നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Climate Change | കേരളത്തില്‍ മാത്രമുള്ള പാറ്റപിടിയന്‍ പക്ഷികളില്‍ പകുതിയോളം 2050 ഓടെ നശിക്കും; കാരണം കാലാവസ്ഥാ വ്യതിയാനം

  Climate Change | കേരളത്തില്‍ മാത്രമുള്ള പാറ്റപിടിയന്‍ പക്ഷികളില്‍ പകുതിയോളം 2050 ഓടെ നശിക്കും; കാരണം കാലാവസ്ഥാ വ്യതിയാനം

  പശ്ചിമഘട്ട മലനിരകളിലെ ചോലവനങ്ങളിലും നിത്യഹരിത വനങ്ങളിലും മാത്രം കാണുന്ന നീലക്കിളി പാറ്റപിടിയന്‍, കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍ എന്നീ പക്ഷികളെയാണ് ബാധിക്കുന്നത്.

  • Share this:
   കാലാവസ്ഥാ വ്യതിയാനം(Climate Change) കേരളത്തില്‍ മാത്രമുള്ള പാറ്റപിടിയന്‍ പക്ഷികളുടെ(Birds) ആവാസവ്യവസ്ഥ( Habitat) ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. കേരള കാര്‍ഷിക സര്‍വകലാശാലയിലെ വന്യജീവി വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പശ്ചിമഘട്ട മലനിരകളിലെ ചോലവനങ്ങളിലും നിത്യഹരിത വനങ്ങളിലും മാത്രം കാണുന്ന നീലക്കിളി പാറ്റപിടിയന്‍, കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍ എന്നീ പക്ഷികളെയാണ് ബാധിക്കുന്നത്.

   രണ്ടു പക്ഷികളും പശ്ചിമഘട്ടത്തില്‍ വടക്ക് ബ്രഹ്‌മഗിരി മലനിരകള്‍മുതല്‍ തെക്ക് അഗസ്ത്യവനംവരെ കാണപ്പെടുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ (700 മീറ്ററിനു മുകളില്‍) കാണുന്ന ആവാസവ്യവസ്ഥകളില്‍ മാത്രമാണ് ഇവ വസിക്കുന്നത്.

   ഗവേഷകനായ ഇ.ആര്‍. ശ്രീകുമാറും ഡോ. പി.ഒ. നമീറും ചേര്‍ന്നാണ് പഠനംനടത്തിയത്. കണ്ടെത്തലുകള്‍ കറന്റ് സയന്‍സ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

   കാലാവസ്ഥാ വ്യതിയാനം ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ 2050-ഓടെ നീലക്കിളി പാറ്റപിടിയന്റെ ആവാസവ്യവസ്ഥയില്‍ 45 ശതമാനത്തോളം കുറവ് സംഭവിക്കും. കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍ പക്ഷിയുടെ കാര്യത്തില്‍ 30 ശതമാനത്തോളം ആവാസവ്യവസ്ഥയുടെ കുറവും ഇക്കാലത്ത് സംഭവിക്കും.

   നീലക്കിളി പാറ്റപിടിയന്‍ പശ്ചിമഘട്ടത്തിലെ 12,700 ചതുരശ്രീ കിലോമീറ്റര്‍ പ്രദേശത്തുമാണ് കാണപ്പെടുന്നത്. കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍ 6,500 കിലോമീറ്റര്‍ പ്രദേശത്തും മാത്രമേ കാണുകയുള്ളൂ.
   Published by:Jayesh Krishnan
   First published: