ജന്മനാടിന്റെ സുരക്ഷയിൽ ഇസഹാക്ക് ജനിച്ചു; ആശംസകളുമായി ജില്ലാ കളക്ടർ എസ് സുഹാസ്

കോവിഡ് വ്യാപനത്തെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ സോണിയ ഉൾപ്പടെയുള്ളവരെ ഇന്ത്യൻ നേവി ഓപ്പറേഷൻ സമുദ്ര സേതു രക്ഷാപ്രവർത്തനത്തിലൂടെനാട്ടിലെത്തിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: May 21, 2020, 11:27 PM IST
ജന്മനാടിന്റെ സുരക്ഷയിൽ ഇസഹാക്ക് ജനിച്ചു;  ആശംസകളുമായി ജില്ലാ കളക്ടർ എസ് സുഹാസ്
sonia and baby
  • Share this:
കൊച്ചി: ജന്മനാടിൻ്റെ സുരക്ഷയിൽ അമ്മയാകാൻ ഭാഗ്യം ലഭിച്ച നഴ്സ് സോണിയയെയും കുഞ്ഞിനെയും ജില്ലാ കളക്ടർ എസ്.സുഹാസ് സന്ദർശിച്ചു. കളമശേരി   കിൻഡർ ആശുപത്രിയിലെത്തിയാണ്  സോണിയക്കും മകൻ ഇസഹാക്കിനും  കളക്ടർ ആശംസകൾ നേർന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ സോണിയ ഉൾപ്പടെയുള്ളവരെ ഇന്ത്യൻ നേവി ഓപ്പറേഷൻ സമുദ്ര സേതു രക്ഷാപ്രവർത്തനത്തിലൂടെനാട്ടിലെത്തിക്കുകയായിരുന്നു. യുദ്ധക്കപ്പലായ ഐ.എൻ.എസ് ജലാശ്വയിൽ ആണ് സോണിയ  കൊച്ചിയിലെത്തിയത്.

ഒൻപതു മാസം ഗർഭിണിയായിരുന്ന സോണിയയെ നാട്ടിൽ എത്തിച്ചപ്പോൾ  അസ്വസ്ഥകൾ പ്രകടിപ്പിച്ചു ഇതേ തുടർന്ന് സോണിയയെ ആരോഗ്യ പ്രവർത്തകർ തുറമുഖത്തുനിന്നു തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
You may also like:'Facebook Privacy പ്രൊഫൈൽ ലോക്ക് ചെയ്ത് സ്വകാര്യത സംരക്ഷിക്കാം; സ്ത്രീകൾക്കായി ഫേസ്ബുക്കിന്റെ പുതിയ ഫീച്ചർ
[PHOTO]
'ബിഗ് ബോസ് താരത്തിന്റെ അച്ഛനെതിരെ പീഡന പരാതി; തോക്കു ചൂണ്ടി പീഡിപ്പിച്ചെന്ന് യുവതി
[NEWS]
"Happy Birthday Mohanlal|'നിങ്ങൾ ഞങ്ങളിൽ ഒരംഗം'; കേരള പൊലീസിന് വേണ്ടി പിറന്നാളാശംസകൾ നേർന്ന് ഡിജിപി [NEWS]

കളമശ്ശേരി കിൻഡർ ആശുപത്രിയിൽ സിസേറിയനിലൂടെ സോണിയ ആൺകുഞ്ഞിന് ജന്മം നൽകി. തിരുവല്ല സ്വദേശിയായ സോണിയ മാലി യിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. സോണിയയുടെ ഭർത്താവ് ഷിനോജ് കേരളത്തിൽ നഴ്സാണ്.
First published: May 21, 2020, 11:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading