HOME » NEWS » Life » CHAITRA NAVRATRI 2021 KNOW MUHURT ASHTAMI NAVAMI RAM NAVAMI SIGNIFICANCE ASTROSAGE GH

ചൈത്ര നവരാത്രി 2021: ഒമ്പത് ദിവസം നീളുന്ന ആഘോഷത്തിന്‍റെ പ്രാധാന്യവും ചടങ്ങുകളും അറിയാം

ഈ വർഷം ഏപ്രിൽ 13-നാണ് ചൈത്ര നവരാത്രി ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ച് വിശ്വാസികൾ ഒമ്പത് ദിവസം നീളുന്ന ഉപവാസം അനുഷ്‌ഠിക്കുകയും ഓരോ ദിവസവും ആദിപരാശക്തിയുടെ ഓരോ രൂപങ്ങളെ ആരാധിക്കുകയും ചെയ്യുന്നു.

News18 Malayalam | news18-malayalam
Updated: April 12, 2021, 11:14 AM IST
ചൈത്ര നവരാത്രി 2021: ഒമ്പത് ദിവസം നീളുന്ന ആഘോഷത്തിന്‍റെ പ്രാധാന്യവും ചടങ്ങുകളും അറിയാം
navratri
  • Share this:
ആദിശക്തിയുടെ ഭക്തർ ഓരോ ഋതുവിലും ഓരോന്ന് എന്ന നിലയിൽ വർഷത്തിൽ നാല് തവണ നവരാത്രി ആഘോഷിക്കാറുണ്ട്. ശരത് കാലത്തെ അശ്വിനി നവരാത്രിയാണ്ഏറ്റവുമധികം ആഘോഷിക്കപ്പെടുന്നതെങ്കിൽ ജനപ്രീതിയുടെ കാര്യത്തിൽ തൊട്ടടുത്ത് നിൽക്കുന്നത് ചൈത്ര നവരാത്രിയാണ്. ഈ വർഷം ഏപ്രിൽ 13-നാണ് ചൈത്ര നവരാത്രി ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ച് വിശ്വാസികൾ ഒമ്പത് ദിവസം നീളുന്ന ഉപവാസം അനുഷ്‌ഠിക്കുകയും ഓരോ ദിവസവും ആദിപരാശക്തിയുടെ ഓരോ രൂപങ്ങളെ ആരാധിക്കുകയും ചെയ്യുന്നു.

അമാവാസ്യന്ത് കലണ്ടർ പ്രകാരം ചൈത്ര സംക്രാന്തിയുടെ ആദ്യ ദിനം ഹിന്ദു പുതു വർഷമായി കരുതപ്പെടുന്നു. ദുർഗാദേവി ശക്തിയെ അല്ലെങ്കിൽ സ്ത്രീശക്തിയെ ആണ് പ്രതിനിധീകരിക്കുന്നത്. ശൈല പുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നീ ഒൻപത് രൂപങ്ങളിലായാണ് ഭക്തർ ദേവിയെ ആരാധിക്കുക. തിന്മയെ നശിപ്പിക്കുന്നവൾ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ദുർഗ തന്റെ ത്രിശൂലവുമായി പൈശാചിക രാജാവായ മഹിഷാസുരനെ വധിക്കാനാണ് പിറവിയെടുത്തത്.

ശുക്ല പക്ഷത്തിൽ പ്രതിപാദ തിഥിയിലാണ് ചൈത്ര നവരാത്രി ആരംഭിക്കുക. രാമനവമിയുടെ ദിവസം അവസാനിക്കുകയും ചെയ്യും. ശ്രീരാമന്റെ ജന്മദി വസമാണ് രാമനവമി. ദേവിയുടെ അനുഗ്രഹം തേടാനും അഭിവൃദ്ധിയും നന്മയും ഉണ്ടാവാനും ഭക്തർ അഖണ്ഡ ജ്യോതി തെളിയിക്കുന്നു.

മഹാരാഷ്ട്രയിൽ ഗുഡിപദ്വ എന്ന പേരിലാണ് ചൈത്ര നവരാത്രി അറിയപ്പെടുന്നത്. കശ്മീരിൽ ഇത് നവരെയാണ്. മാഘീബിഹു, പൊങ്കൽ, ബംഗാളി പുതുവത്സര ദിനം എന്നിവയ്ക്ക് ശേഷം ഒരു ദിവസം കഴിഞ്ഞാണ് ഈ വർഷം ചൈത്ര നവരാത്രി.

ഘടസ്ഥാപന പൂജയും ചന്ദ്ര ദർശനവും ചൈത്രനവരാത്രിയുടെ ആദ്യ ദിവസമായ 2021 ഏപ്രിൽ 13-നാണ് നടക്കുക. രാവിലെ 5.58 മുതൽ 10.14 വരെയാണ് ഘടസ്ഥാപന പൂജയുടെ മുഹൂർത്തം. പ്രതിപാദതിഥിയിലാണ് ഘടസ്ഥാപന മുഹൂർത്തം. ഏപ്രിൽ 12-ന് രാവിലെ 8 മണിയ്ക്കും ഏപ്രിൽ 13-ന് രാവിലെ 10.16-നും ഇടയ്ക്കാണ് പ്രതിപാദതിഥി.

നവദുർഗയുടെ ആദ്യ രൂപമായ ശൈലപുത്രി ദേവിയെ ആരാധിക്കുന്നതിന് മുമ്പായാണ് ഘടസ്ഥാപന പൂജ നടത്തുക. മൺപാത്രമോ പിച്ചളപ്പാത്രമോ ശക്തിയുടെ അല്ലെങ്കിൽ സ്ത്രീ ശക്തിയുടെ ഉറവിടത്തിന്റെ പ്രതീകമാണ്. തേങ്ങ, മാവില, ഹൽദി, ചന്ദനം, പൂക്കൾ എന്നിവ ഘടസ്ഥാപന പൂജയ്ക്കായി ഉപയോഗിക്കുന്നു. ഈ പൂജയിലൂടെ ദേവിയെ ധ്യാനിക്കുകയും ഒമ്പത് ദിവസം നീളുന്ന ആരാധനയ്ക്ക് തുടക്കമാവുകയും ചെയ്യുന്നു.

Also Read- International Day of Forests 2021 | അന്താരാഷ്ട്ര വനദിനത്തിന്‍റെ ചരിത്രവും പ്രാധാന്യവും

അഖണ്ഡ ജ്യോതി കത്തിക്കുക ദുർഗാദേവിയുടെ ക്ഷേത്രത്തിന്റെ വലതു വശത്തായുള്ള അഷ്ടദളത്തിലാണ്. വ്രതം അവസാനിക്കുന്നതുവരെ ഒമ്പത് ദിവസവും ഈ ജ്യോതി കെടാതെ കത്തുന്നു. അന്ധകാരത്തിന്റെയും അജ്ഞതയുടെയും അഭാവത്തെയാണ് അഖണ്ഡ ജ്യോതി സൂചിപ്പിക്കുന്നത്.

വേനലിന്റെ ആരംഭമായ വസന്ത ഋതുവിൽ (മാർച്ച് - ഏപ്രിൽ മാസങ്ങൾ) ആഘോഷിക്കുന്ന ചൈത്ര നവരാത്രി കൂടുതലായും ഉത്തരേന്ത്യയിലെജ നങ്ങളാണ് ആഘോഷിക്കാറുള്ളത്.

Keywords: Navratri, Chaitra Navratri, Durga, Mahishasura
നവരാത്രി, ചൈത്രനവരാത്രി, ദുർഗ, മഹിഷാസുരൻ
Published by: Anuraj GR
First published: April 12, 2021, 10:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories