HOME » NEWS » Life » CHILANKAYILLAKKAZHCHA AN ALBUM FOR LEARNING DANCE IN NAVARATHRI TIME

ചിലങ്കയില്ലാക്കാഴ്ച; ഓൺലൈൻ വഴിയുള്ള നൃത്തപഠന ആശയം നൃത്തരൂപത്തിലൂടെ

വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യ ദേവതയെയും മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും അനുഗ്രഹം വാങ്ങി കൊണ്ട് ഓൺലൈൻ വഴി പഠനം നടത്താം എന്ന ആശയം നൃത്ത രൂപത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ വീഡിയോ...

News18 Malayalam | news18-malayalam
Updated: October 15, 2020, 8:40 PM IST
ചിലങ്കയില്ലാക്കാഴ്ച; ഓൺലൈൻ വഴിയുള്ള നൃത്തപഠന ആശയം നൃത്തരൂപത്തിലൂടെ
rajitha mahesh dance
  • Share this:
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇത്തവണത്തെ നവരാത്രി ആഘോഷങ്ങൾ വീട്ടിൽ തന്നെ ഒതുക്കേണ്ട അവസ്ഥയാണുള്ളത്. കലാകാരന്മാരെ സംബന്ധിച്ചടത്തോളം ഏറെ പ്രാധാന്യമുള്ള ദിവസങ്ങളാണ് നവരാത്രി കാലം. കല പഠിക്കാനായി ഏറ്റവും കൂടുതൽ കുട്ടികൾ ചേരുന്ന സമയമാണിത്.

നവരാത്രിക്ക് സുരക്ഷയുടെ ഭാഗമായി ഒത്തുകൂടൽ പരമാവധി ഒഴിവാക്കാനും, കലാ പഠനത്തിലേക്ക് കാലെടുത്തു വെക്കുന്ന കുഞ്ഞുങ്ങൾ വിഷമിക്കണ്ട ആവശ്യമില്ലെന്നും, വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യ ദേവതയെയും മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും അനുഗ്രഹം വാങ്ങി കൊണ്ട് ഓൺലൈൻ വഴി പഠനം നടത്താം എന്ന ആശയം നൃത്ത രൂപത്തിലൂടെ അവതരിപ്പിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ സാംസ്ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ മോഹിനിയാട്ടം വിഭാഗം അധ്യാപിക രജിത മഹേഷ്‌. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പ്രചോദനം എന്ന ഉദ്ദേശമാണ് ഈ നൃത്യാവിഷ്ക്കാരത്തിനു പിന്നിൽ.

Youtube Video

മഹേഷ് പരമേശ്വരനാണ് ഈ നൃത്യാവിഷ്ക്കാരം സംവിധാനം ചെയ്തിരിക്കുന്നത്. രജിത മഹേഷിന പുറമെ നിരഞ്ജന മഹേഷ്, അഞ്ജന മഹേഷ് എന്നിവരും ഇതിൽ വേഷമിട്ടിരിക്കുന്നു. ക്യാമറയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് മനീഷ് എംസിയാണ്.
Published by: Anuraj GR
First published: October 15, 2020, 8:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories