• HOME
 • »
 • NEWS
 • »
 • life
 • »
 • Celibrity Seperations| താരങ്ങളുടെ വിവാഹമോചന വാർത്തകൾ നമ്മുടെ ബന്ധങ്ങളെ സ്വാധീനിക്കുന്നുണ്ടോ? വിദഗ്ദ്ധർ പറയുന്നത് എന്തെന്നറിയാം

Celibrity Seperations| താരങ്ങളുടെ വിവാഹമോചന വാർത്തകൾ നമ്മുടെ ബന്ധങ്ങളെ സ്വാധീനിക്കുന്നുണ്ടോ? വിദഗ്ദ്ധർ പറയുന്നത് എന്തെന്നറിയാം

സോഷ്യല്‍ മീഡിയയുടെ സ്വാധീനം സെലിബ്രിറ്റികളും സാധാരണക്കാരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നു എന്നതിനുള്ള തെളിവ് കൂടിയാണ് ഇത്.

 • Last Updated :
 • Share this:
  തെലുങ്ക് സിനിമാ താരങ്ങളായ നാഗചൈതന്യയും (Naga chaitanya) സാമന്ത അക്കിനേനിയും (Samantha Akkineni) വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന (Divorce) വിവരം അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ (Social Media) വെളിപ്പെടുത്തിയിരുന്നു. നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും വേർപിരിയുകയാണ് എന്ന വാർത്ത സ്ഥിരീകരിച്ചത്.

  2017 ഒക്ടോബര്‍ ഏഴിനായിരുന്നു നാഗചൈതന്യ-സാമന്ത വിവാഹം നടക്കുന്നത്. രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളില്‍ ജനിച്ചവരായതു കൊണ്ട് രണ്ട് ആചാരപ്രകാരം വലിയ ആഘോഷമായി തന്നെയാണ് വിവാഹം നടത്തിയത്. അന്ന് മുതല്‍ ദാമ്പത്യ ജീവിതത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും തുറന്ന് പറഞ്ഞ് സാമന്ത സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും അകല്‍ച്ചയിലാണെന്ന സൂചന പുറത്ത് വന്നിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സാമന്തയുടെ പേര് മാറ്റം.

  എന്നാല്‍ ഇത് ആദ്യമായല്ല ഇങ്ങനെയൊരു വേര്‍പിരിയില്‍ നമ്മള്‍ കാണുന്നത്. ആമിര്‍ ഖാന്‍-കിരണ്‍ റാവു, കൃതികുല്‍ഹാരി-സഹില്‍ സെഹ്ഗാള്‍, ഹൃത്വിക് റോഷന്‍-സൂസണ്‍ ഖാന്‍ എന്നിവരാണ് ഇക്കൂട്ടത്തില്‍ പെടുന്ന മറ്റ് താരങ്ങള്‍.

  ഇത്തരത്തില്‍ സെലിബ്രിറ്റികളുടെ വേര്‍പിരിയല്‍ കൂടുതല്‍ സംസാരവിഷയമാകുന്നത് അവര്‍ക്ക് ധാരാളം ആരാധകര്‍ ഉള്ളതുകൊണ്ടാണ്. താരങ്ങളുടെ വേര്‍പിരിയല്‍ അവരെ പിന്തുടരുന്നവരെ സ്വാധീനിക്കുമോ എന്നതാണ് ചോദ്യം. ഇതിനെ കുറിച്ചുള്ള വിദഗ്ധരുടെ കണ്ടെത്തലുകള്‍ എന്തൊക്കെയെന്ന് നോക്കാം.

  സെലിബ്രിറ്റികള്‍ വിവാഹബന്ധം വേര്‍പിരിയുന്നത് ഇന്നത്തെ കാലഘട്ടത്തിലുള്ളവരെ നേരിട്ട് സ്വാധീനിക്കും എന്നാണ് റിലേഷൻഷിപ്പ് എക്സ്പേർട്ട് നീത വി ഷെട്ടി പറയുന്നത്. സോഷ്യല്‍ മീഡിയയുടെ ഉപയോഗം അവരെ അത്രയധികം സ്വാധീനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വേര്‍പിരിയല്‍ വാര്‍ത്തകള്‍ സാധാരണക്കാര്‍ക്ക് നല്‍കുന്ന സന്ദേശം, വേര്‍പിരിയല്‍ എന്നത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്, അതുമായി മുന്നോട്ട് പോകുക, നമുക്ക് ചുറ്റുമുള്ള എല്ലാവരും ഇങ്ങനെയാണ് എന്നതൊക്കെയാണ്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം സെലിബ്രിറ്റികളും സാധാരണക്കാരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നു എന്നതിനുള്ള തെളിവ് കൂടിയാണ് ഇത്.

  ''സിനിമകള്‍ സമൂഹത്തെയും സമൂഹം സിനിമകളെയും സ്വാധീനിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികൾ സ്വാധീനിക്കുന്ന ധാരാളം ആളുകളുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ജീവിതരീതി പിന്തുടരാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം യുവതലമുറയും. അതിനാല്‍ സെലിബ്രിറ്റികള്‍ വിവാഹബന്ധം വേര്‍പിരിയുന്നതും ഇവരെ സ്വാധീനിക്കും'.

  Also Read-Skin Care| മഞ്ഞുകാലത്തെ ചർമസംരക്ഷണം; 3 ചേരുവകൾ കൊണ്ടുണ്ടാക്കാം പ്രകൃതിദത്ത മോയ്സ്ചറൈസർ

  'കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് കവിത മുംഗി പറയുന്നു. പൊരുത്തപ്പെടാന്‍ കഴിയാതെ വരിക, സാമ്പത്തിക പ്രശ്‌നം, ഈഗോ പ്രശ്‌നം എന്നിവയാണ് ഇന്ന് വിവാഹബന്ധം വേര്‍പിരിയുന്നതിന്റെ പ്രധാന കാരണങ്ങള്‍.

  എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ തെറ്റായ സ്വാധീനത്തിനും വ്യാഖ്യാനങ്ങൾക്കും ഇടയാക്കുന്നുവെന്നാണ് റിലേഷൻഷിപ്പ് എക്സ്പേർട്ട് ശ്യാം മിതിത്യ പറയുന്നത്. മറ്റേതൊരു മനുഷ്യനെയും പോലെ തങ്ങളുടെ വീടുകളില്‍ സാധാരണ ജീവിതം നയിക്കുന്നവരാണ് സെലിബ്രിറ്റികളും. അവര്‍ വേര്‍പിരിയുന്ന രീതിയും സോഷ്യല്‍ മീഡിയയില്‍ അത് അവതരിപ്പിക്കുന്ന രീതിയും ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്.

  ത്യാഗവും പ്രതീക്ഷകളുമാണ് ജീവിതത്തിന്റെ നെടുംതൂണുകള്‍. ഡിജിറ്റല്‍ മീഡിയയുടെ സ്വാധീനം കൊണ്ടാണ് അവയില്‍ വിട്ടുവീഴ്ച ഉണ്ടാകുന്നത്. ഇത് ബന്ധങ്ങളെ അതൃപ്തിയിലേക്കും സമ്മര്‍ദ്ദത്തിലേക്കും സംഘർഷത്തിലേക്കുമൊക്കെനയിക്കുന്നു.
  Published by:Naseeba TC
  First published: