നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Stress and Gut Health | മാനസിക സമ്മർദ്ദവും വയറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധമെന്ത്? ശീലമാക്കേണ്ട ചില കാര്യങ്ങൾ ഇതാ..

  Stress and Gut Health | മാനസിക സമ്മർദ്ദവും വയറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധമെന്ത്? ശീലമാക്കേണ്ട ചില കാര്യങ്ങൾ ഇതാ..

  മെഡിറ്റേഷൻ അഥവാ ധ്യാനം മനസികാരോഗ്യത്തിനുള്ള മികച്ച മാർഗമാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   എല്ലാ ദിവസവും രാവിലെ നേരത്തെ എഴുന്നേറ്റ് കൃത്യമായ വ്യായാമവും പ്രഭാതകർമങ്ങളും നടത്തി ദിവസം തുടങ്ങുന്ന എത്ര പേർ നമുക്ക് ചുറ്റുമുണ്ട്? 10 മിനിറ്റ് കൂടുതൽ ഉറങ്ങി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കി ജോലിക്കായും പഠനത്തിനായും ഓടുന്നവരാണ് കൂടുതൽ പേരും. രാവിലെ നേരത്തെ എഴുന്നേൽക്കുവാനും വ്യായാമം ചെയ്യുവാനും മടിയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ നല്ല ഉറക്കത്തിന് ശേഷം ഉണരുകയും വ്യായാമം ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നവർക്ക് ആ ദിവസം മുഴുവൻ സന്തോഷത്തോടെയും ഊർജ്വസ്വലമായും ഇരിക്കുവാൻ സാധിക്കും. ഇത് മനസികാരോഗ്യത്തിനും വയറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

   പ്രശസ്ത നുട്രീഷ്യനിസ്റ് ആയ റാഷി ചൗധരി അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ ചില ശരിയായ രീതിയിലുള്ള പ്രഭാത കർമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇവ നിങ്ങളുടെ ദിവസത്തിന് നല്ലൊരു തുടക്കം നൽകും. നിങ്ങളുടെ മാനസിക പിരിമുറുക്കം നിയന്ത്രിക്കുകയും വയറിന്റെ പ്രവർത്തനങ്ങൾ ശരിയായി നടക്കാനും ഇത് സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.

   1. പുസ്തകം വായിക്കുക
   വായനയുടെ ഗുണം എല്ലാവർക്കും അറിയാം. എന്നാൽ ഒരു ദിവസം തുടങ്ങുന്നത് തന്നെ വായിച്ചുകൊണ്ടാണെങ്കിൽ അത് ഏറ്റവും നല്ലതാണെന്ന് റാഷി ചൗധരി പറയുന്നു. ഒരു നല്ല പുസ്തകം വായിക്കുന്നത് എല്ലായ്‌പ്പോഴും നമ്മെ സന്തോഷിപ്പിക്കുകയും ദിവസം ആരംഭിക്കുന്നതിന് മുമ്പ് മനസ്സിനെ ഏകാഗ്രമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.   2. ചെടികളെ പരിപാലിക്കാം
   രാവിലെ തന്നെ കിളികളുടെ ശബ്ദം കേൾക്കുന്നതും പൂമ്പാറ്റകളെ കാണുന്നതുമെല്ലാം മനസ്സിന് വളരെ ആനന്ദം നൽകുന്ന കാര്യമാണ്. അതുപോലെ പ്രകൃതിയോട് ചേർന്ന് നിൽക്കുന്നത് എപ്പോഴും ഒരു പുതിയ അനുഭവം നൽകുന്നു. അതിനാൽ രാവിലെ മുറ്റത്തേക്കിറങ്ങി ചെടി നനയ്ക്കുകയും പ്രകൃതിയിൽ അൽപ്പ സമയം ചെലവഴിക്കുകയും ചെയ്യുന്നത് ആ ദിവസത്തിന് പുതുമയും ഊർജ്ജസ്വലതയും നൽകും. പരിസരം വൃത്തിയാക്കാനും പ്രകൃതിസമ്പന്നമാകാനും മനസ്സിനും ശരീരത്തിനും ആരോഗ്യം നൽകുന്നതിനും ഇത് സഹായിക്കുന്നു.

   3. രാവിലെ നിലത്തോ പുല്ലിലോ ചെരിപ്പില്ലാതെ നടന്ന് നോക്കൂ
   ചെരിപ്പില്ലാതെ പുറത്തിറങ്ങാത്തവരാണ് നമ്മളിൽ പലരും. എന്നാൽ രാവിലെ എണീറ്റ് പുല്ലിലൂടെയോ നിലത്തോ ചെരിപ്പിടാതെ നടന്ന് നോക്കൂ. ഇതിന് നിരവധി ഗുണങ്ങളുണ്ട്. ഇതുമൂലം ദിവസം മുഴുവൻ എനെർജിറ്റിക് ആയി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. കൂടാതെ ശുദ്ധവായു ലഭിക്കുന്നത്തിനും മനസികാരോഗ്യത്തിനും കാലിന്റെ ആരോഗ്യത്തിനും മികച്ച മാർഗമാണിത്.

   4. ധ്യാനം
   മെഡിറ്റേഷൻ അഥവാ ധ്യാനം മനസികാരോഗ്യത്തിനുള്ള മികച്ച മാർഗമാണ്. തിരക്കുള്ള ജീവിതത്തിൽ നമ്മുടെ മനസ്സിനെ ശാന്തമാക്കാനും വിശ്രമിക്കാനും ഏറ്റവും നല്ല മാർഗമാണിത്.

   5. ശാന്തമായ സംഗീതം കേൾക്കുക
   ശാന്തമായ സംഗീതം കേൾക്കുന്നത് ഒരു മികച്ച പ്രഭാതത്തിനുള്ള ഏറ്റവും നല്ല മാർഗമാണ്. പ്രിയപ്പെട്ട ഗാനം കേൾക്കുന്നതിലൂടെ ഒരു ദിവസം ആരംഭിക്കുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നില്ല. ഇത് മനസ്സിനെ ശാന്തമാക്കുക മാത്രമല്ല, ദിവസം മുഴുവനും ഉന്മേഷത്തോടെയിരിക്കാനും നമ്മെ സഹായിക്കുന്നു.
   Published by:Sarath Mohanan
   First published:
   )}