നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Siamese Twins | ജനനത്തിനു പിന്നാലെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു; സയാമീസ് ഇരട്ടകള്‍ ഇപ്പോള്‍ സര്‍ക്കാര്‍ ജോലിയിലേക്ക്

  Siamese Twins | ജനനത്തിനു പിന്നാലെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു; സയാമീസ് ഇരട്ടകള്‍ ഇപ്പോള്‍ സര്‍ക്കാര്‍ ജോലിയിലേക്ക്

  സര്‍ജറിയിലൂടെ ഇരുവരെയും വേര്‍പ്പെടുത്താന്‍ കഴിയുമെങ്കിലും അത് ഒരാളുടെ ജീവന് ഭീഷണിയായതിനാല്‍ അതില്‍ നിന്ന് പിന്മാറുകയായിരുന്നു.

  Image: ANI

  Image: ANI

  • Share this:
   ജനനത്തിന് പിന്നാലെ മാതാപിതാക്കള്‍ ഉപേക്ഷിച്ച പോയ സയമീസ് ഇരട്ടകള്‍ക്ക്(Siamese twins) ഇപ്പോള്‍ അഭിമാന നിമിഷത്തിലാണ്. 19 വയസ്സുള്ള സോഹ്ന, മോഹ്ന എന്ന സയമീസ് ഇരട്ടകള്‍ പഞ്ചാബിലെ സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷനില്‍ ജോലി നേടിയിരിക്കുകയാണ്. ഇലക്ട്രീഷ്യന്‍ ഡിപ്ലോമയുള്ള ഇരുവരും ഇലക്ട്രിക്കല്‍ വിഭാഗത്തിലാണ് ജോലി.

   ഇരുവര്‍ക്കും ഹൃദയവും കൈകളും വൃക്കകളും നട്ടെല്ലും രണ്ടെണ്ണമുണ്ട്. കരള്‍ പിത്താശയം കാലുകള്‍ എന്നിവയാണ് ഒരുമിച്ചുള്ളത്. സര്‍ജറിയിലൂടെ ഇരുവരെയും വേര്‍പ്പെടുത്താന്‍ കഴിയുമെങ്കിലും അത് ഒരാളുടെ ജീവന് ഭീഷണിയായതിനാല്‍ അതില്‍ നിന്ന് പിന്മാറുകയായിരുന്നു.

   ജനനത്തിന് പിന്നാലെ മാതാപിതാക്കള്‍ ഇവരെ ഉപേഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എയിംസ് ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തില്‍ ഇവരെ മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.   'ജോലി കിട്ടിയതില്‍ സന്തോഷമുണ്ട്. ഈ മാസം 20നാണ് ജോലിയ്ക്ക് കയറിയത്. അവസരം തന്ന പഞ്ചാബ് സര്‍ക്കാരിനോടും പഠിച്ച വിദ്യാലയത്തോടും നന്ദി' വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് അവര്‍ പ്രതികരിച്ചു.
   Published by:Jayesh Krishnan
   First published:
   )}