ജന്മസംഖ്യ നാലും ഒൻപതും തമ്മിലുള്ള പൊരുത്തം അറിയാം. 4, 13 അല്ലെങ്കിൽ 22 തീയതികളിൽ ജനിച്ച എല്ലാവർക്കും സന്തോഷകരമായ കാര്യമാണ് പറയാൻ പോകുന്നത്. ഇവർ ഒൻപത് എന്ന ജന്മസംഖ്യയുള്ളവരുമായി സഹകരിച്ചു പ്രവർത്തിച്ചാൽ ജീവിതത്തിൽ വലിയ ഭാഗ്യവും വിജയവും നേടും. ജന്മസംഖ്യ നാലിൽ ജനിച്ചവർ ജന്മസംഖ്യ ഒൻപതിൽ ജനിച്ചവരെ ജീവിത പങ്കാളിയോ ബിസിനസ് പങ്കാളിയോ ആക്കുന്നത് നല്ലതാണ്.
ജന്മസംഖ്യ നാലിൽ ജനിച്ചവർ വിവേചന ബുദ്ധിയുള്ളവരായിരിക്കും. ജീവിതത്തിൽ ഇവർ ചില പ്രതിസന്ധികളെ നേരിടേണ്ടി വരുമെങ്കിലും ജന്മസംഖ്യ ഒൻപതിൽ ജനിച്ചവരുടെ സഹായത്തോടെ ഇവർക്ക് എല്ലാം തരണം ചെയ്യാനാകും. ഇവർക്ക് പൊതുപ്രവർത്തന രംഗത്ത് ശോഭിക്കാനും ജനപ്രീതി നേടാനുമാകും. ഇവർ ഓഫീസ് ജോലികൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
ജന്മസംഖ്യ നാലിൽ ജനിച്ച സ്ത്രീകൾ കുടുംബ ബിസിനസിലും മറ്റ് ബിസിനസ് രംഗങ്ങളിലും ശോഭിക്കും. ജന്മസംഖ്യ നാലിൽ ജനിച്ചവരുടെ മൊബൈൽ നമ്പറിൽ ഒൻപത് എന്ന അക്കം ഉള്ളതും നല്ലതാണ്. സെപ്റ്റംബർ മാസം ഇവരുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിച്ചേക്കാം. ജന്മസംഖ്യ നാലും ഒൻപതിലും ജനിച്ചവർ തമ്മിലുള്ള ദാമ്പത്യ ജീവിതവും പ്രണയ ബന്ധവും ദൃഢമായിരിക്കും.
ഭാഗ്യ നിറം : ബ്രൗൺ, ചുവപ്പ്, പർപ്പിൾ, മെറൂൺ, നീല
ഭാഗ്യ നിറം : ചൊവ്വ
ഭാഗ്യ നമ്പർ : 9
ചെയ്യേണ്ട കാര്യങ്ങൾ
1. ആശ്രമങ്ങളിൽ ഗോതമ്പ് ദാനം ചെയ്യുക
2. പരമശിവന് പാൽ അഭിഷേകം നടത്തുക, രാഹു ഗ്രഹ ജപം നടത്തുക
3. പച്ചപ്പുള്ള ചുറ്റുപാടുകളിലും പൂന്തോട്ടം പരിപാലിക്കുന്നതിനും സമയം ചെലവഴിക്കുക
4. ഉറക്കമുണർന്ന ഉടൻ നിങ്ങളുടെ പുതപ്പ് മടക്കി വെയ്ക്കുക
5. വർഷത്തിൽ ഒരിക്കലെങ്കിലും ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും മംഗള പൂജയും നടത്തുക
6. മാംസാഹാരം, മദ്യം, പുകയില, തുകൽ ഉത്പന്നങ്ങൾ എന്നിവ ഒഴിവാക്കുക
സംഖ്യാ ശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9 ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. പൂജ്യം ന്യൂട്രലായാണ് നില്‍ക്കുന്നത്. സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു.
Summary: If your birth number is 4, find out if the number 9 is compatible. When together as a pair or as business partners, these numbers are marvellous. On a number of fronts, they compliment one another. Together, they are able to handle crises and solve issues. Here, we give you a comprehensive report on the numerological significance of these numbers
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.