• HOME
 • »
 • NEWS
 • »
 • life
 • »
 • Television Awards| സംസ്ഥാന ടെലിവിഷൻ പുരസ്കാരം; അഞ്ച് വിഭാഗങ്ങളിൽ ജേതാക്കൾ ഇല്ല; 49 ജേതാക്കളും വിലയിരുത്തലും

Television Awards| സംസ്ഥാന ടെലിവിഷൻ പുരസ്കാരം; അഞ്ച് വിഭാഗങ്ങളിൽ ജേതാക്കൾ ഇല്ല; 49 ജേതാക്കളും വിലയിരുത്തലും

അഞ്ച് വിഭാഗങ്ങളിൽ പുരസ്കാര ജേതാക്കൾ ഇല്ല. പൂർണ പുരസ്കാര പട്ടിക ഇതാ..

state televison awards

state televison awards

 • Share this:
  തിരുവനന്തപുരം: 2020ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. അവാർഡുകൾ

  രചന വിഭാഗം  ജൂറി 

  1. ഡോ.കെ.ഗോപിനാഥന്‍ (ചെയര്‍മാന്‍)

  നിരൂപകന്‍, സംവിധായകന്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്.

  2.കെ.പി.ജയകുമാര്‍ (അംഗം)

  നിരൂപകന്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്.

  3.  കവിത ബാലകൃഷ്ണന്‍ (അംഗം)

  കലാനിരൂപക, ചിത്രകാരി, കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ്

  4. .സി.അജോയ് (മെമ്പര്‍ സെക്രട്ടറി)

  1. മികച്ച ഗ്രന്ഥം- പുരസ്കാരമില്ല

  ഒരു പുസ്തകം മാത്രമാണ് ഈ വിഭാഗത്തിൽ ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. സംസ്ഥാന ടെലിവിഷൻ അവാർഡ് റഗുലേഷനിലെ ചട്ടം എട്ട് പ്രകാരം രണ്ടിൽ കൂടുതൽ അപേക്ഷകളില്ലാത്ത വിഭാഗങ്ങളിൽ അവാർഡ് നൽകുന്നതല്ല. ഈ നിബന്ധന അനുസരിച്ച് പുരസ്കാരത്തിന് പുസ്തകം പരിഗണിക്കുന്നതിലുള്ള പരിമിതി ജൂറി പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം പുസ്തകത്തിന് അവാർഡ് നൽകേണ്ടതില്ല എന്ന് ജൂറി ഏകകണ്ഠമായി തീരുമാനിച്ചു.

  2. മികച്ച ലേഖനം-  അധികാരം കാഴ്ചയോട് ചെയ്യുന്നത്,
  രചയിതാവ് : ജിതിൻ.കെ.സി

  ദൃശ്യമാധ്യമം എന്ന നിലയിൽ ടെലിവിഷൻ ഉൽപാദിപ്പിക്കുകയും വിനിമയം ചെയ്യുകയും ചെയ്യുന്ന കാഴ്ചയുടെ ഉള്ളടക്കത്തെ പരിശോധിക്കുന്ന ലേഖനം. സമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തിൽ ടെലിവിഷൻ ചെലുത്തുന്ന സ്വാധീനം വസ്തുതാപരമായി പരിശോധിക്കാനുള്ള ശ്രമം ഈ രചനയിലുണ്ട്. ഒപ്പം കോവിഡ് കാല കാഴ്ചയെ പിടിച്ചെടുക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള ആലോചനകളും അതിൽ ലീനമായിരിക്കുന്ന രാഷ്ട്രീയ സാംസ്കാരിക പാഠങ്ങളും ഈ ലേഖനം പരിശോധിക്കാൻ ശ്രമിക്കുന്നു. വിഷയത്തെ അക്കാദമികമായി സമീപിക്കുകയും മൗലികമായ നിരീക്ഷണങ്ങൾ മുന്നോട്ടുവെയ്ക്കുകയും ചെയ്യുന്നു ഈ ലേഖനം.

  കഥാവിഭാഗം  ജൂറി 

  1. ആര്‍.ശരത് (ചെയര്‍മാന്‍)

  സംവിധായകന്‍, ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്.

  2. എസ്.ഹരീഷ് (അംഗം)

  തിരക്കഥാകൃത്ത്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്.

  3. ലെന കുമാര്‍ (അംഗം)

  നടി, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്.

  4. സുരേഷ് പൊതുവാള്‍ (അംഗം)

  സംവിധായകന്‍, തിരക്കഥാകൃത്ത്, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്.

  5. ജിത്തു കോളയാട് (അംഗം)

  സംവിധായകന്‍, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്

  6. സി.അജോയ് (മെമ്പര്‍ സെക്രട്ടറി)

  സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

  1. മികച്ച ടെലി സീരിയൽ- പുരസ്കാരമില്ല

  കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികൾ ഒന്നും തന്നെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ഈ വിഭാഗത്തിൽ അവാർഡ് നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

  2. മികച്ച രണ്ടാമത്തെ ടെലി സീരിയൽ- പുരസ്കാരമില്ല

  മികച്ച സീരിയൽ ഇല്ലാത്തതു കൊണ്ടു തന്നെ പുരസ്കാരത്തിന് യോഗ്യമായതില്ല.

  3. മികച്ച രണ്ടാമത്തെ ടെലി സീരിയൽപുരസ്കാരമില്ല

  മികച്ച സീരിയൽ ഇല്ലാത്തതു കൊണ്ടു തന്നെ
  പുരസ്കാരത്തിന് യോഗ്യമായതില്ല.

  3. മികച്ച ടെലി ഫിലിം:  കള്ളൻ മറുത (ADN GOLD)(20 മിനിട്ടിൽ കുറവ്)

  സംവിധാനം: റജിൽ കെ.സി. (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും).  ഒരു കുട്ടിയുടെ മനസ്സിലേയ്ക്ക് ലളിതമായ നാടോടിക്കഥ വ്യത്യസ്തമായ അർത്ഥതലങ്ങളോടെ സന്നിവേശിപ്പിച്ച ആവിഷ്കാര മികവിന്.

  4. മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കൂടിയത്)- പുരസ്കാരമില്ല

  ഈ വിഭാഗത്തിൽ സമർപ്പിക്കപ്പെട്ട എൻട്രികളിൽ മികച്ച സൃഷ്ടികൾ ഇല്ലാതിരുന്നതിനാൽ പുരസ്കാരം നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

  5. മികച്ച കഥാകൃത്ത് (ടെലിസീരിയൽ ടെലിഫിലിം) : അർജ്ജുൻ.കെ. (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും). കള്ളൻ മറുത (ADN GOLD)

  ഒരു നാടോടിക്കഥയുടെ സ്പർശമുള്ള പ്രമേയം വ്യത്യസ്ത അർത്ഥതലങ്ങളിൽ ആവിഷ്കരിച്ച രചനാമികവിന്.

  6. മികച്ച ടി.വി.ഷോ (എന്റർടെയിൻമെന്റ്) : റെഡ് കാർപ്പറ്റ് (അമൃത ടിവി). നിർമ്മാണം: കോഡെക്സ് മീഡിയ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

  സമൂഹത്തിന്റെ വിവിധ മേഖലകളിൽ പല തരത്തിൽ കഴിവു തെളിയിച്ച് സ്ത്രീകളെ പൊതുവേദിയിലെത്തിച്ച് പ്രചോദനം പകരുന്ന സാമൂഹിക പ്രതിബദ്ധതയാർന്ന വിനോദ പരിപാടി.

  7. മികച്ച കോമഡി പ്രോഗ്രാം: മറിമായം (മഴവിൽ മനോരമ)
  മിഥുൻ ചേറ്റൂർ(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)മഴവിൽ മനോരമ(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)സമൂഹിക പ്രസക്തമായ വിഷയങ്ങൾ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ തികച്ചും സ്വാഭാവികമായി ആവിഷ്കരിക്കുന്ന അവതരണ മികവിന്.

  8. മികച്ച ഹാസ്യാഭിനേതാവ് : രശ്മി ആർ
  പരിപാടി: കോമഡി മാസ്റ്റേഴ്സ് (അമൃതാ ടി വി)
  ( 10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  വ്യത്യസ്ത കഥാപാത്രങ്ങളെ തികച്ചും സ്വാഭാവികവും അതിഭാവുകത്വമില്ലാതെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന അഭിനയ മികവിന്.

  9. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) : അബൂട്ടി(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി; അക്ഷരത്തെറ്റ്, സൂര്യകാന്തി (മഴവിൽ മനോരമ)
  രണ്ടു സീരിയലുകളിലെ വ്യത്യസ്ത കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകൾ ഉൾക്കൊണ്ട് ശബ്ദം പകർന്ന മികവിന്.

  10. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) : മീര
  പരിപാടി: (ഫ്ളവേഴ്സ് ടി.വി) 'കഥയറിയാതെ', കൂടത്തായി
  (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും) . കഥയറിയാതെ,  സീരിയലിലെ നായികാ കഥാപാത്രത്തിനും കൂടത്തായി'യിലെ കേന്ദ്ര കഥാപാത്രത്തിന്റെ കൗമാരകാലത്തിനും ശബ്ദം നൽകി മികവുറ്റതാക്കിയതിന്.

  11. കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം
  ഈ വിഭാഗത്തിൽ എൻട്രികൾ ഉണ്ടായിരുന്നില്ല.

  12, മികച്ച സംവിധായകൻ (ടെലിസീരിയൽ ടെലിഫിലിം)
  പ്രതിഭയും ഉത്തരവാദിത്തബോധവുമുള്ള സംവിധായകരുടെ അഭാവം ഇത്തവണ ലഭിച്ച എൻട്രികളിലെല്ലാം തന്നെ പ്രകടമായിരുന്നു. അതുകൊണ്ട് ഈ വിഭാഗത്തിൽ അവാർഡ് നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

  13. മികച്ച നടൻ: ശിവജി ഗുരുവായൂർ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  (ടെലിസീരിയൽ ടെലിഫിലിം)
  പരിപാടി: കഥയറിയാതെ (ഫ്ളവേഴ്സ് ടി.വി.)തന്മയത്വമുള്ള അഭിനയശൈലിയിലൂടെ കഥയറിയാതെ' എന്ന പരമ്പരയിലെ രാമേട്ടനെ ഹൃദയസ്പർശിയായി അവതരിപ്പിച്ചതിന്.

  14. മികച്ച രണ്ടാമത്തെ നടൻ
  റാഫി (ടെലിസീരിയൽ ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  പരിപാടി;  ചക്കപ്പഴം (ഫ്ളവേഴ്സ് ടി.വി.)'ചക്കപ്പഴം' എന്ന ഹാസ്യപരമ്പരയിലെ സുമേഷിന്റെ അന്തഃസംഘർഷങ്ങളെ നർമ്മം ചോരാതെ അവതരിപ്പിച്ചതിന്.

  15. മികച്ച നടി; അശ്വതി ശ്രാകാന്ത്
  (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)ചക്കപ്പഴം (ഫ്ളവേഴ്സ് ടി.വി.)ചക്കപ്പഴ'ത്തിലെ ആശയെന്ന കഥാപാത്രത്തെ അനായാസമായും സരസമായും അവതരിപ്പിച്ചതിന്.

  16, മികച്ച രണ്ടാമത്തെ നടി (ടെലിസീരിയൽ ടെലിഫിലിം)
  പരിപാടി; ശാലു കുര്യൻ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)അക്ഷരത്തെറ്റ് (മഴവിൽ മനോരമ)ഒരു ദരിദ്രകുടുംബത്തിലെ സ്ത്രീജീവിതത്തിന്റെ അതിജീവന പ്രശ്നങ്ങളെ അവതരിപ്പിച്ച അഭിനയ മികവിന്

  17. മികച്ച ബാലതാരം; ഗൗരി മീനാക്ഷി(ടെലിസീരിയൽ ടെലിഫിലിം)(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)ഒരിതൾ (ദൂരദർശൻ)
  പരിപാടി ബാല്യത്തിന്റെ നിഷ്കളങ്കതയും ജിജ്ഞാസയും പരിഭവങ്ങളുമെല്ലാം പ്രകടമാക്കുന്ന സൂക്ഷ്മാഭിനയ മികവിന്

  18. മികച്ച ഛായാഗ്രാഹകൻ; ശരൺ ശശിധരൻ (ടെലിസീരിയൽ ടെലിഫിലിം)(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) കള്ളൻ മറുത (ADDN GOLD)
  കഥാപശ്ചാത്തലം ആവശ്യപ്പെടുന്ന ദൃശ്യചലനങ്ങൾ സൃഷ്ടിച്ച ഛായാഗ്രഹണ മികവിന്

  19. മികച്ച ചിത്രസംയോജകൻ; വിഷ്ണു വിശ്വനാഥൻ (ടെലിസീരിയൽ ടെലിഫിലിം)
  പരിപാടി; ആന്റി ഹീറൊ (സ്പൈഡർ നെറ്റ്) വേറിട്ട ദൃശ്യസംയോജന ശൈലിയിലൂടെ കഥയ്ക്കും ദൃശ്യഭാഷയ്ക്കും പൂർണ്ണത നൽകിയതിന്.

  20. മികച്ച സംഗീത സംവിധായകൻ : വിനീഷ് മണി
  (ടെലിസീരിയൽ ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  പരിപാടി; അച്ഛൻ (കേരള വിഷൻ)
  പ്രമേയം ആവശ്യപ്പെടുന്ന വൈകാരിക മുഹൂർത്തങ്ങൾക്ക് അനുസൃതമായി ചിട്ടപ്പെടുത്തിയ സംഗീതത്തിന്റെ മേന്മയ്ക്ക്.

  21. മികച്ച ശബ്ദലേഖകൻ (ടെലിസീരിയൽ ടെലിഫിലിം)
  അരുൺ സൗണ്ട് സ്കേപ്പ് (15,000 /- രൂപയും പ്രശസ്തിപത്രവും
  പരിപാടി ; കള്ളൻ മറുത (ADN GOLD)

  22. മികച്ച കലാസംവിധായകൻ : (ടെലി സീരിയൽ ടെലിഫിലിം)
  ഒരു കലാസംവിധായകന്റെ സർഗാത്മക സാന്നിധ്യം അനുഭവിപ്പിക്കുന്ന എൻട്രികൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഈ കാറ്റഗറിയിലും അവാർഡ് നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

  പ്രത്യേക ജൂറി പരാമർശം

  ഹാസ്യാഭിനേതാവ് ; സലീം ഹസ്സൻ
  മറിമായം (മഴവിൽ മനോരമ) 'മറിമായത്തിലെ വ്യത്യസ്ത കഥാപാത്രങ്ങൾക്ക് വേറിട്ട ശൈലി നൽകുന്ന

  കഥേതര വിഭാഗം

  1. സഞ്ജു സുരേന്ദ്രന്‍ (ചെയര്‍മാന്‍)

  ഡോക്യുമെന്ററി  സിനിമാ സംവിധായകന്‍, ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്.

  2. .എം.എസ് ബനേഷ് (അംഗം)

  ഡോക്യുമെന്ററി സംവിധായകന്‍, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്

  3. .എം.എസ്.ശ്രീകല (അംഗം)

  കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്

  4. സലിന്‍ മാങ്കുഴി (അംഗം)

  തിരക്കഥാകൃത്ത്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്.

  5. നൗഷാദ് ഷെരീഫ് (അംഗം)

  ഛായാഗ്രാഹകന്‍, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ്.

  6..സി.അജോയ് (മെമ്പര്‍ സെക്രട്ടറി)

  സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

  മികച്ച ഡോക്യുമെന്ററി (ജനറൽ); ദി സീ ഓഫ് എക്സ്പ്രസി( സെൻസേഡ് പരിപാടി)
  സംവിധാനം; നന്ദകുമാർ തോട്ടത്തിൽ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  നിർമ്മാണം; നന്ദകുമാർ തോട്ടത്തിൽ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  വിശ്വാസവും ഭക്തിയും രക്തരൂഷിതമാവുന്ന കൊടുങ്ങല്ലൂർ ഭരണി ഉത്തരകേരളത്തിൽ നിന്നുള്ള പുറപ്പാടുദൃശ്യങ്ങളടക്കം സമഗ്രവും സൂക്ഷ്മവുമായി ഡോക്യുമെന്റ് ചെയ്തതിലെ കൃത്യതയ്ക്കും ദൃശ്യപരമായ മികവിനും ശബ്ദമിശ്രണത്തിലെ പൂർണ്ണതയ്ക്കും പുരസ്കാരം നൽകുന്നു.

  2. മികച്ച ഡോക്യുമെന്ററി (സയൻസ് & എൻവയോൺമെന്റ്)
  അടിമത്തത്തിന്റെ രണ്ടാം വരവ് (കൈരളി ന്യൂസ്)
  സംവിധാനം; കെ.രാജേന്ദ്രൻ (10,000/- രൂപയും പ്രശസ്തിപതവും ശില്പവും)
  ആഫ്രിക്കയിലെ ഘാനയിൽ ദുഷ്കര സാഹചര്യങ്ങളിൽ ചിത്രീകരിച്ച ഈ ഡോക്യുമെന്ററി, ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ഇ-മാലിന്യങ്ങൾ കേരളത്തിലടക്കം സൃഷ്ടിക്കാൻ പോകുന്ന ഗുരുതരാവസ്ഥകളെ ആശങ്കയോടെ മുൻനിർത്തുന്നു. കൊടും വിഷവാതകങ്ങൾ ശ്വസിച്ച് ശ്വാസം മുട്ടി പണിയെടുക്കുന്ന കുഞ്ഞുങ്ങളിലേയ്ക്ക് സംവിധായകൻ തന്നെ കൈകാര്യം ചെയ്യുന്ന ക്യാമറ കടന്നുചെന്ന് കാണിച്ചുതരുന്ന കാഴ്ചകൾ ഈ ചിത്രത്തെ മികച്ച ശാസ്ത്ര പരിസ്ഥിതി ഡോക്യുമെന്ററിയാക്കുന്നു.

  3. മികച്ച ഡോക്യുമെന്ററി
  (ബയോഗ്രഫി)
  സംവിധാനം; കരിയൻ (കൈരളി ന്യൂസ്)
  ബിജു മുത്തത്തി
  (10,000/- രൂപയും പ്രശസ്തിപതവും ശില്പവും)
  കൈരളി ന്യൂസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  വയനാട്ടിൽ നക്സലൈറ്റ് നേതാവ് വർഗ്ഗീസിനൊപ്പം ആദിവാസി സമരങ്ങളിൽ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ട വിപ്ലവകാരി കെ.കരിയന്റെ അധികമൊന്നും അറിയപ്പെടാത്ത ജീവിതത്തെ കാച്ചിക്കുറുക്കിയ സംഭാഷണങ്ങളുടെ ജൈവികതയിലൂടെ ആവിഷ്കരിച്ച് അവതരണ മികവിന് പുരസ്കാരം നൽകുന്നു. കരിയന്റെ ആത്മഭാഷണങ്ങൾ സ്വയം പ്രകാശിപ്പിക്കുന്ന ജീവിതദർശനം ഈ ചിത്രത്തെ സ്വയം പൂർണ്ണമാക്കുന്നു.

  4. മികച്ച ഡോക്യുമെന്ററി (വിമൻ & ചിൽഡ്രൻ)
  ഐ ആം സുധ, സംവിധാനം; റിയ ബേബി, നിർമ്മാണം;(മാതൃഭൂമി ന്യൂസ്)
  (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  മാതൃഭൂമി ന്യൂസ്
  (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) അതിഭാവുകത്വപരമായ ആവിഷ്കാരത്തിലേയ്ക്ക് എളുപ്പം പതിക്കാൻ സാധ്യതയുള്ള ഒരു സ്ത്രീജീവിതത്തെ, ദൃശ്യപരമായ അച്ചടക്കത്തോടെയും സംയമനത്തോടെയും രേഖപ്പെടുത്തിയ ചിത്രം. തട്ടേക്കാട് പക്ഷി നിരീക്ഷണ സങ്കേതത്തിലെ സുധയെന്ന വഴികാട്ടി, ജീവിത പ്രതിസന്ധികളെ ധീരതയോടെയും പ്രസന്നതയോടെയും നേരിട്ട്, പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിച്ച് ജീവിക്കുന്നതിന്റെ ആവിഷ്കാരം.

  5. മികച്ച എഡ്യുക്കേഷൻ പ്രോഗ്രാം
  1. വാക്കുകളെ സ്വപ്നം കാണുമ്പോൾ 2. തരിയോട് (സെൻസേഡ് പരിപാടി)
  1. നന്ദൻ2. നിർമ്മൽ ബേബി വർഗീസ് (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
  നിർമ്മാണം; 1. നന്ദൻ 2. ബേബി ചൈതന്യ
  (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
  വാക്കുകളെ സ്വപ്നം കാണുമ്പോൾ പചാരിക വിദ്യാഭ്യാസത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലെങ്കിലും ഇന്ത്യയിലെ നാലു പ്രധാന ദ്രാവിഡഭാഷകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് നിഘണ്ടു തയ്യാറാക്കാൻ ഞാല ശ്രീധരൻ എന്ന ഭാഷാ സ്നേഹി നടത്തിയ സമാനതകളില്ലാത്ത അധ്വാനത്തിന്റെയും ഗവേഷണങ്ങളുടേയും യാത്രകളുടേയും ആവിഷ്കാരമികവിന്
  2. തരിയോട് : മലബാറിലെ സ്വർണ്ണഖനനത്തിന്റെ ചരിത്രം അപൂർവ്വരേഖകളിലൂടെ ആവിഷ്കരിച്ചതിലെ ഗവേഷണമികവിന്

  6. മികച്ച ആങ്കർ; ഡോ. ജിനേഷ് കുമാർ എരമം (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) ഫസ്റ്റ് ബെൽ (കൈറ്റ് വിക്ടേഴ്സ്)
  (എഡ്യുക്കേഷണൽ പ്രോഗ്രാം)
  കലാമണ്ഡലം ഹൈദരാലിയെ കുറിച്ചുള്ള പാഠഭാഗം, വിദ്യാർത്ഥികൾക്ക് ആഴം വ്യക്തമാക്കിയും ഉചിതമായ പദപ്രയോഗങ്ങളിലൂടെയും ടെലിവിഷന്റെ വ്യാകരണമറിഞ്ഞ് പറഞ്ഞുകൊടുത്തതിലെ അവതരണ പാടവത്തിന് പുരസ്കാരം നൽകുന്നു.

  7. മികച്ച സംവിധായകൻ : ജെ. ബിബിൻ ജോസഫ് (15,000 രൂപയും പ്രശസ്തിപത്രവും ശില്പവും)(ഡോക്യുമെന്ററി)
  ദി ഫോണ്മെന്റ്സ് ഓഫ് ഇല്യൂഷൻ (സെൻഡ് പരിപാടി)
  ചവിട്ടുനാടകമെന്ന കലാരൂപത്തിലെ ഐതിഹാസിക കഥാപാത്രമായ കാറൽസ്മാൻ ചക്രവർത്തിയെ ചവിട്ടുനാടകത്തിന്റെ ആസ്ഥാനമായ ഗോതുരുത്തിലെ കലാകാരന്മാരും നാട്ടുകാരും വിവിധ സന്ദർഭങ്ങളിൽ വിവിധ രീതികളിൽ ഓർക്കുന്നതിനെ കാവ്യാത്മകമായി ആവിഷ്കരിച്ച സംവിധാന മികവിന് പുരസ്കാരം നൽകുന്നു.

  8. മികച്ച ന്യൂസ് ക്യാമറാമാൻ; ജെയ്ജി മാത്യു (മനോരമ ന്യൂസ്)
  (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) ഉയജീവികളായ ദമ്പതികളുടെ കണ്ണീർ ജീവിതം
  കൊച്ചി കണ്ണമാലിയിലെ ഒരു ലക്ഷംവീട് കോളനിയിലെ കുടുംബം വർഷം മുഴുവൻ വെള്ളക്കെട്ടിൽ കഴിയുന്ന ഉഭയജീവിതത്തെ നമ്മുടെ മനസ്സിലും മരവിപ്പുകയറുംവിധം ചിത്രീകരിച്ചതിന്.

  9. മികച്ച വാർത്താവതാരക; രേണുക എം.ജി.
  പരിപാടി: നാലുമണി വാർത്ത (ന്യൂസ് 18 കേരളം)
  (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  പ്രസന്നത, ഉച്ചാരണ ശുദ്ധി, സ്ഫുടത,  വാർത്തയുടെ ഉള്ളറിഞ്ഞുള്ള അവതരണമികവ്, തുടങ്ങിയവയെല്ലാം രേണുക എം.ജി.യെ വേറിട്ട വാർത്ത അവതാരകയാക്കുന്നു.

  10. മികച്ച കോമ്പിയർ ആങ്കർ; 1. രാജശ്രീ വാര്യർ
  2. ബാബു രാമചന്ദ്രൻ
  (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
  1. സൗമ്യം, ശ്രീത്വം, ഭാവദിയം(ദൂരദർശൻ)
  1. രാജീവാര്യർ അവതരിപ്പിക്കുന്ന വിഷയത്തെ ആഴത്തിൽ ഉൾക്കൊണ്ട്, ശാന്തമായും മലയാളഭാഷയുടെ തനിമ നിലനിർത്തിയും പ്രേക്ഷകരിലേക്കെത്തിക്കുന്ന അവതരണ വൈഭവത്തിന് പുരസ്കാരം നൽകുന്നു.
  2. ബാബു രാമചന്ദ്രൻ ( വല്ലാത്തൊരു കഥ) (ഏഷ്യനെറ്റ് ന്യൂസ്)സമകാലിക ഇന്ത്യൻ ജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളെയും ഒരു കഥപറച്ചിലിന്റെ ഭാവഗരിമയോടെ പിരിമുറുക്കം വിടാതെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന അവതരണ മികവിന്

  11. മികച്ച കമന്റേറ്റർ; സി. അനൂപ്(Out of Vision)
  10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും പാട്ടുകൾക്ക് കൂടൊരുക്കിയ ഒരാൾ
  ജീവിതം മലയാള ചലച്ചിത്രഗാനങ്ങളുടെ ശേഖരണത്തിനായി സമർപ്പിച്ച കൊച്ചിക്കാരൻ അഷ്റഫിന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രത്തിന് സ്പഷ്ടമായ സ്വരപൂർണ്ണതയോടെ ആഖ്യാനം നൽകിയതിന് പുരസ്കാരം നൽകുന്നു.

  12. മികച്ച ആങ്കർ ഇന്റർവ്യൂവർ (കറന്റ് അഫയേഴ്സ്)
  കെ.ആർ.ഗോപീകൃഷ്ണൻ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  360 ഡിഗ്രി (24 ന്യൂസ്)
  ഒരേ സമയം പ്രതിപക്ഷ ബഹുമാനവും അതേസമയം അന്വേഷണാത്മകതയും പ്രകടിപ്പിക്കുന്ന ചോദ്യങ്ങളുന്നയിച്ച്, വാർത്തകളുടെയും വിവാദങ്ങളുടെയും ഉള്ളറകളിലേയ്ക്ക് വ്യക്തികളിലൂടെ നടത്തുന്ന സഞ്ചാരത്തിന്, 360 ഡിഗ്രി എന്ന പരിപാടിയുടെ അവതരണമികവിന് പുരസ്കാരം നൽകുന്നു.

  13. മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് : മുഹമ്മദ് അസ്ലം.എ.
  (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  EWS സംവരണം വിവിധ കോഴ്സുകളിലെ സീറ്റ് വിഭജനത്തിലുണ്ടാക്കിയ മാറ്റം (മീഡിയാ വൺ)
  ലോക്ഡൗൺ കാലത്ത് അന്വേഷണാത്മക വാർത്തകൾ തേടി മാധ്യമപ്രവർത്തകർക്ക് വലിയതോതിൽ പുറംലോകത്തേയ്ക്ക് പോകാൻ കഴിയാതിരുന്ന കാലത്ത് സംവരണം നടപ്പിലാക്കിയപ്പോൾ കോഴ്സുകളിലെ സീറ്റ് വിഭജനത്തിൽ താളപ്പിഴകളുണ്ടായി എന്ന് കണ്ടെത്തിയ റിപ്പോർട്ട്, രേഖകളെ സൂക്ഷ്മമായും അന്വേഷണാത്മകതയും പരിശോധിച്ച് വസ്തുതകൾ പുറത്ത് കൊണ്ട് വരുന്നതിലെ മുകവ്

  14. മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്): സ്പെഷ്യൽ കറസ്പോണ്ടന്റ്
  നിർമ്മാണം : അപർണ കുറുപ്പ്
  (ന്യൂസ് 18 കേരളം)(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) ആധുനികാനന്തര കേരളത്തിന്റെ പുരോഗമന പ്രമേയങ്ങളെ മുഴുവൻ തകർത്ത് അതിവേഗം വർഗീയവത്കരണത്തിനു വിധേയരാവുന്ന കേരളീയ സ്ത്രീകളെ തുറന്നുകാണിച്ച് അവതരണത്തിന് കേരളത്തിലെ ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന വെറുപ്പിന്റെയും അന്യമത വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ സ്പെഷ്യൽ കറസ്പോണ്ടന്റ് എന്ന പ്രതിവാര പരിപാടിയിലൂടെ ധീരമായി തുറന്നു കാണിച്ചതിന്.

  15. മികച്ച കുട്ടികളുടെ പരിപാടി : ഫസ്റ്റ്ബെൽ-കലാമണ്ഡലം ഹൈദരാലിയെക്കുറിച്ചുള്ള പരിപാടിസംവിധാനം ബിഎസ് രതീഷ്, നിർമ്മാണം; കെ അൻവർ സാദത്ത്
  (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) കെ.അൻവർ സാദത്ത്
  (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  കലാമണ്ഡലം ഹൈദരാലിയെക്കുറിച്ചുള്ള പാഠഭാഗം വിദ്യാർത്ഥികളുടെ പ്രായത്തിനും മനസ്സിനും ഇണങ്ങുന്ന രീതിയിൽ അപഗ്രഥന സ്വഭാവത്തോടെ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതിൽ പുലർത്തിയ മികവിന്
  അടച്ചുപൂട്ടലിന്റെ കാലത്ത് കുട്ടികളുടെ പഠനം തുടരുന്നതിനും അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാനും ഉതകുന്ന രീതിയിൽ ഫസ്റ്റ് ബെല്ലിന്റെ വിവിധ എപ്പിസോഡുകൾ തയ്യാറാക്കിയ സംവിധായകരുടെയും പ്രവർത്തനം അഭിനന്ദനീയമാണ്.

  പ്രത്യേക ജൂറി പരാമർശങ്ങൾ
  1. ഛായാഗ്രഹണം (ഡോക്യുമെന്ററി)
  പരിപാടി; അങ്ങനെ മനുഷ്യൻ ഞെരിഞ്ഞമരുന്നു വീണ്ടും വീണ്ടും (സെൻസേഡ് പരിപാടി)
  സെബിൻസ്റ്റർ ഫ്രാൻസിസ്,ആന്റണി ഫ്രാൻസിസ് (ശില്പവും പ്രശസ്തി പത്രവും വീതം)
  അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ ഇരകളാവുന്ന പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങൾക്കൊപ്പം, സങ്കീർണ്ണ സാഹചര്യങ്ങളിൽ മനുഷ്യപ്പറ്റോടെ ക്യാമറ ചലിപ്പിച്ചതിന്.
  2. കാലിക പ്രധാന്യമുള്ള ചരിത്ര പരിപാടിയുടെ സംവിധാനത്തിന്
  പരിപാടി; സെൻട്രൽ ഹാൾ
  സംവിധാനം: പ്രിയ രവീന്ദ്രൻ,
  ശില്പവും പ്രശസ്തി പത്രവും വീതം
  കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ നിയമനിർമ്മാണ ചരിത്രത്തിന്റെ നാൾവഴികളിലേയ്ക്ക്, ആധികാരിക രേഖകളോടെയും സമുന്നത വ്യക്തികളുടെ സംഭാഷണങ്ങളോടെയും പ്രേക്ഷകരെ നയിക്കുന്ന പരമ്പരയ്ക്ക്
  Published by:Rajesh V
  First published: