• HOME
 • »
 • NEWS
 • »
 • life
 • »
 • Mask | സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ സര്‍ജിക്കല്‍, തുണി മാസ്‌കുകള്‍ ഒഴിവാക്കുക; N95, FFP2 മാസ്‌കുകള്‍ ധരിക്കണമെന്ന് വിദഗ്ദ്ധര്‍

Mask | സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ സര്‍ജിക്കല്‍, തുണി മാസ്‌കുകള്‍ ഒഴിവാക്കുക; N95, FFP2 മാസ്‌കുകള്‍ ധരിക്കണമെന്ന് വിദഗ്ദ്ധര്‍

കുട്ടികള്‍ക്ക് അനുയോജ്യമായ മാസ്‌ക് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:

 • Share this:
  കോവിഡ് മഹാമാരിയെ (Covid Pandemic) തുടര്‍ന്ന് കുട്ടികള്‍ വീടുകളില്‍ ഒതുങ്ങിപ്പോവുകയും ക്ലാസുകള്‍ ഓണ്‍ലൈന്‍ (Online Classes) ആക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ രാജ്യത്തു നിന്ന് മൂന്നാം തരംഗം വിടവാങ്ങുന്നതോടെ സ്‌കൂളുകള്‍ വീണ്ടും തുറക്കുകയാണ് (School Reopening). ഡല്‍ഹിയില്‍ നഴ്‌സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി തിങ്കളാഴ്ച സ്‌കൂളുകള്‍ വീണ്ടും തുറന്നു. സ്‌കൂളിലെത്തുന്ന കുട്ടികൾ കർശനമായി പാലിക്കേണ്ട മുന്‍കരുതലുകളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് ധരിക്കല്‍ (Wearing Mask).

  സാമൂഹിക അകലം പാലിക്കല്‍ ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനു പുറമെ അവരുടെ മാസ്‌ക്കുകളും നവീകരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവരെ വളരെ പെട്ടെന്നായിരിക്കും രോഗാണുക്കൾ ആക്രമിക്കുക. അണുവിമുക്തമായ ഗാർഹികാന്തരീക്ഷത്തില്‍ ദീര്‍ഘകാലം കഴിഞ്ഞതിലൂടെ കുട്ടികളുടെ സ്വാഭാവിക പ്രതിരോധ ശേഷി കുറഞ്ഞിരിക്കാമെന്നും രോഗാണുക്കള്‍ അല്ലെങ്കില്‍ സൂക്ഷ്മജീവികള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്താത്തതിനാല്‍ മറ്റ് രോഗങ്ങള്‍ക്ക് അവർ ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ അനുമാനിക്കുന്നു. രോഗാണുക്കളുടെ പ്രജനന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ തിരിച്ചെത്തുന്നത് കുട്ടികൾക്ക് നേരെ ചില ഭീഷണികൾ ഉയർത്തിയേക്കാം.

  കോവിഡിനു പുറമെ, മറ്റ് വൈറസുകള്‍ക്കെതിരെയുള്ള ഫലപ്രാപ്തി കൂടി കണക്കിലെടുത്ത് കുട്ടികള്‍ക്കായി വിദഗ്ധര്‍ എന്‍95, എഫ്എഫ്പി2 മാസ്‌കുകളാണ് ശുപാര്‍ശ ചെയ്യുന്നത്. നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ എന്‍95 മാസ്‌ക് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:

  വൈറസിനെ ചെറുക്കുന്നു: 96 ശതമാനം ഫിൽട്രേഷൻ വാഗ്ദാനം ചെയ്യുന്ന എന്‍95 മാസ്‌കുകള്‍ വൈറസുകളെ ഫലപ്രദമായി ചെറുക്കുന്നു. ഇത് മാസ്ക് ധരിക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.

  സുഖപ്രദം: എന്‍95 മാസ്‌ക് ധരിക്കുമ്പോള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ ശ്വസിക്കാനും ശ്വാസം പുറത്തുവിടാനും കഴിയും. അതായത് ദിവസം മുഴുവന്‍ മാസ്‌ക് ധരിച്ചാലും ശ്വസനത്തിന് യാതൊരു തടസവും ഉണ്ടാക്കില്ല.

  വലുപ്പം: പല വലുപ്പത്തില്‍ മാസ്‌കുകള്‍ ലഭ്യമാണ്. അതിനാല്‍ നിങ്ങളുടെ മൂക്കിന്റെയും ചെവിയുടെയും ഘടനയ്ക്കനുസരിച്ച് മാസ്‌കുകള്‍ തെരഞ്ഞെടുക്കാം.

  രൂപകല്‍പ്പന: കുട്ടികളെ ആകര്‍ഷിക്കുന്ന ഡിസൈനോടു കൂടിയ മാസ്‌ക് തെരഞ്ഞെടുക്കുക. അതിലൂടെ അവര്‍ കൂടുതല്‍ സമയം മാസ്‌ക് ധരിക്കാന്‍ ഇഷ്ടപ്പെടും.

  സുസ്ഥിരത: ലോകത്ത് കോവിഡ് ഇപ്പോഴും വിട്ടുമാറാത്തതിനാല്‍ വീണ്ടും ഉപയോഗിക്കാവുന്നതും കഴുകാവുന്നതുമായ എന്‍95 മാസ്‌ക് തിരഞ്ഞെടുക്കണം. അത്തരം മാസ്കുകൾ ദിവസവും ഉപയോഗിക്കുകയാണെങ്കില്‍ 1-2 മാസത്തോളം നീണ്ടുനില്‍ക്കും.

  സര്‍ട്ടിഫിക്കേഷനുകള്‍: ഒരു മാസ്‌ക് വാങ്ങുന്നതിനു മുമ്പ് ആവശ്യമായ ടെസ്റ്റ് റിപ്പോര്‍ട്ടുകളും സര്‍ട്ടിഫിക്കറ്റുകളും അതിനുണ്ടെന്ന് ഉറപ്പു വരുത്തുക.

  നിങ്ങളുടെ കുട്ടികള്‍ക്ക് ഒരിക്കലും സര്‍ജിക്കല്‍ അല്ലെങ്കില്‍ തുണി മാസ്‌കുകള്‍ പര്യാപ്തമല്ല. 3 പ്ലൈ, സര്‍ജിക്കല്‍ മാസ്‌കിനുള്ളിലെ മെല്‍റ്റ് ബ്ലൗണ്‍ പോളിമെര്‍ (നോണ്‍-സര്‍ട്ടിഫൈഡ്) ഒരു ഫില്‍ട്ടറായി പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. ഇത് സൂക്ഷ്മാണുക്കളെ മാസ്‌കുകളില്‍ പ്രവേശിക്കുന്നതിൽ നിന്നോ പുറത്തുപോകുന്നതിൽ നിന്നോ തടയുന്നു.

  എന്നാൽ 3 പ്ലൈ, സര്‍ജിക്കല്‍ മാസ്‌കുകളുടെ അരികു ഭാഗങ്ങൾ നിങ്ങളുടെ മൂക്കിനും വായ്ക്കും ചുറ്റും മുറുകിയിരിക്കില്ല. അതിനാൽ, വശങ്ങളിലെ വിടവുകളിലൂടെ വൈറസുകളും എയറോസോളും ശ്വാസനാളത്തിലേക്ക് പ്രവേശിക്കും. ചുരുക്കിപ്പറഞ്ഞാല്‍, ഈ മാസ്‌കുകള്‍ കൃത്യമായ എയര്‍ ഫില്‍ട്ടറിംഗ് നല്‍കുന്നില്ല. ഡിസ്‌പോസിബിള്‍ മാസ്‌കുകളിലെ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് 8 മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാകും. അതിനുശേഷം മാസ്‌കുകള്‍ക്ക് അവയുടെ കാര്യക്ഷമത നഷ്ടപ്പെടും. അതിനാല്‍ ആരോര്യപ്രവര്‍ത്തകര്‍ മാത്രമേ ഈ മാസ്‌ക് ഉപയോഗിക്കാവൂ.
  Published by:Sarath Mohanan
  First published: