• HOME
  • »
  • NEWS
  • »
  • life
  • »
  • Wall Cladding | വീടിന്റെ മോടി കൂട്ടാൻ ക്ലാഡിംഗ്; ഏത് കാലാവസ്ഥയിലും സംരക്ഷണം ഉറപ്പ്

Wall Cladding | വീടിന്റെ മോടി കൂട്ടാൻ ക്ലാഡിംഗ്; ഏത് കാലാവസ്ഥയിലും സംരക്ഷണം ഉറപ്പ്

നിങ്ങളുടെ വീടിന്റെ പുറംഭിത്തികളുടെ ഭംഗി നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ഓപ്ഷനാണ് വോള്‍ ക്ലാഡിംഗ്.

  • Share this:
കാലാവസ്ഥയിലുണ്ടാകുന്ന (Climate) മാറ്റങ്ങൾ നിങ്ങളുടെ വീടുകൾക്കും ചില നാശനഷ്ടങ്ങളുണ്ടാക്കാറുണ്ട്. ഇതില്‍ വീടിന്റെ പുറംഭാഗത്തിനാണ് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത്. ഇതിന് പോംവഴി തേടാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഏത് കാലാവസ്ഥയിലും വീടിന്റെ ഭംഗി നഷ്ടമാകാതെ കാത്തുസൂക്ഷിക്കാൻ ചില വഴികളുണ്ട്. അതാണ് ക്ലാഡിംഗ് (Cladding).

നിങ്ങളുടെ വീടിന്റെ പുറംഭിത്തികളുടെ ഭംഗി നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ഓപ്ഷനാണ് വോള്‍ ക്ലാഡിംഗ്. വീടിന്റെ പുറം ചുമരുകള്‍ സംരക്ഷിക്കുന്ന രീതിയാണിത്.

'പ്രതികൂലമായ കാലാവസ്ഥായിലും മറ്റ് കേടുപാടുകളില്‍ നിന്നും പുറം ചുമരുകളെ സംരക്ഷിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണിത്. വോള്‍ ക്ലാഡിംഗ് ചെയ്യുന്നതിലൂടെ ഏത് കാലാവസ്ഥയിലും വീടിനെ കാത്തു സംരക്ഷിക്കാം'' രേഹൌ ഫർണീച്ചർ സൊല്യൂഷ്യൻസ് വൈസ് പ്രസിഡന്റ് മനീഷ് അറോറ പറയുന്നു. മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനാല്‍, കെട്ടിടത്തിന്റെ ഘടന എപ്പോഴും മികച്ചതാക്കാന്‍ ക്ലാഡിംഗുകള്‍ സഹായിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ വളരെയേറെ ബാധിക്കുന്ന പ്രദേശങ്ങളില്‍ ഇത് സഹായകരമാണ്.

'ഭിത്തിയെ കൂടുതല്‍ കാര്യക്ഷമമായി സംരക്ഷിക്കുന്ന ഏറ്റവും പുതിയ ഹോട്ട് കോട്ടിംഗ് സാങ്കേതികവിദ്യ അടങ്ങിയിരിക്കുന്നതിനാല്‍ കടുത്ത കാലാവസ്ഥാ വെല്ലുവിളികളെ നേരിടാന്‍ വാള്‍ ക്ലാഡിംഗുകള്‍ സഹായിക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള PU+ അക്രിലിക് ഉപയോഗിച്ച് ഭിത്തിയെ മറയ്ക്കുന്നതാണ് ഹോട്ട് കോട്ടിംഗ് പ്രക്രിയ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഭിത്തിയെ കൂടുതൽ മോടിപിടിപ്പിക്കുകയും വിള്ളലുകളും മറ്റുമില്ലാതെ നിലനിര്‍ത്തുകയും ചെയ്യുന്നുവെന്ന് അറോറ കൂട്ടിച്ചേര്‍ത്തു.

ഭിത്തിയുടെ ബാഹ്യ സംരക്ഷണവും ഇന്‍സുലേഷനും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് വാള്‍ ക്ലാഡിംഗുകള്‍ ഉപയോഗിക്കാവുന്നതാണ്. അകത്തെ താപനില നിലനിര്‍ത്തിക്കൊണ്ടുതന്നെ പുറത്തെ താപനിലയ്ക്ക് അനുസൃതമായി സ്വയം ക്രമീകരിക്കാന്‍ കഴിയുന്ന ഒരു ഷീറ്റായിട്ടാണ് ഈ പാളികള്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല പുറം ഭിത്തിയിലെ വിള്ളലും മറ്റും പരമാവധി കുറയ്ക്കുന്നതിനുള്ള ഏറ്റവും ലളിതമായ സാങ്കേതിക വിദ്യകളിൽ ഒന്നാണിത്.

Also read : മാർ ഇവാനിയോസ് തണലിൽ ഒരു വട്ടം കൂടി ഒത്തുചേരാൻ പ്രിയപ്പെട്ട കൂട്ടുകാർ; ഒപ്പം തീം സോങും ഇവാനിയോസ് വാക്കും

ക്ലാഡിംഗുകള്‍ ഭിത്തികളെ സംരക്ഷിക്കും. മാത്രമല്ല ഇതിന് കൂടുതല്‍ കരുതലോ ശ്രദ്ധയോ നൽകേണ്ടതും ഇല്ല. ചെലവ് കുറഞ്ഞ ഒരു ടെക്‌നോളജി എന്നതാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം. വീടിന്റെ ഭംഗി ഒട്ടും ചോരാതെ തന്നെ നിങ്ങളുടെ വീടിനെ കാലാവസ്ഥ വ്യത്യാനങ്ങള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കും. ക്ലാഡിംഗ് എല്ലാ സീസണുകള്‍ക്കും അനുയോജ്യവുമാണ്.

ഇതിന് പുറമെ വീട്ടില്‍ രോഗസാധ്യത വർദ്ധിക്കുന്ന സ്ഥലങ്ങളില്‍ ഒന്ന് ചുമരുകളാണെന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ പുറത്തുള്ള അണുക്കളില്‍ നിന്നും അഴുക്കില്‍ നിന്നും അവ നമ്മളെ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ എത്രമാത്രം ചുമരുകള്‍ വൃത്തിയാക്കിയാലും അവയില്‍ വൈറസുകളും, അണുക്കളും, ബാക്ടീരിയകളും ഒളിഞ്ഞിരിപ്പുണ്ടാകും.

അതിനാല്‍ ചുമരുകള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. നെറോലാക് എക്‌സെല്‍, വൈറസ് ഗാര്‍ഡ് പോലുള്ള വിശ്വസനീയമായ ആന്റിവൈറല്‍, ആന്റിബാക്ടീരിയല്‍ പെയിന്റ് ഉപയോഗിച്ച് ചുമരുകള്‍ പെയിന്റടിക്കുന്നതാണ് ഉചിതം.

ഇന്ത്യയിലെ നമ്പർ. 1 ആന്റിവൈറല്‍ പെയിന്റായ ഈ ഇക്കോ-ഫ്രണ്ട്ലി ഇന്റീരിയര്‍ പെയിന്റ് വൈറസുകളെയും അണുക്കളെയും ബാക്ടീരിയകളെയും 99.9% കുറയ്ക്കും. ജാപ്പനീസ് ഷിഖി ടെക്‌നോളജി കൊണ്ട് വികസിപ്പിച്ചിരിക്കുന്നതാണ് ഈ ആന്റിമൈക്രോബിയല്‍ പെയിന്റ്.
Published by:Amal Surendran
First published: