HOME » NEWS » Life » CONJOINED TWINS VEENA AND VANI HAVE PASSED TENTH EXAMS AND THEIR FATHER WISHES TO SEE THEM AS IT PROFESSIONALS NEW AR

വീണയ്ക്കും വാണിയ്ക്കും പത്താംക്ലാസിൽ മികച്ച വിജയം; സംയോജിത ഇരട്ടസഹോദരിമാർ ഐടി ജീവനക്കാരാകണമെന്ന് അച്ഛൻ

'പത്താം പരീക്ഷ വിജയിച്ചതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയതിന് സർക്കാരിനോട് നന്ദി പറയുന്നു. ഇനി പ്ലസ് ടുവിന് ചേരണം ” വീണയും വാനിയും ന്യൂസ് 18നോട് പറഞ്ഞു

News18 Malayalam | news18-malayalam
Updated: June 23, 2020, 5:57 PM IST
വീണയ്ക്കും വാണിയ്ക്കും പത്താംക്ലാസിൽ മികച്ച വിജയം; സംയോജിത ഇരട്ടസഹോദരിമാർ ഐടി ജീവനക്കാരാകണമെന്ന് അച്ഛൻ
veena-vani-twins
  • Share this:
തെലങ്കാനയിലെ സംയോജിത ഇരട്ടസഹോദരിമാരായ വീണയുടെയും വാണിയുടെയും കഥ നേരത്തെ തന്നെ മാധ്യമങ്ങളിൽ വന്നിരുന്നു. അവർ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതാണ് വാർത്തയായത്. ഇപ്പോഴിതാ, പരീക്ഷഫലം വന്നിരിക്കുന്നു. വീണയും വാണിയും മികച്ച വിജയം നേടി. വീണയ്ക്ക് പത്തിൽ 9.3 ഗ്രേഡ് പോയിൻറും വാണിയ്ക്ക് 10 ൽ 9.2 ഉം ലഭിച്ചു. മക്കൾ ഐടി പ്രൊഫഷണലുകളാകണമെന്നാണ് അച്ഛൻ ആഗ്രഹിക്കുന്നത്.

മധുര നഗറിലെ പ്രതിഭ സ്‌കൂളിൽ വെവ്വേറെ പരീക്ഷകളാണ് വീണയും വാണിയും എഴുതിയത്. ഇരുവരും മൂന്നുവീതം പരീക്ഷകൾ എഴുതി. കോവിഡ് വ്യാപനം മൂലം ശേഷിക്കുന്ന പരീക്ഷകൾ സർക്കാർ റദ്ദാക്കുകയായിരുന്നു. പരീക്ഷ എഴുതിയ 5.34 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഫലങ്ങൾ അടുത്തിടെ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു, കൂടാതെ വിദ്യാർത്ഥികളുടെ പാഠ്യേതരപ്രവർത്തനങ്ങൾക്ക് അനുസരിച്ചുള്ള ഗ്രേഡ പോയിന്‍റും നൽകി.

'പത്താം പരീക്ഷ വിജയിച്ചതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയതിന് സർക്കാരിനോട് നന്ദി പറയുന്നു. ഇനി പ്ലസ് ടുവിന് ചേരണം ” വീണയും വാനിയും ന്യൂസ് 18നോട് പറഞ്ഞു. “അവർ നല്ല നിലയിൽ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ ഐടി പ്രൊഫഷണലാകണം. അതിനാൽ അവർക്ക് ഒരുമിച്ച് പ്രവർത്തിക്കാനും ഒരുമിച്ച് ജീവിക്കാനും കഴിയും” വീണയുടെയും വാനിയുടെയും പിതാവ് മുരളി ന്യൂസ് 18 നോട് പറഞ്ഞു.

പെൺകുട്ടികളെ എങ്ങനെ സഹായിക്കാമെന്ന് അനുമതിയും വ്യക്തതയും ആവശ്യപ്പെട്ട് 2019 ഡിസംബറിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സർക്കാരിന് ഒരു കത്ത് എഴുതിയിട്ടുണ്ട്. നിയമങ്ങൾ അനുസരിച്ച്, പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഓപ്പൺ സ്കൂൾ സംവിധാനത്തിലെ വിദ്യാർത്ഥികൾ ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്കൂളിൽ ചേരേണ്ടതുണ്ട്. ഇതനുസരിച്ച് വീണയെയും വാണിയെയും ഹൈദരാബാദിലെ വെംഗൽ റാവു നഗറിലെ സർക്കാർ ഹൈസ്കൂളിൽ ചേർക്കുകയായിരുന്നു.

Also Read- വീണയ്ക്കും വാണിയ്ക്കും പരീക്ഷ എഴുതാനാകുമോ? സംയോജിത ഇരട്ടസഹോദരിമാർക്ക് കടമ്പകളേറെ

അവസാനമായി, വീണയ്ക്കും വാണിയ്ക്കും പത്താം ക്ലാസ് പരീക്ഷകൾ ഒരേ കേന്ദ്രത്തിൽ തന്നെ നടത്താൻ അധികാരികൾ അനുമതി നൽകി. പക്ഷേ പ്രത്യേകമായി പരീക്ഷ എഴുതാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷം വ്യത്യസ്ത ഹാൾ ടിക്കറ്റുകൾ അനുവദിക്കുകയായിരുന്നു. പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുമ്പോൾ എസ്എസ്എൽസി ബോർഡ് സോഫ്റ്റ്വെയർ പ്രകാരം ഇരട്ടകൾക്ക് രണ്ട് വ്യത്യസ്ത കേന്ദ്രങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ അത് ഒഴിവാക്കി പിന്നീട്, ഒരേ കേന്ദ്രത്തിൽ രണ്ട് വ്യത്യസ്ത സെറ്റ് പേപ്പറുകൾ അധികൃതർ നൽകുകയായിരുന്നു.
സഹായികളെ അനുവദിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇരട്ടകൾ ഈ സൗകര്യം നിരസിച്ചു. എന്നിരുന്നാലും, അവസാന നിമിഷത്തിൽ എഴുത്തുകാർ സഹായം തേടിയാൽ അവർക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഒടുവിൽ, ഇരട്ടക്കുട്ടികൾക്ക് പ്രതിഭാ സ്കൂളിൽ മൂന്ന് പരീക്ഷകൾ എഴുതി, ബാക്കിയുള്ളവ കോവിഡ് കാരണം സർക്കാർ റദ്ദാക്കി. സഹോദരിമാർ ക്രാനിയോപാഗസ് ഇരട്ടകളാണ്: അവർ തലയോട്ടിയിൽ കൂടിച്ചേർന്നെങ്കിലും പ്രത്യേക തലച്ചോറുകളുണ്ട്. മഹാബൂബാബാദ് ജില്ലയിലെ ബീരിഷെട്ടിഗുഡെം ഗ്രാമത്തിൽ നിന്ന് 2002ലാണ് മുരളി-നാഗാലക്ഷ്മി ദമ്പതികളുടെ മക്കളായാണ് വീണയും വാണിയും ജനിച്ചത്. കുട്ടിക്കാലം മുതൽ ഹൈദരാബാദിലെ നിലോഫർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2017 ജനുവരിയിൽ, അവരെ നഗരത്തിലെ വനിതാ വികസന, ശിശുക്ഷേമ വകുപ്പ് നടത്തുന്ന ഒരു പ്രത്യേക സർക്കാർ ഭവനത്തിലേക്ക് മാറ്റി. അവർ പാവപ്പെട്ട തൊഴിലാളികളാണെന്നും അത്യപൂർവ്വ അവസ്ഥയിലുള്ള കുട്ടികളെ പരിപാലിക്കാൻ കഴിയുന്നില്ലെന്നും അവരുടെ മാതാപിതാക്കൾ പറഞ്ഞു.
TRENDING:COVID 19 | കൊല്ലത്ത് കോവിഡ‍് ബാധിച്ച് മരിച്ചയാൾ എത്തിയത് ഡൽഹിയിൽ നിന്ന് ട്രെയിനിൽ [NEWS]Rakhi Sawant | അവൻ എന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കും; സുശാന്ത് സിംഗ് പുനർജ്ജനിക്കുമെന്ന വാദവുമായി രാഖി സാവന്ത് [NEWS]'സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച നടത്തി, തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കി': ഒ.അബ്ദുറഹ്മാന്‍ [NEWS]
കാലക്രമേണ, ഇന്ത്യ, ബ്രിട്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സർജൻമാർ പെൺകുട്ടികളെ വേർപെടുത്തുന്നതിനുള്ള വഴി കണ്ടെത്തുന്നതിനായി നിരവധി തവണ പരിശോധനയ്ക്ക് വിധേയമാക്കി. സങ്കീർണ്ണമായ നടപടിക്രമത്തിന് ഏകദേശം 10 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സഹായിക്കണമെന്ന് മാതാപിതാക്കൾ തെലങ്കാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, 2016 ൽ, ഡൽഹിയിലെ പ്രശസ്തമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാർ, ഇരട്ടകളെ വേർതിരിക്കുന്നതിലെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം കോമ അവസ്ഥയിലാകാനും ചിലപ്പോൾ ജീവന് തന്നെ അപകടകരമാകാനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കി. ഇരുവരുടെയും രക്തക്കുഴലുകൾ കെട്ടുപിണഞ്ഞുകിടക്കുന്നതാണ് സങ്കീർണത രൂക്ഷമാക്കിയത്.

ഇതോടെ വീണയുടെയും വാണിയുടെയും മാതാപിതാക്കൾക്ക് അവരെ വേർതിരിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുകയും അവർ ഒരുമിച്ച് ജീവിതം നയിക്കേണ്ടതുണ്ടെന്ന നിഗമനത്തിലെത്തുകയുമായിരുന്നു. “ഞങ്ങളുടെ കുട്ടികൾ മെഡിക്കൽ സയൻസിന് ഒരു വെല്ലുവിളിയാണ്. ഞങ്ങൾക്ക് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. അവർ ഒരുമിച്ചുതന്നെ ജീവിക്കട്ടെ” വീണയുടെയും വാണിയുടെയും അച്ഛൻ മുരളി പറഞ്ഞു.
Published by: Anuraj GR
First published: June 23, 2020, 5:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories