മലയാളികൾ പൊളിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. 18 കോടി രൂപയുടെ അത്യപൂർവ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സക്കായി മലാളികൾ നൽകിയത് 46.78 കോടി രൂപ. 7,70,000 പേരാണ് ഇത്രയും പണം നൽകിയതെന്ന് ചികിത്സാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അത്യപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നെത്തിക്കാൻ ആവശ്യമായ 18 കോടി രൂപക്കായിരുന്നു ചികിത്സാകമ്മിറ്റി ലോകത്തിന്റെ സഹായം അഭ്യർഥിച്ചത്.
46,78,72,125.48 രൂപയാണ് ആകെ ലഭിച്ചത്. ഒരുരൂപയാണ് ലഭിച്ചതിൽ ഏറ്റവും കുറഞ്ഞ തുക. കൂടിയത് അഞ്ച് ലക്ഷവും. 7.77 ലക്ഷം പേരാണ് തുക നിക്ഷേപിച്ചത്. 42 പേർ ഒരുലക്ഷത്തിന് മുകളിൽ തുക നൽകിയത്. ബാക്കി മുഴുവൻ ചെറിയ ചെറിയ തുകകളായിരുന്നു. മാട്ടൂൽ സ്വദേശി റഫീഖിെൻറയും മറിയുമ്മയുടെയും മൂത്തമകൾ അഫ്രയെ ചക്രക്കസേരയിലാക്കിയ ജനിതക വൈകല്യ രോഗം സഹോദരൻ മുഹമ്മദിനെയും ബാധിച്ചപ്പോഴാണ് കുടുംബം കാരുണ്യമതികളുടെ സഹായം തേടിയത്.
Also Read-
'അണ്ഡാശയത്തില്‍ കാന്‍സര്‍ ബാധിച്ച സാറയുടെ സ്വപ്നത്തെ മരുന്നുകളും റേഡിയേഷനും തളര്‍ത്തിയ നിമിഷം': ഡോക്ടറുടെ അനുഭവംഅഭ്യർഥന സമൂഹമാധ്യമങ്ങളിലടക്കം വന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായം ഒഴുകിയെത്തി. ഇടപാടുകളുടെ തിരക്കുകാരണം പലപ്പോഴും അക്കൗണ്ട് പണിമുടക്കി. ഒടുവിൽ, ആവശ്യമായ തുക അക്കൗണ്ടിലെത്തിയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ആറാംദിവസം അക്കൗണ്ട് ക്ലോസ് ചെയ്തിരുന്നു. പിന്നീട് നടത്തിയ കണക്കെടുപ്പിലാണ് തുക 46.78 കോടി രൂപ കവിഞ്ഞതായി കമ്മിറ്റി സ്ഥിരീകരിച്ചത്. ബാക്കിവരുന്ന തുക സമാന രോഗത്താൽ കഷ്ടത അനുഭവിക്കുന്ന മറ്റുള്ള കുരുന്നുകളുടെ ചികിത്സക്ക് കൈമാറാനാണ് തീരുമാനം.
പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവരോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലായ മുഹമ്മദിന് ഉടൻ ചികിത്സ ലഭ്യമാക്കും. ദീർഘകാല ചികിത്സക്കുശേഷം നാലാമത്തെ വയസിൽ ഏറെ വൈകിയാണ് മൂത്ത കുട്ടി അഫ്രക്ക് സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. ഈ ഞെട്ടൽ മാറും മുൻപെയാണ് മുഹമ്മദിനെയും ഇതേ രോഗം പിടികൂടിയത്. രണ്ട് വയസ്സിനുള്ളിൽ വിലപിടിപ്പുള്ള മരുന്നു നൽകുക മാത്രമാണ് ഏക പോംവഴിയെന്നറിഞ്ഞ കുടുംബം നിസ്സഹായാവസ്ഥയിലായിരുന്നു. ഇതോടെ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് മാട്ടൂൽ ഗ്രാമവാസികൾ മുന്നിട്ടിറങ്ങുകയായിരുന്നു.
Also Read-
വർക്ക് ഫ്രം ഹോം നട്ടെല്ലിന് ക്ഷതമേൽപ്പിച്ചേക്കാം; ഡോക്ടർമാരുടെ മുന്നറിയിപ്പ്കഴിഞ്ഞമാസം അവസാനത്തോടെയാണ് ആദ്യ സഹായഭ്യർഥന നടത്തിയത്. തന്നെപ്പോലെ കുഞ്ഞനുജനും ഈ ദുരവസ്ഥ വരരുതെന്ന പ്രാർത്ഥനയോടെ അഫ്ര നടത്തിയ അഭ്യർഥന എല്ലാവരും ഏറ്റെടുത്തു. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് കുട്ടിയുടെ ചികിത്സ. നവംബർ എട്ടിനു മുഹമ്മദിനു രണ്ടു വയസ്സു തികയും. അതിന് മുമ്പേ മരുന്ന് നൽകണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.