നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • മുഖ്യമന്ത്രിയുടെ കടുത്ത ആരാധകൻ മണികണ്ഠനെ ഓർമയുണ്ടോ? ഇരുകാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ടയാളുടെ സഹായം

    മുഖ്യമന്ത്രിയുടെ കടുത്ത ആരാധകൻ മണികണ്ഠനെ ഓർമയുണ്ടോ? ഇരുകാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ടയാളുടെ സഹായം

    ലൈഫ് പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്റെ ആരാധകനെ കാണാൻ തിരുവനന്തപുരം കാച്ചാണിയിലുള്ള വീട്ടിൽ മുഖ്യമന്ത്രി എത്തിയിരുന്നു.

    മണികണ്ഠന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ (ഫയൽ ചിത്രം)

    മണികണ്ഠന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ (ഫയൽ ചിത്രം)

    • Share this:
      മുഖ്യമന്ത്രിയുടെ ആരാധകനായ മണികണ്ഠന‍ും നൽകി ദുരിതാശ്വാസ നിധിയിലേക്ക് തന്നാലാവുന്ന സഹായം. ജന്മനാ ഇരുകാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ട മണികണ്ഠൻ 5000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. ലൈഫ് പദ്ധതിയുടെ ഉദ്ഘാടന ദിവസം മണികണ്ഠന്റെ തിരുവനന്തപുരം കാച്ചാണിയിലുള്ള വീട് മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.

      മണികണ്ഠന് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മുഖ്യമന്ത്രിയെ കാണുക എന്നത്. 43 വയസുള്ള മണികണ്ഠൻ ജന്മനാ കിടപ്പാണ്. പരസഹായമില്ലാതെ നടക്കാൻ കഴിയില്ല. മണികണ്ഠൻ ഫെയ്സ് ബുക്ക് അക്കൗണ്ട് തുടങ്ങിയ കാലം മുതൽ പിണറായി വിജയനാണ് പ്രൊഫൈൽ പിക്ചർ. വാട്സ് ആപ്പിലും പ്രൊഫൈൽ മുഖ്യമന്ത്രി തന്നെ. മണികണ്ഠന്റെ ആരാധന പാർട്ടിക്കാർ വഴി അറിഞ്ഞ മുഖ്യമന്ത്രി ഒടുവിൽ മണികണ്ഠനെ കാണാനെത്തിയത് വലിയ വാർത്തയായിരുന്നു.

      BEST PERFORMING STORIES:ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയ, പിണറായിയുടെ പഴയ എതിർ സ്ഥാനാർത്ഥിയെ അറിയാമോ ?[NEWS]മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട അധ്യാപകൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് കാൽ ലക്ഷം രൂപ[NEWS]മെയ് 10, 17 ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ; കടകൾ തുറക്കരുത്; വാഹനങ്ങൾ പുറത്തിറങ്ങരുത്: മുഖ്യമന്ത്രി[NEWS]

      നടക്കാൻ കഴിയാത്തതിനാൽ മണികണ്ഠൻ സ്കൂളിൽ പോയിട്ടില്ല. എന്നാൽ സ്വന്തം പ്രയത്നം കൊണ്ട് അക്ഷരങ്ങൾ പഠിച്ച് വായന ശീലമാക്കി. സോഷ്യൽ മീഡിയയിൽ സജീവമാണ് മണികണ്ഠൻ. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്ന സ്വഭാവക്കാരനായതിനാലാണ് തനിക്ക് പിണറായി വിജയനോട് ആരാധന തോന്നാൻ കാരണമെന്ന് മണികണ്ഠൻ പറയുന്നത്.

      First published:
      )}