നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ക്ഷേത്രപരിസരത്ത് ബ്രാഹ്മണർക്ക് പ്രത്യേക ടോയ്‌ലറ്റ്;വിവാദം ദേവസ്വം ബോർഡ് അന്വേഷിക്കും

  ക്ഷേത്രപരിസരത്ത് ബ്രാഹ്മണർക്ക് പ്രത്യേക ടോയ്‌ലറ്റ്;വിവാദം ദേവസ്വം ബോർഡ് അന്വേഷിക്കും

  ക്ഷേത്രങ്ങളിൽ ജാതി ഭേദമില്ലാതെ പൂജാരിമാരെ നിയമിച്ചു തുടങ്ങിയ കാലത്ത് ഇത്തരം ഒരു ചുവരെഴുത്ത് വന്നതിനെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം

  ബ്രാഹ്മിൺസ് എന്നു രേഖപ്പെടുത്തിയ ടോയ്‌ലറ്റ്

  ബ്രാഹ്മിൺസ് എന്നു രേഖപ്പെടുത്തിയ ടോയ്‌ലറ്റ്

  • Share this:
  തൃശ്ശൂർ : കുറ്റുമുക്ക് മഹാദേവക്ഷേത്രത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പുറമേ 'ബ്രാഹ്മിൻസ് 'എന്ന പ്രത്യേക ടോയ്‌ലറ്റ് ബോർഡ് സ്ഥാപിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. സംഭവം കൊച്ചിൻ ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ  ജയകുമാർ  അന്വേഷിക്കും. സംഭവം വിവാദമായതിന് പിന്നാലെയാണ് ദേവസം ബോർഡിൻ്റെ നടപടി. ബോർഡ് സ്ഥാപിച്ചത് 2003 ലാണെന്നും ആരാണെന്ന് അറിയില്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി മോഹനൻ News 18 നോട് പ്രതികരിച്ചു.

  കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രവുമായി ബന്ധപ്പെട്ട് ആരംഭിച്ച ചൂടേറിയ ചർച്ചകൾ ഇതുവരെ അവസാനിച്ചിട്ടില്ല. ക്ഷേത്രത്തോട് ചേർന്ന് 'ബ്രാഹ്മിൻസ്' എന്നെഴുതിയ ടോയ്‌ലറ്റിന്റെ ചിത്രമാണ് വിവാദമായത്. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. സംഭവം നടന്ന ക്ഷേത്രം കൊച്ചിൻ ദേവസ്വത്തിന് കീഴിലാണ്. ഇതിന്റെ ഫോട്ടോ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയ അർവിന്ദ് ജി.ക്രിസ്റ്റോ എന്ന ഗവേഷക വിദ്യാർത്ഥി ഫോട്ടോ സഹിതം കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. സാക്ഷര കേരളത്തിൽ ഇത്തരം സംഭവം നാണക്കേടാണെന്ന വൻ വിമർശനമാണ് ഉയരുന്നത്. ജാതി ഭേദമില്ലാതെ പൂജാരിമാരെ നിയമിച്ചു തുടങ്ങിയ കാലത്ത് ഇത്തരം ഒരു എഴുത്ത് പ്രാകൃതമായ ചിന്തയുടെ ബാക്കിയാണെന്ന് അഭിപ്രായമുയർന്നു.

  സിപിഎം നേതാവും തൃശ്ശൂർ കോർപറേഷനിലെ ചേറൂർ വാർഡ് അംഗവുമായ പ്രേമകുമാരനാണ് കുറ്റുമുക്ക് മഹാദേവക്ഷേത്ര ദേവസ്വം സെക്രട്ടറി.

  ഇന്നലെയും ഇന്നുമായാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. ചിത്രം വിവാദമായതോടെ 'ബ്രാഹ്മിൻസ്' എന്ന ചുവരെഴുത്ത് ടോയ്‌ലറ്റിന്റെ മുകളിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് ചുവരെഴുത്ത് നീക്കം ചെയ്തത്.
  You may also like:കോവിഡ് 19 ഭീതി തുടരുന്നു: സൗദിയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു [PHOTO]ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കേ കിണറ്റിൽ വീണു; [VIDEO]സപ്ലൈകോ കൊടുവള്ളി ഗോഡൗണിലെ 784 ക്വിന്റല് ധാന്യങ്ങൾ പോയ വഴിയേത്? [NEWS]

  ചിത്രം വെെറലായതോടെ ഡിവെെഎഫ്ഐ മേഖലാ നേതൃത്വം ക്ഷേത്ര ഭാരവാഹികളെയും കൊച്ചിൻ ദേവസ്വത്തെയും ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നു. ഉചിതമായ നടപടിയെടുക്കാമെന്ന് ക്ഷേത്ര ഭാരവാഹികൾ ഉറപ്പ് നൽകിയതായും പിന്നീട് ടോയ്‌ലറ്റിനു മുകളിലെ ബ്രാഹ്മിൻസ് എന്ന ചുവരെഴുത്ത് നീക്കം ചെയ്‌തതായും ഡിവെെഎഫ്ഐ വിൽവട്ടം മേഖലാ പ്രസിഡന്റ് അരവിന്ദ് പള്ളിയിൽ പറഞ്ഞു.

  "ക്ഷേത്രത്തിൽനിന്നു കുറച്ച് അകലെയായി 25 വർഷം മുൻപാണ് ടോയ്‌ലറ്റ് പണി കഴിപ്പിച്ചത്. പൂജാരിമാരടക്കം ക്ഷേത്ര ജീവനക്കാരുടെ ഉപയോഗത്തിനായി ഉള്ളതാണ്.ജാതിഭേദമന്യെ എല്ലാ ക്ഷേത്ര ജീവനക്കാരും ഉപയോഗിക്കുന്നുണ്ട് . എന്നാൽ ഇങ്ങനെ എഴുതിയത് ആരാണ് എന്നറിയില്ല."-  ഇതാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം.

  Published by:Aneesh Anirudhan
  First published: