നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • പതിനെട്ട് വര്‍ഷത്തെ സൗഹൃദം; ഉറ്റ സുഹൃത്തിനെ ജീവിത പങ്കാളിയാക്കി കൊളാറാഡോ ഗവര്‍ണര്‍

  പതിനെട്ട് വര്‍ഷത്തെ സൗഹൃദം; ഉറ്റ സുഹൃത്തിനെ ജീവിത പങ്കാളിയാക്കി കൊളാറാഡോ ഗവര്‍ണര്‍

  അമേരിക്കയില്‍ കൊളാറാഡോ ഗവര്‍ണര്‍ ജാരെഡ് പോളിസാണ് സ്വവര്‍ഗാനുരാഗിയെ വിവാഹം കഴിച്ച് തന്റെ 18 വര്‍ഷത്തെ പ്രണയം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്

  • Share this:
   വാഷിങ്ടണ്‍: അമേരിക്കയില്‍ ആദ്യമായി ഒരു സ്റ്റേറ്റ് ഗവര്‍ണര്‍ സ്വവര്‍ഗാനുരാഗിയെ വിവാഹം കഴിച്ചിരിക്കുകയാണ്. കൊളാറാഡോ ഗവര്‍ണര്‍ ജാരെഡ് പോളിസാണ് തന്റെ 18 വര്‍ഷത്തെ പ്രണയം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 46 കാരാനായ ജെറഡ് പോളിസും 40കാരനായ മാര്‍ലോണ്‍ റെയ്‌സുമാണ് വിവാതിരായത്.

   പരമ്പരാഗത ജൂത ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

   18 വര്‍ഷക്കാലമായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇരുവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഏഴ് വയസ്സുള്ള മകനും ഒന്‍പത് വയസ്സുള്ള മകളുമാണ്
   ഇവര്‍ക്കുള്ളത്. ബോള്‍ഡര്‍ എന്ന ഗ്രാമത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്.

   കൊവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് പോകുന്ന വഴിക്കാണ് ജാരെഡ് പോളിസ് സുഹൃത്തായ മാര്‍ലോണ്‍ റെയ്‌സിനെ വിവാഹാഭ്യര്‍ത്ഥന ചെയ്യുന്നത്.

   യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി 2018ലാണ് സ്വവര്‍ഗാനുരാഗിയായ ഗവര്‍ണര്‍ അധികാരത്തില്‍ എത്തുന്നത്. ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന രണ്ടാമത്തെ ഗവര്‍ണറുമാണ് പോളിസ്. ഒറിഗോണ്‍ ഗവര്‍ണറായ കെയ്റ്റ് ബ്രൗണാണ് ആദ്യ ലൈംഗിക ന്യൂനപക്ഷ ഗവര്‍ണര്‍. എല്‍ജിബിറ്റിക്യൂ വിക്ടറി ഫണ്ടിന്റെ വിവരങ്ങള്‍ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്.

   'ടു കണ്‍ട്രീസ്'; ഒരു അന്താരാഷ്ട്ര വിവാഹം ഇങ്ങ് കേരളത്തില്‍

   ഒരു ദിവസം തന്നെ സഹോദരങ്ങളുടെ വിവാഹം നടക്കുന്നത് പുതുമയുള്ള കാര്യമല്ല, എന്നാല്‍ ഒരു പോലെ വിവാഹം കഴിക്കുന്നത് പുതുമയുള്ള കാര്യമാണ്. തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലം വ്യത്യസ്തമായ വിവാഹത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ചേച്ചിയുടെ വരന്‍ അയര്‍ലന്‍ഡുകാരന്‍, അനിയന്റെ വധു ഹോങ്കോങ് കോരി.

   മുംബൈയില്‍ സ്ഥിരതാമസമാക്കിയ പനഞ്ഞിക്കാട്ടില്‍ സുരേഷിന്റെയും മഞ്ജുവിന്റെയും മക്കളാണ് പ്രിയങ്കയും പ്രണവും. അയര്‍ലന്‍ഡിന്‍ ഫ്രയിറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്ന പ്രിയങ്ക അയര്‍ലാന്‍ഡ് സ്വദേശിയായ വിക്ടര്‍ പോമെറൊയോയുമായി പ്രണയത്തിലാവുകയും വിവാഹം കഴിയ്ക്കുകയും ചെയ്തപ്പോള്‍ അനിയനായ പ്രണവ് തിരഞ്ഞെടുത്തത് ഹോങ്കോങ്കാരിയായ ഖ്യാധിയേയാണ്.

   ലണ്ടനില്‍ പഠനത്തിനിടെയാണ് ഖ്യാതിയും പ്രണവും കണ്ടുമുട്ടുന്നത്. ആര്‍ക്കിടെക്ട് ആന്‍ഡ് എന്‍വയോണ്‍മെന്റില്‍ ഗവേഷകനാണ് പ്രണവ്. സൈക്കോളജിസ്റ്റായ ഖ്യാദി ഇന്ത്യന്‍ വംശജരും ഹോങ്കോങ്ങില്‍ സ്ഥിരതാമസമാക്കിയ ജോ്യാതിയുടേയും അശ്വിന്റെയും മകളാണ്. സൈബര്‍ സെക്യൂരിറ്റി സീനീയര്‍ കണ്‍സല്‍ട്ടന്റായ വിക്ടര്‍ അയര്‍ലന്‍ഡുകാരായ സെലിന്റെയും സീമസിന്റെയും മകനാണ്. ഇന്ത്യന്‍ ആത്മീയതയും ആചാരങ്ങളും ആഘോഷങ്ങളും ഭക്ഷണരീതികളും ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് വിക്ടര്‍.

   ഞായാറാഴ്ച രാവിലെ മങ്ങാട് പനഞ്ചിങ്കാട്ടിലെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിക്ടറും ഖ്യാദിയും മാത്രമാണ് വിദേശത്ത് നിന്ന് എത്തിയത്. വെസ്റ്റേണ്‍ റെയില്‍വേ മുന്‍ ചീഫ് പവര്‍ കണ്‍ട്രോളറായ സരരേഷ് 1989 മുതല്‍ മുംബൈയില്‍ താമസമാക്കിയതു കൊണ്ട് തന്നെ ഞായാറാഴ്ച രാത്രി ഉത്തരേന്ത്യന്‍ ചടങ്ങുകളും ഉണ്ടായിരുന്നു.
   Published by:Karthika M
   First published:
   )}