• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഡാൻസ് വൈറലായി; അങ്കിളിന്റെ ആരാധകനായി മുഖ്യനും

news18india
Updated: June 2, 2018, 8:32 PM IST
ഡാൻസ് വൈറലായി; അങ്കിളിന്റെ ആരാധകനായി മുഖ്യനും
news18india
Updated: June 2, 2018, 8:32 PM IST
ഭോപ്പാൽ: ഒരൊറ്റ രാത്രി കൊണ്ട് ഇന്റർനെറ്റിലാകെ തരംഗമായിരിക്കുകയാണ് മധ്യപ്രദേശിലെ അമ്പതു വയസുകാരനായ പ്രൊഫസർ സഞ്ജീവ് ശ്രീവാസ്തവ. ഒരു വിവാഹ ചടങ്ങിനിടെ ബോളിവുഡ് താരം ഗോവിന്ദയുടെ 1987ലെ സൂപ്പർ ഹിറ്റ് ഗാനം' ആപ് കെ ആ ജാനെ സെ'യ്ക്ക് ഗോവിന്ദയടെ അതേ സ്റ്റെപ്പുകളുമായെത്തിയാണ് പ്രൊഫസർ തരംഗമായത്. ഇതോടെ സെലിബ്രിറ്റികളടക്കം പലരും അദ്ദേഹത്തിന്റെ ആരാധകരായി.

 
Loading...


ഇപ്പോഴിതാ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പ്രൊഫസറുടെ ആരാധകനായിരിക്കുന്നു. സഞ്ജീവ് ശ്രീവാസ്തവയുടെ വീഡിയോ ചൗഹാനും ട്വീറ്റ് ചെയ്തിരിക്കുകയാണ്. മധ്യപ്രദേശിലെ വെള്ളത്തിൽ പ്രത്യേകമായി എന്തോ ഒന്നുണ്ട് എന്നാണ് ചൗഹാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗൗതം ത്രിവേദി എന്നയാളാണ് വീഡിയോ ആദ്യം ഷെയർ ചെയ്തത്. മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ കാണുകയും റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ പ്രൊഫസറുടെ ഡാൻസ് വൈറലായി. ഭയ്യാജി എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ സഞ്ജീവ് ശ്രീവാസ്തവയുടെ പഴയകാല ചിത്രവും പുറത്തു വന്നു. ചിത്രത്തിന് ഗോവിന്ദയോട് സാമ്യം ഉണ്ടെന്നാണ് പലരും പറഞ്ഞിരിക്കുന്നത്.

First published: June 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍