• HOME
 • »
 • NEWS
 • »
 • life
 • »
 • ധ്വനി'22| രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം CET വാർഷിക സാംസ്കാരിക ഉത്സവം; മെയ് 20 മുതൽ

ധ്വനി'22| രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം CET വാർഷിക സാംസ്കാരിക ഉത്സവം; മെയ് 20 മുതൽ

ഹബ്ബ ഇൻഡി (Habba Indie) എന്നതാണ് ഈ വർഷത്തെ ധ്വനിയുടെ തീം.

 • Share this:
  തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം CET (കോളജ് ഓഫ് എൻജിനീയറിംഗ്, തിരുവനന്തപുരം) വാർഷിക സാംസ്കാരിക ഉത്സവമായ ധ്വനി മെയ് 20 മുതൽ 22 വരെ സംഘടിപ്പിക്കുന്നു. ഹബ്ബ ഇൻഡി (Habba Indie) എന്നതാണ് ഈ വർഷത്തെ ധ്വനിയുടെ തീം. സ്വതന്ത്ര കലാകാരന്മാരുടെയും പുനരുജ്ജീവിപ്പിച്ച അവരുടെ കലയുടെയും ആഘോഷമാണ് ഹബ്ബ ഇൻഡി.

  പ്രീ-ഇവന്റുകളുടെയും പ്രകടനങ്ങളും മത്സരങ്ങളും പ്രോ-ഷോകളുമൊക്കെയായിട്ടാണ് ഇത്തവണ ധ്വനി എത്തുന്നത്. കോവിഡിനെ തുടർന്ന് രണ്ട് വർഷം പരിപാടി സംഘടിപ്പിച്ചിരുന്നില്ല. ഔദ്യോഗിക ധ്വനി വെബ്സൈറ്റ് (dhwanicet.org) വഴി രജിസ്ട്രേഷൻ നടത്താം. ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ (dhwani_cet).

  Haven - ലൈവ് സ്റ്റേജ്

  ധ്വനി'22ന്റെ ഭാഗമായി നടത്തുന്ന ഓപ്പൺ മൈക്ക് ഇവന്റാണ് Heaven.ഹേവൻ സിഇടിക്കാർ അല്ലാത്തവർക്കുള്ള സ്റ്റേജാണിത്. ഏത് കലയും സ്റ്റേജിലെത്തി പ്രകടിപ്പിക്കാനുള്ള അവസരമാണ് ഹേവൻ ഒരുക്കുന്നത്.
  Also Read-കോഴിക്കോട് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം‌

  ധ്വനി Flea

  ധ്വനി 22 ന്റെ ഭാഗമായ ഫ്ലീ മാർക്കറ്റ് കച്ചവടക്കാർക്കും കരകൗശല വിദഗ്ധർക്കും അവരുടെ കലാസൃഷ്ടികളും കരകൗശലവസ്തുക്കളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാനും വിൽക്കാനും വേദി ഒരുക്കുന്നു. 'ഹബ്ബ ഇൻഡി' എന്ന തീം, ചെറുകിട ബിസിനസ്സ് ഉടമകൾക്ക് അവരുടെ ഉപഭോക്തൃ അടിത്തറ വികസിപ്പിക്കാനും സ്ഥാപനം വളർത്താനും അവസരം നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

  സ്പോട് ലൈറ്റ് – Spotlight

  മെയ് 21, 22 തീയതികളിലാണ് സ്പോട് ലൈറ്റ്. ഹാസ്യ, മാജിക്, മായാ ഷോകളുടെ വിരുന്നാണ് സ്പോട് ലൈറ്റ്. മുൻവർഷങ്ങളിൽ പ്രഗൽഭർ അണിനിരന്ന ഈ സെഗ്മെന്റിൽ ഇക്കുറിയും ഏറ്റവും മികച്ച താരങ്ങളെയാണ് അണിനിരത്തുന്നത്. നിർമൽ പിള്ള – അഭിഷേക് കുമാർ ഹാസ്യദ്വയം, ബീറ്റ് ബോക്സർ ആർദ്ര സാജൻ, മെന്റലിസ്റ്റ് നർപത്ത് രാമൻ തുടങ്ങിയവർ പങ്കെടുക്കും.

  Also Read-Alia Bhatt | കണ്ണടച്ച് തുറക്കും മുൻപേ മാസം ഒന്ന് തികഞ്ഞു; രൺബീറിനൊപ്പമുള്ള ചിത്രവുമായി ആലിയ

  പ്രോ ഷോ

  ധ്വനിയുടെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രാത്രികളാണ് പ്രോഷോകൾ, മികച്ച കലാകാരന്മാരുട ചടുലവും ചലനാത്മകവുമായ പ്രകടനങ്ങളാണ് നടക്കുക. ഈ വർഷത്തെ ലൈനപ്പിൽ സിംഗിംഗ് സെൻസേഷൻ ജോണിത ഗാന്ധി, അന്തർദ്ദേശീയ ഡിജെയും പ്രൊഡ്യൂസറുമായ: ഡിജെ കെവു, ഡിജെ റാവറ്റോർ പിന്നെ ഇൻഡി ബാൻഡ് ആയ പഗ്ലിയും ഉത്തുചേരുന്നു.

  രംഗം

  കോളജ് സാംസ്കാരികോത്സവമായ ധ്വനിയിൽ നടക്കുന്ന സിഇടി ഫിലിം സൊസൈറ്റിയുടെ പ്രധാന വാർഷിക പരിപാടിയാണ് രംഗം ഷോർട്ട് ഫിലിം മത്സരം. വളർന്നുവരുന്ന സംവിധായകർക്ക് ഷോർട്ട് ഫിലിമുകളുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള വേദി ഒരുക്കുക, എന്നതാണ് രംഗത്തിന്റെ ലക്ഷ്യം. സംവിധായകരായ അമൽ നീരദ്, കമൽ കെ.എം, അപ്പു എൻ ഭട്ടതിരി എന്നിവരടങ്ങുന്നതാണ് ഈ വർഷത്തെ ജൂറി. മികച്ച ഷോർട്ട് ഫിലിം, മികച്ച സംവിധാനം, മികച്ച തിരക്കഥ എന്നിവയ്ക്കാണ് അവാർഡ് നൽകുക.

  DMUN

  ‌ഡിഎംയുഎൻ (ധ്വനി മോഡൽ യുണൈറ്റഡ് നേഷൻസ്) ഐക്യരാഷ്ട്രസംഘടനയുടെ ആകർഷകമായ സിമുലേഷനാണ്. സംസ്ഥാനത്തെ എല്ലാ ഭാഗത്തു നിന്നുമുള്ള പ്രതിനിധികൾ സംവാദത്തിൽ പങ്കെടുക്കുകയും വലിയ പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. 2 കമ്മിറ്റികളായ ഇക്കോസോക്ക് (സാമ്പത്തിക സാമൂഹിക കൗൺസിൽ), എഐപിപിഎം (ഓൾ ഇന്ത്യ പൊളിറ്റിക്കൽ പാർട്ടി മീറ്റ്) എന്നിവ യഥാക്രമം ശ്രീലങ്കൻ പ്രതിസന്ധിയുടെയും ഇന്ത്യൻ ഫെഡറലിസത്തിന്റെ നിലയുടെയും പ്രശ്നങ്ങൾ ചർച്ചചെയ്യും.

  അപ്ഡേറ്റുകൾക്കും ഇവന്റ് രജിസ്ട്രേഷനും www.dhwanicet.org സന്ദർശിക്കുക.
  Published by:Naseeba TC
  First published: