• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അന്തരീക്ഷ മലിനീകരണം തടയാന്‍ ചൂളകള്‍ക്ക് നിയന്ത്രണം

ഡല്‍ഹി അടക്കമുള്ള നഗരങ്ങളിലെ വായൂ മലിനീകരണത്തിന് ഇഷ്ടിക ചൂളകളില്‍ നിന്നുള്ള പുക കാരണമാകുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു


Updated: March 25, 2018, 9:53 PM IST
അന്തരീക്ഷ മലിനീകരണം തടയാന്‍ ചൂളകള്‍ക്ക് നിയന്ത്രണം
ഡല്‍ഹി അടക്കമുള്ള നഗരങ്ങളിലെ വായൂ മലിനീകരണത്തിന് ഇഷ്ടിക ചൂളകളില്‍ നിന്നുള്ള പുക കാരണമാകുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു

Updated: March 25, 2018, 9:53 PM IST
ന്യൂഡല്‍ഹി : ഇഷ്ടിക ചൂളകളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ചൂളകളിലെ ചിമ്മിനികളുടെ ഉയരം കൂട്ടണമെന്നും മലിനീകരണം കുറഞ്ഞ ഇഷ്ടിക നിര്‍മ്മാണ രീതിയിലേക്ക് മാറണമെന്നുമാണ് നിര്‍ദ്ദേശം. ഇത് പാലിക്കുന്നതിനായുള്ള സമയപരിധി വ്യക്തമാക്കുന്ന കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി.

ഡല്‍ഹി അടക്കമുള്ള നഗരങ്ങളിലെ വായൂ മലിനീകരണത്തിന് ഇഷ്ടിക ചൂളകളില്‍ നിന്നുള്ള പുക കാരണമാകുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യമെമ്പാടുമുള്ള ഇഷ്ടിക ചൂളകളുടെ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു കൊണ്ട് കേന്ദ്രം കരടു വിജ്ഞാപനം ഇറക്കിയത്.

സര്‍ക്കാരിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ :

നിശ്ചിത അളവില്‍ കൂടുതല്‍ മലിനീകരണത്തിന് ഇടയാക്കുന്ന ഘടകങ്ങള്‍ പുറം തള്ളരുത്

മുപ്പതിനായിരം ഇഷ്ടികകള്‍ നിര്‍മ്മിക്കുന്ന ചൂളയുടെ ചിമ്മിനിക്ക് 27 മീറ്റര്‍ ഉയരം വേണം.അതില്‍ കൂടുതലാണ് നിമ്മാണമെങ്കില്‍ 30 മീറ്റര്‍ ഉയരം

ചൂട് വായു ചൂളയ്ക്കകത്തു പരമാവധി ഉപയോഗിക്കുന്ന സിഗ് സാഗ് രീതിയിലേക്ക് മാറണം

ജനവാസ കേന്ദ്രങ്ങള്‍, നദികള്‍ എന്നിവയില്‍ നിന്ന് 800 മീറ്റര്‍ പരിധിയില്‍ ചൂളകള്‍ അനുവദിക്കില്ല

പൊടിപടലങ്ങള്‍ ഉണ്ടാക്കരുത്. അനുവദനീയമായ ഇന്ധനങ്ങളെ ഉപയോഗിക്കാവൂ

 

 

 
First published: March 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍