• HOME
  • »
  • NEWS
  • »
  • life
  • »
  • Eidgah | അച്ഛന്റെ ആ​ഗ്രഹം സാക്ഷാത്കരിച്ച് ഹൈന്ദവ സഹോദരിമാർ; ഈദ്ഗാഹിന് സ്ഥലം വിട്ടു നൽകിയതിന് അഭിനന്ദനം

Eidgah | അച്ഛന്റെ ആ​ഗ്രഹം സാക്ഷാത്കരിച്ച് ഹൈന്ദവ സഹോദരിമാർ; ഈദ്ഗാഹിന് സ്ഥലം വിട്ടു നൽകിയതിന് അഭിനന്ദനം

ഈദ്ഗാഹിനായി 1.2 കോടി രൂപ വിലമതിക്കുന്ന 2.1 ഏക്കർ ഭൂമി വിട്ടു നൽകിയാണ് മക്കൾ അച്ഛന്‍റെ അന്ത്യാഭിലാഷം നിറവേറ്റിയത്

  • Share this:
    പരേതനായ പിതാവിന്റെ അവസാനത്തെ ആ​ഗ്രഹം സാക്ഷാത്കരിച്ച് ഹൈന്ദവ സഹോദരിമാർ (Hindu Sisters). അറുപത്തിരണ്ടുകാരിയായ അനിതയും സഹോദരി സരോജവുമാണ് തങ്ങളുടെ അച്ഛന്റെ ആ​ഗ്രഹം അനുസരിച്ച് ഈദ്‍​ഗാഹ് (eidgah) നടത്താൻ സ്ഥലം വിട്ടു നൽകിയത്. ഉത്തരാഖണ്ഡിലെ (Uttarakhand) ഉധം സിംഗ് നഗർ ജില്ലയിലാണ് സംഭവം. 20 വർഷം മുമ്പാണ് ഇവരുടെ അച്ഛൻ മരിച്ചത്. ഈദ്ഗാഹിനായി 1.2 കോടി രൂപ വിലമതിക്കുന്ന 2.1 ഏക്കർ ഭൂമി വിട്ടു നൽകിയാണ് മക്കൾ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിറവേറ്റിയത്. ഈദ് പ്രാർത്ഥനയ്ക്കിടെ മുസ്ലീം (Muslim) വിശ്വാസികൾ നന്ദി സൂചകമായി അദ്ദേഹത്തിന്റെ അനുഗ്രഹവും തേടി. പലരും വാട്‌സ്ആപ്പിൽ അദ്ദേഹത്തിന്റെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി.

    2003-ലായിരുന്നു അനിതയുടെയും സരോജത്തിന്റെയും പിതാവ് ലാലാ ബ്രജ്‌നന്ദൻ റസ്‌തോഗിയുടെ മരണം. കർഷകനായിരുന്ന അദ്ദേഹത്തിന് കാശിപൂരിൽ ഏതാനും ഏക്കർ ഭൂമി സ്വന്തമായി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അതിന്റെ ഒരു ഭാഗം അനിതയ്ക്കും സരോജിനും ലഭിച്ചു. വർഷങ്ങൾക്ക് ശേഷം, ചില ബന്ധുക്കളുമായി നടത്തിയ സംഭാഷണത്തിനിടെയാണ്, ലാല തന്റെ മുസ്ലീം സഹോദരങ്ങൾക്ക് അതിൽ നിന്നും അൽപം ഭൂമി വിട്ടുകൊടുക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും മക്കളുടെ മുമ്പാകെ തന്റെ ആഗ്രഹം പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് മടിയായിരുന്നുവെന്നും മക്കൾ മനസിലാക്കിയത്.

    ബന്ധുക്കളുമായി വിഷയം ചർച്ച ചെയ്ത ശേഷം, മീററ്റിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സരോജും ഡൽഹിയിൽ താമസമാക്കിയ അനിതയും സഹോദരൻ രാകേഷിന്റെ സഹായത്തോടെ ഭൂമി കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാശിപൂരിലെത്തി.

    "മത സൗഹാർദ്ദത്തിൽ അടിയുറച്ചു വിശ്വസിച്ച ആളായിരുന്നു അച്ഛൻ. ഈദ് പോലുള്ള ആഘോഷങ്ങളിൽ കൂടുതൽ ആളുകൾക്ക് നമസ്‌കരിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് സ്വന്തം സ്ഥലം ദാനം ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്റെ സഹോദരിമാർ അദ്ദേഹത്തിന്റെ ആഗ്രഹത്തെ മാനിച്ചു", രാകേഷ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

    Also Read- Eid ul Fitr | എന്താണ് ഈദ് ഉൽ ഫിത്തർ? ചരിത്രവും പ്രധാന്യവും അറിയാം; ആഘോഷങ്ങൾ എങ്ങനെ?

    'വിശാലഹൃദയനായ മനുഷ്യൻ' എന്നാണ് ഈദ്ഗാഹ് കമ്മിറ്റി പ്രസിഡന്റ് ഹസീൻ ഖാൻ ലാലയെ വിശേഷിപ്പിച്ചത്, "അദ്ദേഹം ജീവിച്ചിരുന്നപ്പോൾ, എല്ലാ പ്രധാന സന്ദർഭങ്ങളിലും കമ്മിറ്റി അദ്ദേഹത്തിൽ നിന്ന് ആദ്യത്തെ സംഭാവന സ്വീകരിക്കുമായിരുന്നു. അദ്ദേഹം എല്ലായ്പ്പോഴും സംഭാവനകൾ നൽകുകയും ചെയ്തിതുന്നു. ഉദാരമതിയായിരുന്ന അദ്ദേഹം മുസ്ലീം വിശ്വാസികൾക്ക് പഴങ്ങളും മധുരപലഹാരങ്ങളും നൽകിയിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ മകനും ലാലയെ പിന്തുടർന്നു'', ഹസീൻ ഖാൻ പറഞ്ഞു. ''ലാലയും എന്റെ അച്ഛൻ മുഹമ്മദ് റസാ ഖാനും ഏകദേശം 50 വർഷത്തോളം അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്നാൽ മത സാഹോദര്യത്തിലുള്ള അവരുടെ അടിയുറച്ച വിശ്വാസം ഞങ്ങളെയും ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്'', ഹസീൻ ഖാൻ കൂട്ടിച്ചേർത്തു. ഒരിക്കൽ പോലും തങ്ങളുടെ നാട്ടിൽ വർഗീയ സംഘർഷം ഉണ്ടായിട്ടില്ലെന്നും ഹസീൻ ഖാൻ പറഞ്ഞു.
    First published: