• HOME
 • »
 • NEWS
 • »
 • life
 • »
 • Cow Farming| പാൽ മുതൽ ഗോമൂത്രം വരെ വില്പന; കന്നുകാലി വളർത്തി ലക്ഷങ്ങൾ നേടുന്ന സിവിൽ എഞ്ചിനീയർ

Cow Farming| പാൽ മുതൽ ഗോമൂത്രം വരെ വില്പന; കന്നുകാലി വളർത്തി ലക്ഷങ്ങൾ നേടുന്ന സിവിൽ എഞ്ചിനീയർ

സ്വകാര്യ സ്ഥാപനത്തിൽ 22,000 രൂപ പ്രതിമാസ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം കന്നുകാലി വളർത്തലിലേക്ക് തിരിഞ്ഞത്

(Image: Soumya Kalasa/News18)

(Image: Soumya Kalasa/News18)

 • Last Updated :
 • Share this:
  കന്നുകാലികളെയാണ് ഉപജീവനത്തിനായി വലിയൊരു വിഭാഗം ജനങ്ങളും ആശ്രയിക്കുന്നത്. പാലും (Milk) പാലുൽപ്പന്നങ്ങളും (milk Products) വില്പന നടത്തിയാണ് പലരും ജീവിത മാർഗം കണ്ടെത്തുന്നത്. എന്നാൽ എഞ്ചിനീയർ (Engineering)ജോലി ഉപേക്ഷിച്ച് ഒരു യുവാവ് ക്ഷീര കർഷകന്റെ (Cow Farming) സാധ്യതകൾ എന്തൊക്കെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. പശുത്തൊഴുത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിന ജലത്തിനുപോലും വിപണി കണ്ടെത്താൻ ഈ യുവാവിന് സാധിച്ചു.

  ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ മുണ്ടൂർ ഗ്രാമ സ്വദേശിയായ 26 വയസ്സുകാരൻ ജയഗുരു ആചാർ ഹിന്ദർ ആണ് എഞ്ചിനീയർ ജോലി ഉപേക്ഷിച്ച് കന്നുകാലി വളർത്തലിലേക്ക് കടന്നത്. ജയഗുരു ആചാർ ഹിന്ദർ സിവിൽ എഞ്ചിനീയറായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ 22,000 രൂപ പ്രതിമാസ ശമ്പളത്തിനാണ് ഇയാൾ ജോലി ചെയ്തിരുന്നത്.

  പുത്തൂരിലെ വിവേകാനന്ദ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ അദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരു വർഷത്തോളം ജോലി ചെയ്തു. ഇതിനിടെ തന്നെ 9 മണി മുതൽ 5 മണി വരെയുള്ള ഓഫീസ് ജോലി അദ്ദേഹത്തിന് മടുത്തു തുടങ്ങിയിരുന്നു. അച്ഛന്റെ ഉടമസ്ഥതയിലുള്ള 10 പശുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതും കൃഷിയും ഇഷ്ടപ്പെട്ട ജയഗുരു 2019 ൽ ജോലി ഉപേക്ഷിച്ച് പിതാവിനൊപ്പം കൂടി. കൃഷിയിടത്തിന്റെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ഒരു സാങ്കേതിക മാർഗം കണ്ടെത്താൻ അദ്ദേഹം തീരുമാനിച്ചു.

  "എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ ക്ഷീരസംഘം വിപുലീകരിക്കാനും വരുമാനം വർദ്ധിപ്പിക്കാനും നൂതന മാർഗങ്ങൾ പരീക്ഷിക്കാൻ ഞാൻ ആലോചിച്ചിരുന്നു" ജയ്‌ഗുരു പറയുന്നു.

  കന്നുകാലി വളർത്തൽ വളരെ നന്നായി വികസിപ്പിക്കുകയും സജ്ജീകരിക്കുകയും ചെയ്തു. കന്നുകാലികളുടെ എണ്ണം 130 ആയി ഉയർന്നു. 3 പേരടങ്ങുന്ന കുടുംബത്തിന് 10 ഏക്കർ സ്ഥലം സ്വന്തമായുണ്ട്. കശുവണ്ടിയാണ് പ്രധാന വിളയായി ഇവിടെ കൃഷി ചെയ്യുന്നത്. 10 ലക്ഷം രൂപ പ്രതിമാസം സമ്പാദിക്കുന്നതിനായി കൃഷിയിലും കന്നുകാലി വളർത്തലിലും ചില പുതിയ രീതികൾ ജയ്‌ഗുരു നടപ്പിലാക്കി.

  Also Read-അന്ധതയെ കേള്‍വികൊണ്ട് അതിജീവിച്ചു; സ്വയം പഠിച്ച് സിവില്‍ സര്‍വീസില്‍ നേട്ടം കൈവരിച്ച് പ്രജ്ഞല്‍

  അതിലൊന്നാണ് ചാണകം ഉണക്കി വിൽക്കുന്നത് ആണ്. ധാരാളം വീഡിയോകൾ കാണുകയും ഓൺലൈൻ ഗവേഷണങ്ങൾ നടത്തുകയും ചെയ്ത ശേഷം, ജയ്‌ഗുരു പഞ്ചാബിലെ പട്യാലയിൽ നിന്ന് ചാണകം ഉണക്കുന്ന ഒരു യന്ത്രം വാങ്ങി. ഓരോ മാസവും ഈ ഉണങ്ങിയ ചാണകപ്പൊടിയുടെ 1000 ബാഗുകൾ അദ്ദേഹം വിൽക്കുന്നുണ്ട്. ചുറ്റുമുള്ള ഗ്രാമങ്ങളിലും അയൽ ഗ്രാമങ്ങളിലുമുള്ള കർഷകർ ഇദ്ദേഹത്തിൽ നിന്ന് വലിയ അളവിൽ ചാണകപൊടി വാങ്ങുന്നുണ്ട്.

  കൂടാതെ സ്ലറി ശേഖരിക്കാനും ആരംഭിച്ചു. ചാണകവും ഗോമൂത്രവും പശുക്കളെ കുളിപ്പിച്ച ശേഷം ശേഖരിക്കുന്ന വെള്ളത്തിന്റെയും മിശ്രിതമാണ് സ്ലറി. ഈ വെള്ളം സംഭരിക്കുന്നത് ടാങ്കറുകളിലാണ്. 7,000 ലിറ്റർ സ്ലറി സൂക്ഷിക്കുന്ന ഒരു ടാങ്കർ ജയ്‌ഗുരു സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും അദ്ദേഹം 1 ടാങ്കർ സ്ലറി വിൽക്കുന്നുണ്ട്. ഒരു ലിറ്ററിന് ഏകദേശം 8 മുതൽ 11 രൂപ വരെയാണ് സ്ലറിയുടെ വില.

  കൂടാതെ ജയ്‌ഗുരു മറ്റൊരു ജൈവ വളം കൂടി നിർമ്മിച്ച് നൽകുന്നുണ്ട് ഗോണന്ദജാല എന്നാണ് അതിന്റെ പേര്. ഓൺലൈനിൽ കണ്ടെത്തിയ ഒന്നാണ് ഇതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ഇതിനെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തുകയും ഈ ഉൽപ്പന്നം വിജയകരമായി സൃഷ്ടിക്കുകയും ചെയ്യുന്നു. വിളകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഉയർന്ന പോഷക ഗുണങ്ങളുള്ള ദ്രാവകമാണ് ഗോണന്ദജാല. ഒരു പശു ചത്തതിനുശേഷം, മൃതദേഹം കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നതിനുപകരം, ഗോമൂത്രം, വെണ്ണ പാൽ, മറ്റ് നിരവധി വസ്തുക്കൾ, വെള്ളം എന്നിവ നിശ്ചിത അനുപാതത്തിൽ ഒരു വലിയ ടാങ്കിൽ നിക്ഷേപിക്കുന്നു. ഇത് അടച്ച് 6 മുതൽ 7 മാസം വരെ ടാങ്കിൽ സൂക്ഷിക്കുന്നു. അപ്പോഴേക്കും മൃതശരീരം പൂർണ്ണമായും അഴുകിയിട്ടുണ്ടാകും. ഇത് ദ്രാവക വളമായി ഉപയോഗിക്കും. ഈ ദ്രാവകത്തിന്റെ ഏകദേശം 1.5 ലിറ്റർ 100 ലിറ്റർ വെള്ളത്തിൽ കലർത്തി വളമായി ഉപയോഗിക്കണം. ഇത് ഉപയോഗിച്ചതിന് ശേഷം ആളുകൾക്ക് വിളകളിൽ മികച്ച വിളവ് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

  ഇതുകൂടാതെ, ജയ്‌ഗുരു ദിവസവും 750 ലിറ്റർ പാലും പ്രതിമാസം 30 മുതൽ 40 കിലോഗ്രാം നെയ്യും വിൽക്കുന്നുണ്ട്. “ഈ ജോലികളിലെല്ലാം ഞങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് ഏകദേശം 10 ജീവനക്കാരുണ്ട്. പാൽ കറക്കുന്ന യന്ത്രം പോലുള്ള നിരവധി യന്ത്രങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. ഇത് തൊഴിലാളികളുടെ ജോലി ഭാരം കുറയ്ക്കുന്നു. ഇത്തരം ചെറുതും എന്നാൽ ഫലപ്രദവുമായ മാറ്റങ്ങൾ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നു "ഈ യുവ സംരംഭകൻ വിശദീകരിക്കുന്നു.

  "സമ്പൂർണ്ണ ജൈവ ഉൽപന്നങ്ങൾ നൽകുന്നത് ഞങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല, നമ്മൾ പരിസ്ഥിതിക്ക് ഒരു ദോഷവും വരുത്തുന്നില്ലെന്ന സംതൃപ്തിയും നൽകുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. സമീപഭാവിയിൽ പാൽ ഉൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു യൂണിറ്റ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും ജയ്‌ഗുരു പറഞ്ഞു.
  Published by:Naseeba TC
  First published: