദിക്കുന്നു" - സലീം-സുലൈമാൻ പറഞ്ഞു.

  അവർ സംഗീതം നൽകിയ "യൂ ആർ ദ് ബ്രൈറ്റസ്റ്റ് സിതാര" ആൻതം പല കഥകളുടെയും പശ്ചാത്തലമാണ്. ശ്രദ്ധാ പണ്ഡിറ്റ് എഴുതി സലീം-സുലൈമാൻ ഈണമിട്ടു പാടിയ ഈ ആൻതത്തിലൂടെയാണ് ഷോയുടെ ലോഞ്ച് പ്രഖ്യാപിക്കുന്നത്. കുട്ടികൾ വിചാരിച്ചാൽ എന്തും ചെയ്യാനാകുമെന്ന നിർണ്ണായകമായ സന്ദേശം പങ്കു വെയ്ക്കുന്നൊരു ഗാനം കൂടിയാണിത്. ഈ യംഗ് ജീനിയസുകളെ പ്രോത്സാഹിപ്പിക്കാനും വഴിനടത്താനും ഇന്ത്യയിൽ നിന്ന് ഉടനീളമുള്ള ആളുകളെ ക്ഷണിക്കുന്നൊരു ഗാനമാണിത്.

  "ഇതിലൊരു ഭാഗമാകാൻ കഴിഞ്ഞതിൽ സുലൈമാനും ഞാനും വളരെ സന്തുഷ്ടരാണ്. ഞങ്ങളെ സംബന്ധിച്ച് ചില പുതിയ പാഠങ്ങൾക്കുള്ള അവസരമായിരുന്നു ഇത്" - സലീം മെർച്ചന്റ് പറഞ്ഞു.

  "ഓരോ കുട്ടിയും യുണീക്കാണ്. കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ തനായ രീതി അവർക്കെല്ലാമുണ്ട്. നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഒളിഞ്ഞിരിക്കുന്ന കഴിവുകളുള്ള കൂടുതൽ കുട്ടികളെ കണ്ടെത്താനും സ്വന്തം പാത വെട്ടിത്തെളിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു" - BYJU'S മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതിഥ് മെഹ്ത്ത പറഞ്ഞു.

  ഇവിടെ കേൾക്കാം

  വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും വിവിധ താൽപ്പര്യങ്ങൾ ഉള്ളവരുമായ കുട്ടികളാണ് ഫൈനൽസിൽ ഇടം നേടിയിരിക്കുന്നത്. ഇവരിലെല്ലാമുള്ളൊരു പൊതുസ്വഭാവം അവരുടെ കഴിവാണ്. നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തിൽ പത്മ ഭൂഷൺ ഡോ. മല്ലികാ സാരാഭായ്, മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗ്, CNBC-TV18 മാനേജിംഗ് എഡിറ്റർ ഷെറീൻ ഭാൻ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്. 21 കുട്ടി പ്രതിഭാസങ്ങളെ അണിനിരത്തുന്ന 11 എപ്പിസോഡുകളായിരിക്കും നെറ്റ്വർക്ക് 18 ചാനലുകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും സംപ്രേഷണം ചെയ്യുന്നത്.

  ഈ യംഗ് ജീനിയസുകൾക്കൊപ്പം ലിയാണ്ടർ പേസ്, ധുതീ ചന്ദ്, ശങ്കർ മഹാദേവൻ, രാജ്കുമാർ റാവു, പി.വി. സിന്ധു, സോനു സൂദ്. സോഹാ അലി ഖാൻ, വിരേന്ദർ സെവാഗ് തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന സെലിബ്രിറ്റികളുമുണ്ടാകും. അതിമഹത്തരമായ പ്രതിഭകളുള്ള ഈ യംഗ് ജീനിയസുകളെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്താനും അവരെ ആഘോഷമാക്കാനും സെലിബ്രിറ്റി പവർ അവർ പരമാവധി പ്രയോജനപ്പെടുത്തും. ഈ പരിപാടിയിലൂടെ ഇന്ത്യയിൽ പലയിടത്തുമായി ഒതുങ്ങിക്കൂടിയിരിക്കുന്ന പല മിന്നും താരങ്ങളെയും വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ പ്രേക്ഷക ലക്ഷങ്ങൾക്കും പ്രചോദനം ലഭിക്കും.

  ഇത് യംഗ് ജീനിയസുകളുടെ സമയമാണ്. അവരെ നമുക്ക് വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവരാം!

  #BYJUSYoungGenius ഫോളോ ചെയ്തോ https://www.news18.com/younggenius/ സന്ദർശിച്ചോ ഇത്തരത്തിലുള്ള ചില പ്രതിഭാസങ്ങളുടെ കഥകൾ അടുത്തറിയൂ.

  ഇതൊരു പങ്കാളിത്ത പോസ്റ്റാണ്
  Published by:Anuraj GR
  First published: