• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുലയൂട്ടലിന് മോഡ‍ലായ ജിലുവിനെതിരെ പരാതിയുമായി അഭിഭാഷകൻ

news18
Updated: March 2, 2018, 1:16 AM IST
മുലയൂട്ടലിന് മോഡ‍ലായ ജിലുവിനെതിരെ പരാതിയുമായി അഭിഭാഷകൻ
news18
Updated: March 2, 2018, 1:16 AM IST
തിരുവനന്തപുരം: മാതൃഭൂമിയുടെ കുടുംബമാസികയായ ഗൃഹലക്ഷ്മിയുടെ മുഖചിത്രത്തിന് എതിരെ പരാതിയുമായി അഭിഭാഷകൻ. അവിവാഹിതയായ മോഡലിനു വേണ്ടി കൈക്കുഞ്ഞിനെ വാടകയ്ക്ക് എടുത്താണ് മുഖചിത്രത്തിൽ മുല കുടിക്കുന്ന കുഞ്ഞെന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.അഭിഭാഷകനായ ജിയാസ് ജമാൽ ആണ് പരാതി നൽകിയിരിക്കുന്നത്.

ഇത്തരത്തിലൊരു മുഖചിത്രം പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണത്തിന് എതിരെയും കുഞ്ഞിൻ്റെ മാതാപിതാക്കൾ, മോഡലായ ജിലു ജോസഫ് എന്നിവ‌‌‌ർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് പരാതി നൽകിയിരിക്കുന്നത്.



അവിവാഹിതയായ പരസ്യമോഡലിൻ്റെ മുലപ്പാൽ ഇല്ലാത്ത മാറിടം കുഞ്ഞിൻ്റെ വായിൽ വെച്ചാണ് ചിത്രമെടുത്തിരിക്കുന്നത്. കുഞ്ഞിൻ്റെ ആരോഗ്യവും അവകാശവും ഇത്തരത്തിൽ ചൂഷണം ചെയ്തുകൊണ്ട് വാണിജ്യ ആവശ്യത്തിനായി കുഞ്ഞിനെ ഉപയോഗിച്ചത് അതീവഗൗരവകരമായ വിഷയമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

മാതൃത്വത്തെയും മുലയൂട്ടലിനെയും വിൽപനചരക്കാക്കുന്ന ഇത്തരം പ്രവർത്തനം മൂലം ഹനിക്കപ്പെടുന്നത് പി‌ഞ്ചുകുഞ്ഞിൻ്റെ അവകാശമാണ്. തൻ്റെ അമ്മയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടും മുലയൂട്ടി പാൽ നൽകാമെന്ന് കു‌ഞ്ഞിനെ മോഹിപ്പിച്ചും നടത്തിയ ഈ പ്രവൃത്തി മനുഷ്യസമൂഹത്തിനാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
First published: March 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍